2016, നവംബർ 25, വെള്ളിയാഴ്‌ച

തമിഴ്‌നാട് നാഗൂർ സ്വദേശി ഉംറ കഴിഞ്ഞു മടങ്ങവേ വിമാനത്തിൽ വെച്ച് മരണപെട്ടു

മസ്കറ്റ്: തമിഴ്‌നാട് നാഗൂർ സ്വദേശി ഉംറ കഴിഞ്ഞു മടങ്ങവേ വിമാനത്തിൽ വെച്ച് മരണപെട്ടു. തമിഴ്‌നാട് നാഗൂറിൽ താമസിക്കുന്ന രാമനാട് സ്വദേശി മുഹമ്മദ് അബ്ദുൽ മുത്തലിബ് (63) ആണ് ഉംറ കഴിഞ്ഞു മടങ്ങവെ വിമാനത്തിൽ വെച്ച് മരണപെട്ടത്. 

ചെന്നയിൽ നിന്നും ജിദ്ദ വഴി സൗദി എയർലൈൻസിൽ ഉംറ നിർവഹിച്ച് തിരികെ മടങ്ങുന്പോൾ ഒമാൻ ബോർഡറിൽ വെച്ച് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം മാസ്കറ്റ് എയർപോർട്ടിൽ ഇറക്കി റോയൽ ഒമാൻ ആശുപത്രിയി (ഖുറം) ലേക്ക് മാറ്റുകയും ചെയ്തു. 

എന്നാൽ വിമാനത്തിൽ വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു എന്ന് സഹായത്രീകനായ മഖ്‌സൂദ് പറഞ്ഞു. മഖ്‌സൂദ് മരണപ്പെട്ട മുഹമ്മദ് അബ്ദുൽ മുത്തലിബിന്റെ മൃതശരീരത്തോടൊപ്പം മസ്കറ്റിൽ ഇറങ്ങിയിട്ടുണ്ട്. 00968-93931586 എന്ന നമ്പറിൽ അദ്ദേഹവുമായി ബെന്ധപെടാവുന്നതാണ്.

കൂടെ ഉണ്ടായിരുന്ന മരണപ്പെട്ട മുഹമ്മദ് അബ്ദുൽ മുത്തലിബിന്റെ ഭാര്യ അതേ വിമാനത്തിൽ തന്നെ നാട്ടിലേക്കു തിരിച്ചു.

2016, നവംബർ 21, തിങ്കളാഴ്‌ച

നാലകത്ത് മഞ്ഞിയില്‍ സുലൈഖ

ചാവക്കാട്: പാലുവായ് പരേതനായ പറയരിക്കൽ ഉമ്മറിന്റെ ഭാര്യയും അറക്കല്‍ മുഹമ്മദുണ്ണിയുടെ മകള്‍ നാലകത്ത് മഞ്ഞിയില്‍ സുലൈഖ (70 വയസ്സ്) നിര്യാതയായി. 

മക്കള്‍:  ജാഫര്‍, ഉമര്‍ (സൗദി അറേബ്യ), ഹസീന

2016, നവംബർ 16, ബുധനാഴ്‌ച

കൊരട്ടി ആമിന


ചാവക്കാട്: മന്നലംകുന്ന് കിണറിന് പടിഞ്ഞാറു ഭാഗം താമസിക്കുന്ന പരേതനായ  കൊരട്ടി ബീരു ഭാര്യയും പരേതനായ പേള മൊയ്തുണ്ണിയുടെ മകളുമായ ആമിന (70) നിര്യാതയായി.

മക്കള് : അലി, സലാം ജമീല, റസിയ, സീനത്ത്, നാസിറ. മരുമക്കള് : മുഹമ്മദ്, സെയ്തുമുഹമ്മദ്, ഷഹീറ്, മാജിദ, റസിയ.

2016, നവംബർ 15, ചൊവ്വാഴ്ച

പണിക്ക വീട്ടിൽ പടിഞ്ഞാറയിൽ കുഞ്ഞിമൊയ്‌ദു


ചാവക്കാട്: ഒരുമനയൂർ മുനക്കക്കടവിൽ (മൂന്നാംകല്ലിനു കിഴക്കു വശം) പണിക്ക വീട്ടിൽ പടിഞ്ഞാറയിൽ കുഞ്ഞിമൊയ്‌ദു (95) നിര്യാതനായി. (പരേതൻ ഒരുമനയൂർ സാബിൽ പാലസ് ഉടമ അയമുണ്ണി ഹാജിയുടെ സഹോദരൻ ആണ്).

ഭാര്യാ: പരേതയായ ഐഷ. മക്കൾ: കെബീർ (ഖത്തർ), അഷ്‌റഫ് (ദുബായ്), ഷംസു, ഷെമീർ (ദുബായ്), നൗഫൽ (ദുബായ്), ബീവാത്തുട്ടി, സുബൈദ, ഷാഹിന. മരുമക്കൾ:അബ്ദുൽ ഖാദർ, ഇബ്രാഹിം, ബഷീർ (ഖത്തർ), വാഹിത, അസീന, സെലീന, റമീന, നസീമ.

2016, നവംബർ 11, വെള്ളിയാഴ്‌ച

തെരുവത്ത് മുട്ടിൽ പാത്തുണ്ണി


ചാവക്കാട് : തിരുവത്ര പുതിയറ പള്ളിക്ക് സമീപം താമസിക്കുന്ന തെരുവത്ത് മുട്ടിൽ മുഹമ്മദ് ഭാര്യ പാത്തുണ്ണി (75) നിര്യാതയായി.
മക്കൾ : ഉമ്മർ, റഷീദ്. മരുമക്കൾ: കദീജ ,നസീമ.

രവി വട്ടേകാട്


ചാവക്കാട്: വട്ടേകാട് (കടപ്പുറം പഴയ പഞ്ചായത്ത് ഓഫീസിന് അടുത്ത്) താമസിക്കുന്ന കൂരി അടിമ മകനും - കടപ്പുറം മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ കോന്നേടത്ത് മണിയുടെ സഹോദരനുമായ - രവി നിര്യാതനായി.

2016, നവംബർ 8, ചൊവ്വാഴ്ച

മണത്തല ഐനിപുള്ളി സ്വദേശി ചെന്നൈയില്‍ വാഹനപകടത്തില്‍ മരിച്ചു


ചാവക്കാട്: മണത്തല  ഐനിപുള്ളി സ്വദേശി ചെന്നൈയില്‍ വാഹനപകടത്തില്‍ മരിച്ചു. നെടിയേടത്ത് ശിവദാസന്‍ മകന്‍ ശാന്തനുദാസ് (24) മരിച്ചത്. ബീ ടെക് എഞ്ചിനീയര്‍ ആയിരുന്നു. 

തിങ്കളാഴ്ച ഉച്ചക്ക് സഞ്ചരിച്ചിരുന്ന ബൈക്ക് ബസുമായി കൂട്ടിയിടിച്ചാണ് അപകടം മ്യതദേഹം ഇന്ന് നാട്ടിലെത്തും. ബുധനാഴ്ച രാവിലെ 9 30 ന് സംസ്‌കരിക്കും. മാതാവ് മിനി വിസ്മയ സഹോദരിയാണ്

2016, നവംബർ 7, തിങ്കളാഴ്‌ച

കന്നത്ത്പടിക്കൽ ഫാത്തിമ്മ


ചേറ്റുവ: എം ഇ എസിന്‌ കിഴക്കു നാലുമൂലയിൽ കന്നത്ത്പടിക്കൽ മുഹമ്മദുണ്ണി ഭാര്യ ഫാത്തിമ്മ (85) നിര്യാതയായി.

മക്കൾ: ഹബീബ്, സഫറുദ്ദീൻ, ഖലീൽ, സലീം, സുഹറബി, ഐഷാബി, റസിയാബി, അസ്മാബി. മരുമക്കൾ: സൈതു, മാമ്മദ്,സലീം, കരീം, മുംതാസ്, ഷമി, സലീല,സീന.

ആലിൽ (ഫ്രണ്ട്സ്) അശോകൻ


ചാവക്കാട്: അയിനപുള്ളി പരിപ്പിൽ താഴത്തിനു പടിഞ്ഞാറു ഭാഗം താമസിക്കുന്ന ആലിൽ അശോകൻ (ഫ്രണ്ട്സ് അശോകൻ 56) നിര്യാതനായി.

ഭാര്യ: ദേവസേന. മക്കൾ അജയൻ ,ഷിജിത് ,വിജി

പണ്ടാരത്തില്‍ കുഞ്ഞിപ്പാത്തുണ്ണി



ചാവക്കാട്: അനു ഗ്യാസ് ഏജന്‍സിക്ക് കിഴക്ക് വശം താമസിക്കുന്ന പരേതനായ എളയേടത്ത് പുത്തന്‍വീട്ടില്‍ ഹസ്സനാരുണ്ണി എന്നവരുടെ ഭാര്യ പണ്ടാരത്തില്‍ കുഞ്ഞിപ്പാത്തുണ്ണി നിര്യാതയായി.

മക്കള്‍: താഹിറ, ഹഫ്സത്ത്, വാഹിദ്, റംല, ഷബീന.മരുമക്കള്‍: ആഷിക് അലി ബാബു (മേപ്പുറത്ത്), കുഞ്ഞിമുഹമ്മത്, ജബ്ബാര്‍ (Dubai), മജീദ് (Qatar), ഷൈനിവാഹിദ്.

2016, നവംബർ 6, ഞായറാഴ്‌ച

ചോഴിരകത്ത് കറുത്തു


ചാവക്കാട്: തിരുവത്ര പുതിയറ ജീലാനി സെന്ററിന് സമീപം താമസിക്കുന്ന ചോഴിരകത്ത് കറുത്തു (85) നിര്യാതനായി.

ഭാര്യ: ജാനകി. മക്കൾ: പ്രകാശൻ, പ്രമീള, ശൈലജ, റീന. മരുമക്കൾ: കനക, പ്രദീപ്, ബാബു, ഷാജി.

വട്ടം പറമ്പിൽ മുഹമ്മദ്


ചാവക്കാട്: എsക്കഴിയുർ കാജാ സെന്ററിൽ കല്പക ഹോട്ടൽ ഉടമ വട്ടം പറമ്പിൽ മുഹമ്മദ് (62) നിര്യാതനായി.
ഭാര്യ: താഹിറ. മക്കൾ: റജീഷ് (ദുബൈ), റഹീന, റമീഷ. മരുമക്കൾ: മൊയ്നുദ്ധീൻ.

പണിക്ക വീട്ടിൽ ആമിന

ചാവക്കാട്: ഒരുമനയൂർ ചേറ്റുവ ടോളിന് കിഴക്കു വശം താമസിക്കുന്ന പരേതനായ പാറാട്ട് വീട്ടിൽ കുഞ്ഞി മൊയ്തുണ്ണി  ഭാര്യ പണിക്ക വീട്ടിൽ ആമിന (75) നിര്യാതയായി. 

മക്കൾ: പരേതനായ അബ്ദുമോൻ, അഷ്‌റഫ്, അലികുട്ടി (മസ്‌കറ്റ), ഫൈസൽ, ഫിറോസ്, ഉമൈറ. മരുമക്കൾ: അക്‌ബർ (ചെട്ടിവ), സഫിയ, അസിന (വട്ടേക്കാട്), മൈമൂന, അസിന (മണത്തല), ഷംസീറ.

Contact No: 0091 9895856221

2016, നവംബർ 5, ശനിയാഴ്‌ച

വാഹന അപകടത്തിൽ ചാവക്കാട് എടക്കഴിയൂർ സ്വദേശി മരണപെട്ടു

 
ചാവക്കാട്: എടക്കഴിയൂർ സ്വദേശി വാഹന അപകടത്തിൽ മരണപെട്ടു. എടക്കഴിയൂർ തെക്കേ മദ്രസാക്കടുത്ത് കാര്യാടത്ത് കുഞ്ഞിമുഹമ്മദ് ഹാജി  (71) യാണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ 12 ന് കോഴിക്കോട് നിന്ന് സിമന്റ് ഇറക്കി എറണാംകുളത്തേക്കു പോകുകയായിരുന്ന കണ്ടെയ്നർ ലോറി ചാവക്കാട്  സെന്ററില്‍ വെച്ച് ഇടതുവശത്തുകൂടെ പോയിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ കൊളുത്തി വലിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്നും തെറിച്ചു വീണ അദേഹത്തിന്റെ തലയില്‍ (ഹെല്‍മറ്റില്‍) പുറകിലെ ചക്ക്രം കയറിയിറങ്ങിയതായി ദ്യസാക്ഷികള്‍ പറയുന്നു. ചാവക്കാട് പോലീസും, ടോട്ടല്‍ കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകരും, ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഉടനെ തന്നെ മുതുവട്ടൂർ രാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മ്യതദേഹം ചാവക്കാട് താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ഭാര്യ സഫിയ. മക്കൾ: ഫൈസൽ (അബുദാബി), റാഫി, വഹീദ, ഷീബ. മരുമകൻ: നാസർ ഒരുമനയൂർ.

കോട്ടപ്പുറത്ത് അബു


ചാവക്കാട്: എടക്കഴിയൂറ് കാജ കംബനിക്ക് പടിഞ്ഞാറു ഭാഗം താമസിക്കുന്ന പേള പരേതനായ മുഹമ്മദ്  മകന് കോട്ടപ്പുറത്ത് അബു (66) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: അക്ബർ, നിസാം, ലൈല, ഷിംന. മരുമക്കൾ: ഹല്ലാജ്, ആരിഫ്, നജ്‌ല.

2016, നവംബർ 4, വെള്ളിയാഴ്‌ച

പഴയകത്ത് തറയിൽ ലിയാഖത്ത് ഹാജി


ചാവക്കാട്: ഒരുമനയൂർ തെക്കേത്തലക്കൽ ജുമാഅത്ത് പള്ളിക്കു തെക്കു വശം (വേപ്പിൻച്ചോട്) താമസിക്കുന്ന പരേതനായ നാലകത്ത് പടുവിങ്ങൽ മൊയ്‌തുണ്ണി മകൻ പഴയകത്ത് തറയിൽ (പി ടി) ലിയാഖത്ത് ഹാജി നിര്യാതനായി. 

പരേതൻ ഒരുമനയൂർ തെക്കേത്തലക്കൽ ജുമാഅത്ത് പള്ളി സിക്രട്ടറിയാണ് 
ഭാര്യ: റംലത്ത്. മക്കൾ: ഷഹീൻ, ഷഹനാസ്, ഷായീസ്. മരുമക്കൾ: ഷാനോസ് പന്തലൂർ, നജില മുറ്റിച്ചൂര്.


CONTACT NO: 0091 9895640423, 487 2531501

2016, നവംബർ 3, വ്യാഴാഴ്‌ച

പണിക്കവീട്ടിൽ ഹുസ്സൈൻ


ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പള്ളിക്കു സമീപം താമസിക്കുന്ന പണിക്കവീട്ടിൽ ഹസ്സൻ മകൻ ഹുസ്സൈൻ നിര്യാതനായി.

ഭാര്യ: റുഖിയ. മക്കൾ: ബദറു, ബഷീർ, റസിയ.

വിദേശ വനിത ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയിൽ


ഗുരുവായൂര്‍: വിദേശ വനിതയെ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ മാണിക്കത്തുപടി ഏറത്ത് ഹരിഹരന്റെ ഭാര്യ റുമാനിയ സ്വദേശി റോബര്‍ട്ടീനയെയാണ് (40) മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഹരിഹരനും റോബര്‍ട്ടീനയും താമസിക്കുന്ന മമ്മിയൂര്‍ ക്ഷേത്രത്തിന് സമീപമുള്ള പ്ലാറ്റിനം പഞ്ചരത്‌നം ഫ്‌ളാറ്റിന് സമീപമായിരുന്നു മൃതദേഹം. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം കണ്ടത്. ഇയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. 

തലച്ചോറടക്കമുള്ള ശരീരഭാഗങ്ങള്‍ ചിതറി തെറിച്ച നിലയിലായിരുന്നു. എട്ട് നിലയുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകള്‍ നിലയില്‍ നിന്നാണ് വീഴ്ചയെന്നാണ് അനുമാനം. ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഫ്‌ളാറ്റില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഹരിഹരന്‍ പൊലീസ് എത്തി വിളിച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് പറയുന്നു. 

അഞ്ച് മാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്. സുഗന്ധദ്രവ്യ കയറ്റുമതി ബിസിനസുകാരനായ ഹരിഹരന്‍ അഞ്ച് വര്‍ഷം മുമ്പ് നേപ്പാളില്‍ വെച്ചാണ് റോബര്‍ട്ടീനയെ പരിചയപ്പെട്ടത്.

കൂറ്ക്കപറംബില് ഗിരീഷൻ


ചാവക്കാട്: സ്വാതന്ത്യ സമര സേനാനി തിരുവത്ര ദാമോദരന് മകൻ കൂറ്ക്കപറംബില് ഗിരീഷൻ  നിര്യാതനായി.

ഭാര്യ : ഗിരിജ. മക്കൾ : അപ്പു, ഗീതിൻ, അപർണ്ണ.

ചാലിൽ ആലിഹാജി


ചാവക്കാട്: യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി ഫൈസല് ചാലിലിന്റെ പിതാവ്  കടപ്പുറം ആറങ്ങാടിയില്  താമസിക്കുന്ന അലിഹാജി (82) നിര്യാതനായി.

ഭാര്യ : ഫാത്തിമ. മക്കള്: നൌഫല് , നൌഷാദ് , ഹാഫിള , താഹിറ. മരുമക്കള്: ഷൌക്കത്തലി, അലി, നിഷറ, ജീന, ഫസ്ന.

Cont mob ഫൈസല് ചാലില് 9895531110

പെലേംപാട്ട് ബീവാത്തുകുട്ടി


ചാവക്കാട്: ഓവുങ്ങൽ പള്ളിക്കു സമീപം പരേതനായ പെലേംപാട്ട്  കുഞ്ഞിമൂസ എന്നവരുടെ ഭാര്യ ബീവാത്തുകുട്ടി (80) നിര്യാതയായി.

മക്കൾ: (ജൗഹർ, റഹ്‌മാൻ, ഷമീം, ഷഫീഖ്.

2016, നവംബർ 2, ബുധനാഴ്‌ച

കാര്യാടത്ത് കുഞ്ഞിമുഹമ്മദ്


ചാവക്കാട്: അകലാട് കനിവ് പാലിയേറ്റീവ് & നബവി ആംബുലൻസ് സർവ്വീസിൻറ പ്രവാസി മെമ്പറും റൗളത്തുൽ നബവി ഹിഫ്ളുൽ ഖുർആൻ കോളേജിൻറ ട്രസ്റ്റ് മെമ്പറുമായ കാര്യാടത്ത് കുഞ്ഞിമുഹമ്മദ് നിര്യാതനായി. 

31-10-2016