2012, ഫെബ്രുവരി 28, ചൊവ്വാഴ്ച

കുന്നത്ത് വീട്ടില്‍ മനാഫ്

ചാവക്കാട്: തിരുവത്ര ഹിളറ് പള്ളിക്കടുത്ത് കുന്നത്ത് വീട്ടില്‍ മുഹമ്മദാലിയുടെ മകന്‍ മനാഫ് (37) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കള്‍: റഹീമ, റമീസ്, മുഫീദ.

അറക്കല്‍ കൂട്ടിന്റകായില്‍ ആച്ചുമ്മ

ചാവക്കാട്: ഒരുമനയൂര്‍ മൂന്നാംകല്ല് അറക്കല്‍ കൂട്ടിന്റകായില്‍ അഹമ്മദുണ്ണിയുടെ ഭാര്യ ആച്ചുമ്മ (80) നിര്യാതയായി. മക്കള്‍: ഷരീഫ, അബ്ദുള്‍ നാസര്‍, അബ്ദുള്‍ റഷീദ്, സുരാജി, സീനത്ത്.

എ എല്‍ സെബാസ്ട്യന്‍ മാസ്റര്‍

പാവറട്ടി: പാവറട്ടി മുന്‍ പഞ്ചായത്ത്‌ പ്രസിടെന്റും,യു ഡി എഫ് മണലൂര്‍ കമ്മറ്റി ചെയര്‍മാനും,കേരള കോണ്ഗ്രസ് കര്‍ഷക വിഭാഗം സംസ്ഥാന സെക്രടരിയും, കേരള കൊണ്ഗ്രെസ് സംസ്ഥാന സെക്രടറിയുമായ എ എല്‍ സെബാസ്ട്യന്‍ മാസ്റര്‍ ഹര്‍ദയാഘാതം മൂലം മരനപെട്ടു. കേരള കൊണ്ഗ്രെസ് മുന്‍ ജില്ലാ പ്രസിഡന്റും പാവറട്ടി സെന്റ്‌ ജോസെഫ്സ് ഹൈസ്കൂള്‍ മുന്‍ പ്രധാന അധ്യാപകനും കേരള ഹവ്സിംഗ് ബോര്‍ഡ് മെമ്പര്‍ ആയും സേവനം അനുഷ്ടിച്ചിട്ടുള്ള മാസ്റ്റര്‍ യു ഡി എഫ് ന്റെ ത്ര്ശൂരിലെ മുന്‍ നിര നേതാവായിരുന്നു.

2012, ഫെബ്രുവരി 27, തിങ്കളാഴ്‌ച

ചാവക്കാട് കടലില്‍ തിരമാലയില്‍പ്പെട്ട് വഞ്ചി മറിഞ്ഞ് തൊഴിലാളി മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: ബ്ളാങ്ങാട് കടലില്‍ തിരമാലയില്‍പ്പെട്ട് വഞ്ചി മറിഞ്ഞ് തൊഴിലാളി മരിച്ചു. മൂന്നു പേര്‍ക്ക് പരിക്ക്. കടപ്പുറം ഇരട്ടപ്പുഴ കോളനിപ്പടി പറയച്ചന്‍ വീട്ടില്‍ കൃഷ്ണന്‍ (58) ആണ് മരിച്ചത്. ഉച്ചക്ക് 2.35ഓടെയാണ് സംഭവം. പരിക്കേറ്റ മണത്തല നാഗയക്ഷി ക്ഷേത്രത്തിനടുത്ത് പറയച്ചന്‍ വീട്ടില്‍ സാമി (58), മടേകടവില്‍ താമിക്കുന്ന ഇരട്ടപ്പുഴ ബ്ളാങ്ങാട് വീട്ടില്‍ വേണുഗോപാലന്‍ (59), മണത്തല സിദ്ദീഖ് പള്ളിക്കടുത്ത് പാലക്കല്‍ വീട്ടില്‍ ഹനീഫ (57) എന്നിവരെ മുതുവുട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടലില്‍ നങ്കൂരമിട്ട ഫൈബര്‍ വള്ളത്തിലേക്ക് ഇന്ധനവും മറ്റു സാമഗ്രികളും എത്തിച്ച് തിരിച്ചു കരയിലേക്കു വരുന്നതിനിടെ വഞ്ചി കരവലിവ് തിരമാലയില്‍ പെടുകയായിരുന്നു.

വലിയകത്ത് കണ്ണങ്കില്ലത്ത് വീട്ടില്‍ ഹവ്വ

ചാവക്കാട്: പഴയ പാലത്തിന് പടിഞ്ഞാറ് കാര്യാട്ട് പരേതനായ മുഹമ്മുവിന്റെ ഭാര്യ വലിയകത്ത് കണ്ണങ്കില്ലത്ത് വീട്ടില്‍ ഹവ്വ (94) നിര്യാതയായി. മക്കള്‍: അസീസ്, സുഹറ, കയ്യൂം, ബീവാത്തു, നദീറ, റസിയ, ആമിനകുഞ്ഞി, താഹിറ, സുബൈദ. മരുമക്കള്‍: ഹാജറ, ഖാലിദ്, ഷംസു, ആലി, ഉസ്മാന്‍, മരക്കാര്‍കുട്ടി, ഉസ്മാന്‍, മുഹമ്മദ്കുട്ടി, അയമത്കുട്ടി.

2012, ഫെബ്രുവരി 25, ശനിയാഴ്‌ച

ചാലില്‍ എം സി അബു

ചാവക്കാട്: മന്ദലാംകുന്ന് മുതലക്കുളങ്ങര ചാലില്‍ എം സി അബു (85) നിര്യാതയായി. ഭാര്യ: നഫീസക്കുട്ടി. മക്കള്‍: മുഹമ്മദ് ബഷീര്‍, മുഹമ്മദ് ഇഖ്ബാല്‍, സക്കീര്‍, സാജിത, വാഹിദ

ഓവാട്ട് മാരി

ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രത്തിനു തെക്ക് ഓവാട്ട് പരേതനായ കുഞ്ഞയ്യപ്പന്റെ ഭാര്യ മാരി (86) നിര്യാതയായി. മക്കള്‍: വേലായുധന്‍, ശേഖരന്‍, വള്ളിയമ്മു. മരുമക്കള്‍: വിലാസിനി, സുമ, വേലായുധന്‍.


പ്ളാവ് മുറിക്കുന്നതിനിടെ തലകറങ്ങിവീണ് തൊഴിലാളി മരിച്ചു

ചാവക്കാട്: ചെമ്മന്നൂരില്‍ പ്ളാവ് മുറിക്കുന്നതിനിടെ തലകറങ്ങിവീണ് തൊഴിലാളി മരിച്ചു. ചമ്മന്നൂര്‍ തുണ്ടത്തയില്‍ വീട്ടില്‍ രാജു (50)വാണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്നോടെ ചമ്മന്നൂരില്‍ വീട്ടില്‍ മരം മുറിക്കുന്നതിനിടെയാണ് അപകടം. ഭാര്യ: സുലോചന. മക്കള്‍: മിഥില, അഖില. മരുമകന്‍: നന്ദന്‍.

2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

കളത്തിങ്ങല്‍ സുഭാഷ്

ചാവക്കാട്: അണ്ടത്തോട് പെരിയമ്പലം ലക്ഷംവീട് കോളനിയില്‍ കളത്തിങ്ങല്‍ ഗോപാലന്റെ മകന്‍ സുഭാഷ് (27) നിര്യാതനായി. സഹോദരങ്ങള്‍: സുധീഷ്, സുബിത.

പൊന്നരാശേരി വീട്ടില്‍ പുരുഷോത്തമന്‍

ചാവക്കാട്: മണത്തല ബേബിറോഡ് പൊന്നരാശേരി വീട്ടില്‍ പുരുഷോത്തമന്‍ (66) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കള്‍: ഷൈന്‍, നിഷ. മരുമക്കള്‍: ശ്രീജിത, ജിജിത്ത് (ബഹറിന്‍).

പൊന്നരാശേരി പുരുഷോത്തമന്‍

ചാവക്കാട്: മണത്തല പൊന്നരാശേരി പുരുഷോത്തമന്‍(65) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കള്‍: ഷൈന്‍(എല്‍ഐസി, ചാവക്കാട്), നിഷ. മരുമക്കള്‍: ശ്രീജിത, ജിജിത്ത്.

2012, ഫെബ്രുവരി 21, ചൊവ്വാഴ്ച

അബൂദബിയില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ചാവക്കാട്: അബൂദബിയില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പുന്നയൂര്‍ക്കുളം എളമ്പനങ്കാട്ടയില്‍ റോഡില്‍ കോളപ്പുള്ളിയില്‍ വീട്ടില്‍ അവുണ്ണിയുടെ മകന്‍ അബ്ദുള്‍ ഗഫൂര്‍ (ബാബു-48) ആണ് മരിച്ചത്. അബൂദാബിയില്‍ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്ന അബ്ദുള്‍ ഗഫൂര്‍ സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് അവധിക്ക് നാട്ടിലെത്തി തിരിച്ചു പോയത്. കബറടക്കം ബുദനാഴ്ച്ച രാവിലെ എട്ടിന് പുന്നയൂര്‍ക്കുളം കോറോത്തയില്‍ പള്ളി കബര്‍സ്ഥാനില്‍. ഭാര്യ: റംല. മക്കള്‍: ഷഹല്‍, ഷാമില്‍.

പോവില്‍ തിരുവാമടത്തില്‍ വിശ്വനാഥന്‍

പാവറട്ടി: തിരുനെല്ലൂര്‍ ശ്രീ പോവില്‍ തിരുവാമടത്തില്‍ കുഞ്ഞുമോന്‍ മകന്‍ വിശ്വനാഥന്‍ (62) നിര്യാതനായി.  ഭാര്യ: ഗിരിജ. മക്കള്‍: നൂനു, മീനു, അര്‍ജ്ജുന്‍. മരുമകന്‍: രാജേഷ് (പോവില്‍ ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രസിഡന്റ്‌, തിരുനെല്ലൂര്‍ ശിവക്ഷേത്ര നവീകരണ കലശ കമ്മറ്റിയുടെ ട്രഷററും ആയിരുന്നു )

രയംമരക്കാര്‍ വീട്ടില്‍ ഊരില്ലാപറംബില്‍ മൊയ്ദുന്നികുട്ടി ഹാജി

ചാവക്കാട്: ഒരുമനയൂര്‍ തൈകടവില്‍ രയംമരക്കാര്‍ വീട്ടില്‍ ഊരില്ലാപറംബില്‍ മൊയ്ദുന്നികുട്ടി ഹാജി (75) നിര്യാതനായി. ഭാര്യ: പത്തുണ്ണി. മക്കള്‍: കാസിം (അജ്മാന്‍ ), കബീര്‍ (ദുബായ്), അലിമോന്‍. മരുമക്കള്‍: ഷാജിത, ഷമീമ, ജസീറ.

2012, ഫെബ്രുവരി 18, ശനിയാഴ്‌ച

പനന്തറ ചേന്ദ്രന്‍ പ്രബാകരന്‍

റാണാ പ്രഥാപ്
പുന്നയൂര്‍ കുളം : പനന്തറ ചേന്ദ്രന്‍ പ്രബാകരന്‍ (63) നിര്യാതനായി. പലചരക്ക് വ്യാപാരിയായിരുന്നു. ഭാര്യ: വിലാസിനി. മക്കള്‍: പ്രവീണ്‍, പ്രവിത. മരുമക്കള്‍: ഷാജി, ഷിജി.

റിട്ട. അധ്യാപകന്‍ വൈലത്തൂര്‍ ചെറുവത്തൂര്‍ അന്തോണി

റാണാ പ്രഥാപ്

വടക്കേകാട്: റിട്ട. അധ്യാപകന്‍ വൈലത്തൂര്‍ ചെറുവത്തൂര്‍ അന്തോണി (78) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: സിറിയക് (സ്റ്റൈല്‍ സ്റ്റുഡിയോ, നായരങ്ങാടി), ജോസ് (ഡ്രാഫ്റ്റ്സ്മാന്‍, ജല അതോറിറ്റി, കുന്നംകുളം), സെബി (അധ്യാപകന്‍, വിവി യുപി സ്കൂള്‍, ചേന്ദര, മലപ്പുറം), എല്‍സി, മേഴ്സി (അധ്യാപിക, സിഎംഎം യുപി സ്കൂള്‍, എരമംഗലം). മരുമക്കള്‍: തോമസ് (ആകാശവാണി, തൃശൂര്‍), ജോസഫ് (ബിസിനസ്), ആലീസ് (അധ്യാപിക, സിഎംഎംയുപി സ്കൂള്‍, പെരുമ്പടപ്പ്), ഓമന (അധ്യാപിക, എഎംഎം യുപി സ്കൂള്‍, പെരുമ്പടപ്പ്), ഷീജ (അധ്യാപിക, ജിഎല്‍പി സ്കൂള്‍ തിരുത്തി, മലപ്പുറം).

2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

ഹസീബിന്റെ മൃതദേഹം ഖബറടക്കി

 അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: ആനയുടെ കുത്തേറ്റ് മരിച്ച പാപ്പാന്‍ ഹസീബിന്റെ മൃതദേഹം ഖബറടക്കി. ഇന്ന് (വെള്ളിയാഴ്ച്ച) ഉച്ചതിരിഞ്ഞ് മൂന്നോടെ വന്‍ ജനാവലിയുടെ സനിധ്യത്തില്‍ മണത്തല പള്ളി കബര്‍സ്ഥാനിലായിരുന്നു കബറടക്കം. വ്യാഴാഴ്ച രാവിലെയാണ് കേച്ചേരി പെരുമണല്‍ വെച്ച് മുതുവുട്ടൂര്‍ പുതുവീട്ടില്‍ അഷറഫിന്റെ മകനായ ഹസീബിനെ ആന കുത്തി പരിക്കേല്‍പ്പിച്ചത്. വയറിനു സാരമായി പരിക്കേറ്റ ഹസീബിനെ നാട്ടുകാര്‍ ഉടന്‍ തന്നെ തൃശൂര്‍ അമല ആശുപത്രിയില്‍ എത്തിച്ചിരന്നുവെങ്കിലും രാത്രിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.