2011 ജൂൺ 23, വ്യാഴാഴ്‌ച

ചമ്മനിയില്‍ മുഹമ്മദാലി

പുന്നയൂര്‍ക്കുളം: മലേഷ്യയില്‍ മുന്‍ ബിസിനസുകാരനായിരുന്ന ചമ്മന്നൂര്‍ ചമ്മനിയില്‍ മുഹമ്മദാലി (77) നിര്യാതനായി. ഭാര്യ: ഉമ്മു, മക്കള്‍: മുഹമ്മദ്, ഫുജീറ, റഷീദ് (ദുബായ്), നൌഷാദ്, സുലൈഖ, സഹീറ, സൈബുന്നീസ. മരുമക്കള്‍: അയൂബ് (ബിസിനസ്, ചങ്ങരംകുളം), കമറുദീന്‍(കോയമ്പത്തൂര്‍), നൂഖുദീന്‍ ദുബായ്, സുള്‍ഫത്ത്, സജീന. 

പറങ്ങന്‍കായില്‍ ബീവാത്തുമ്മ

പുന്നയൂര്‍ക്കുളം: ചമ്മണ്ണൂര്‍ കടിക്കാട്ടേല്‍ മൂസയുടെ ഭാര്യ പറങ്ങന്‍കായില്‍ ബീവാത്തുമ്മ(75) നിര്യാതയായി. മക്കള്‍: ഹനീഫ്, ജലീല്‍ (ഖത്തര്‍), മരുമക്കള്‍: സുലൈഖ, റംല.

പുന്നയൂര്‍വീട്ടില്‍ ദാമോദരന്‍

ചാവക്കാട്: അലുംപടി പുന്നയൂര്‍വീട്ടില്‍ ദാമോദരന്‍ (85) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കള്‍: പ്രേമ, ജയശീലന്‍, സൂര്യന്‍, പ്രകാശന്‍, സുമിത്രി, മനോജ്. മരുമക്കള്‍: പരമേശ്വരന്‍, സൗമിനി, രമണി, സോമന്‍, വിജയലക്ഷ്മി, അനില.

വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു

ഗുരുവായൂര്‍: കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍പോയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു. പേരകം പുന്നവീട്ടില്‍ അയ്യപ്പന്റെ മകള്‍ തങ്കമണി (50) യാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 4.30 ഓടെ പേരകം ചീരന്‍കോളനി സെന്ററിലുള്ള കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോഴായിരുന്നു അപകടം. മുതുവട്ടൂരിലെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകന്‍: രാഹുല്‍. 

2011 ജൂൺ 22, ബുധനാഴ്‌ച

കുന്നത്തുള്ളി ഭാര്‍ഗവി

പാവറട്ടി: എളവളളി പറക്കാട്ട് കുന്നത്തുള്ളി ഭാര്‍ഗവി (92) നിര്യാതയായി. സഹോദരങ്ങള്‍: സഹദേവന്‍, രുഗ്മണി, പരേതരായ രവ്ീന്ദ്രന്‍, സുബ്രഹ്മണ്യന്‍, ദേവകി, സരസ്വതി, സൌദാമിനി.

കടപ്പുറം ഗവ. എല്‍പി സ്കൂള്‍ റിട്ട. പ്രധാനാധ്യാപിക സൌമിനി

വാടാനപ്പള്ളി: കടപ്പുറം ഗവ. എല്‍പി സ്കൂള്‍ റിട്ട. പ്രധാനാധ്യാപികയും തൃത്തല്ലൂര്‍ ഏഴാംകല്ലിനു പടിഞ്ഞാറു വശം തേറമ്പത്ത് ധര്‍മനാഥന്റെ ഭാര്യയുമായ സൌമിനി (68) നിര്യാതയായി. മക്കള്‍: ശുഭദ(അധ്യാപിക, നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഏങ്ങണ്ടിയൂര്‍), സീന, ശ്രീദ, സൌമ്യ (പ്രോജക്ട് മാനേജര്‍, സോഫ്റ്റ്വെയര്‍ ഇന്‍ഡസ്ട്രി, ബാംഗ്ലൂര്‍). മരുമക്കള്‍: സവ്യ സാചി (ഡയറക്ടര്‍, എംഎസ്എംഇ, തൃശൂര്‍), രഘുനന്ദനന്‍ (മസ്കറ്റ്), സുരേന്ദ്രന്‍ (സൌദി), രാജേഷ് (ഡപ്യുട്ടി മാനേജര്‍, വെങ്കി ഗ്രൂപ്പ്, ബാംഗ്ലൂര്‍).

മനോമണി

ഏങ്ങണ്ടിയൂര്‍: അഞ്ചാംകല്ല് പടിഞ്ഞാറ് നേതാജി നഗറില്‍ കാക്കനാട്ട് പരേതനായ പ്രഭാകരന്റെ ഭാര്യ മനോമണി (67) നിര്യാതയായി. മക്കള്‍: ബീന, സന്തോഷ്(ദുബായ്), പരേതനായ കിഷോര്‍. മരുമക്കള്‍: അശോകന്‍, സന്ധ്യ (അധ്യാപിക). 

തെക്കേപാട്ടയില്‍ അബൂബക്കര്‍

പുന്നയൂര്‍ക്കുളം: ചമ്മന്നൂര്‍ റേഷന്‍കട റോഡില്‍ തെക്കേപാട്ടയില്‍ അബൂബക്കര്‍ (65) നിര്യാതനായി.  ഭാര്യ: പരേതയായ സഫിയ. മക്കള്‍: സുല്‍ഫിക്കര്‍(ദുബായ്), ഷിംന. മരുമക്കള്‍: അഷ്റഫ്(ഖത്തര്‍), സജിത.

2011 ജൂൺ 21, ചൊവ്വാഴ്ച

പാലപ്പെട്ടി മീനാക്ഷിയമ്മ

പാവറട്ടി: ചുക്കുബസാര്‍ ചക്കനാത്ത് പണംകെട്ടി പാലപ്പെട്ടി രാമുണ്ണിയുടെ ഭാര്യ മീനാക്ഷിയമ്മ (79) നിര്യാതയായി. മക്കള്‍: രാമചന്ദ്രന്‍ (ഫുഡ് ഇന്‍സ്പെക്ടര്‍, ആലത്തൂര്‍), മായ, പ്രശാന്ത്(ബിസിനസ്). മരുമക്കള്‍: പ്രേമലത, കുട്ടന്‍ (റാസല്‍ഖൈമ), സ്മിത.

2011 ജൂൺ 20, തിങ്കളാഴ്‌ച

കുണ്ടുവീട്ടില്‍ കുഞ്ഞയ്യപ്പന്‍

പാവറട്ടി: മരുതയൂര്‍ കുണ്ടുവീട്ടില്‍ കുഞ്ഞയ്യപ്പന്‍ (70) നിര്യാതനായി. ഭാര്യ: അമ്മു. മക്കള്‍: ബിജു, പരേതനായ ബൈജു. മരുമകള്‍: പ്രിയ.

2011 ജൂൺ 19, ഞായറാഴ്‌ച

രാമി വീട്ടില്‍ ആര്‍.സി. കോയ

ചാവക്കാട്: തിരുവത്ര പുതിയറ രാമി വീട്ടില്‍ ആര്‍.സി. കോയ (50) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: ഫത്താഹ്, മുനീര്‍.

ഓട്ടോറിക്ഷയ്ക്ക് പിറകില്‍ ലോറിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു

വാടാനപ്പള്ളി: ഏങ്ങണ്ടിയൂര്‍ എലൈറ്റ്പടിയില്‍ ഓട്ടോറിക്ഷയ്ക്ക് പിറകില്‍ ലോറിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു. പാലാഴി പുള്ളിയില്‍ മോഹനന്റെ മകന്‍ ശോഭനനാണ് (കണ്ണന്‍-26) മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരന്‍ എലൈറ്റ്പടി പടിഞ്ഞാറ് ചെമ്പന്‍വീട്ടില്‍ കുമാരന് (62) പരിക്കേറ്റു.

രാധാകൃഷ്ണന്‍നായര്‍

ഗുരുവായൂര്‍: പടിഞ്ഞാറെനടയിലെ പഴയകാല വ്യാപാരിയായിരുന്ന, കൃഷേ്ണന്ദുവിലെ കണ്ണത്ത് രാധാകൃഷ്ണന്‍നായര്‍ (അണ്ടത്തോട് രാധാകൃഷ്ണന്‍ നായര്‍-74) നിര്യാതനായി.
ഭാര്യ: സരള (ഗുരുവായൂര്‍ നഗരസഭ മുന്‍ കൗണ്‍സിലര്‍). മക്കള്‍: ലത (അധ്യാപിക, എ.യു.പി. സ്‌കൂള്‍, ഒരുമനയൂര്‍), ബാബു അണ്ടത്തോട് (ബിസിനസ്, ഗുരുവായൂര്‍), രഘു അണ്ടത്തോട് (ബിസിനസ്-ഗുരുവായൂര്‍), പരേതനായ കൃഷ്ണകുമാര്‍. മരുമക്കള്‍: ബാലകൃഷ്ണന്‍ (കനറാ ബാങ്ക്, പെരുമ്പിലാവ്), സ്മിത (യു.എ.ഇ. എക്‌സ്‌ചേഞ്ച്, ഗുരുവായൂര്‍), അജിത (പ്രാഥമികാരോഗ്യകേന്ദ്രം, അണ്ടത്തോട്)

അറയ്ക്കല്‍ ത്രേസ്യ

പാവറട്ടി: അറയ്ക്കല്‍ ജോസഫിന്റെ ഭാര്യ ത്രേസ്യ (77) നിര്യാതയായി. മക്കള്‍ : മേരി, സലോമി, സീലിയ, ഹാപ്പി, അല്‍ഫോണ്‍സ, ടോമി. മരുമക്കള്‍ : ആന്‍ഡ്രൂസ്, പോള്‍, ജോസഫ്, സൈമണ്‍, റീമ.

2011 ജൂൺ 18, ശനിയാഴ്‌ച

പാവറട്ടി സ്വദേശി ഖത്തറില്‍ മരണപെട്ടു

പാവറട്ടി: പാവറട്ടി സ്വദേശി ഖത്തറില്‍ മരണപെട്ടു. മരുതയൂര്‍ ചേന്നാട്ട് പള്ളിക്ക് സമീപം താമസിക്കുന്ന പുതുമനശ്ശേരി മുസ്‌ലിംവീട്ടില്‍ ചന്ദനപ്പറമ്പില്‍ മുഹമ്മദാലിയുടെ മകന്‍ ഫൈസലാണ് (30) ഖത്തറില്‍ വെച്ചു ഹൃദയാഘാതംമൂലം മരണപെട്ടത്. ഉമ്മ: ജമീല. ഭാര്യ: ഹസ്‌ന. മകന്‍: ഫലഖ്.
വാര്‍ത്ത‍ അറിയിച്ചത്‌  ഷാനു വി കെ / ഷഹീര്‍ കെ എ

തെരുവത്ത് ബഷീര്‍


ചാവക്കാട്: തിരുവത്ര പുതിയറ തെരുവത്ത് ഹസന്റെ മകന്‍ ബഷീര്‍ (47) നിര്യാതനായി. കബറടക്കം ഇന്ന് എട്ടിന് പുതിയറ പള്ളി കബര്‍സ്ഥാനില്‍. ഭാര്യ: ഷാരിബ. മക്കള്‍: ഷെഫി, അല്‍-അമീന്‍, സെയ്ഫ്, ഹാഷിഫ്, ദര്‍വേശ്.

2011 ജൂൺ 17, വെള്ളിയാഴ്‌ച

അമ്പലത്തു വീട്ടില്‍ ഹംസ

പാവറട്ടി: പാവറട്ടി പാലുവായ്(ഒരുമനയൂര്‍ സ്വദേശി) അമ്പലത്തു വീട്ടില്‍ ഹംസ (62) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍ : ഫൈസല്‍ (അബുദാബി), നൌഫല്‍ (ദുബായ്), ഫെമി (പാടൂര്‍ ഹൈസ്കൂള്‍ അധ്യാപിക). മരുമക്കള്‍ : ഹിലാല്‍ പോവില്‍ , ഷഹീന, നജിഷ.

2011 മേയ് 21, ശനിയാഴ്‌ച

ഫാത്തിമ്മ

ചാവക്കാട്: കടപ്പുറം ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും തൊട്ടാപ്പ് ബദര്‍പള്ളിക്ക് കിഴക്ക് ചാക്കേരന്‍ അബ്ദുല്‍ ജലീലിന്റെ ഭാര്യയുമായ ഫാത്തിമ്മ (45) നിര്യാതയായി. കബമക്കള്‍: മുഹമ്മദ്ഫാസില്‍, അഹമ്മദ്സാഹില്‍.

കോന്നാടത്ത് കുമാരന്‍

ഏങ്ങണ്ടിയൂര്‍: ആയിരംകണ്ണി ക്ഷേത്രത്തിനു വടക്കുവശം കോന്നാടത്ത് കുമാരന്‍ (75) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കള്‍: ലോഹിതാക്ഷന്‍, അരവിന്ദാക്ഷന്‍, വേണുഗോപാല്‍, രാജേന്ദ്രന്‍, ലത. മരുമക്കള്‍: ഗീത, ചന്ദ്രിക, അനിത, പ്രീതി. അര്‍ജുനന്‍.

2011 മേയ് 19, വ്യാഴാഴ്‌ച

പെരുമ്പുള്ളിശേരി ഡോ. പി.ആര്‍. ഹരിദാസ്

ചാവക്കാട്: ബ്ലാങ്ങാട് പെരുമ്പുള്ളിശേരി ഡോ. പി.ആര്‍. ഹരിദാസ് (61) എല്‍ത്തുരുത്തില്‍ നിര്യാതനായി. ഇൌഴവ മഹാസഭ ജില്ലാ പ്രസിഡന്റ്, ചാവക്കാട് പ്രസ് ഫോറം സ്ഥാപക പ്രസിഡന്റ്, ഇറക്കില്‍ ക്ഷേത്ര കമ്മിറ്റി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഏറെക്കാലം ചാവക്കാട് പ്രാദേശിക പത്രലേഖകനായിരുന്നു. ഭാര്യ: ധാത്രി. മക്കള്‍: ഹജീഷ്, ഹിത.

ബേബി

ചാവക്കാട്: തിരുവത്ര പുതിയറ പടിഞ്ഞാറ് പുത്തന്‍കടപ്പുറത്ത് തേച്ചന്‍ ബാലന്റെ ഭാര്യ ബേബി (64) നിര്യാതയായി. മക്കള്‍: പ്രദീപ് (ദുബായ്), പ്രമോദ് (അബുദാബി), ഹേമലത, ശാലിനി, സിസിലി. മരുമക്കള്‍: ജോളി, ഉമ, രാധാകൃഷ്ണന്‍, രാധാകൃഷ്ണന്‍, പരേതനായ വത്സന്‍.

പാലിയത്ത് കുഞ്ഞിക്കുട്ടന്‍നായര്‍

ഗുരുവായൂര്‍: റിട്ട. പിഡബ്ല്യുഡി ജൂനിയര്‍ എന്‍ജിനീയര്‍ പാലിയത്ത് കുഞ്ഞിക്കുട്ടന്‍നായര്‍ (80) നിര്യാതനായി. ഭാര്യ: ശാരദ. മക്കള്‍: ശ്യാമള, ജയശങ്കര്‍. മരുമക്കള്‍: ആനന്ദ്, സുചിത്ര.

കൊച്ചന്നം

ഗുരുവായൂര്‍: തിരുവെങ്കിടം ചിരിയങ്കണ്ടത്ത് ജേക്കബിന്റെ ഭാര്യ കൊച്ചന്നം (78) നിര്യാതയായി.  മകള്‍: മേഴ്സി. മരുമകന്‍: ലോറന്‍സ്.

അറക്കല്‍ കുഞ്ഞുകുട്ടന്‍

പുന്നയൂര്‍ക്കുളം: എസ്ബിഐ കുന്നംകുളം ബ്രാഞ്ച് ജീവനക്കാരന്‍ കൊച്ചന്നൂര്‍ അറക്കല്‍ കുഞ്ഞുകുട്ടന്‍ (57) നിര്യാതനായി. ഭാര്യ: ബീന. മക്കള്‍: ബിനീഷ്, ബിജീഷ്, ബിന്ദു.

ആറുകെട്ടി എ.സി. വേലായുധന്‍

ഏങ്ങണ്ടിയൂര്‍: ചന്തപ്പടി പടിഞ്ഞാറ് ആറുകെട്ടി എ.സി. വേലായുധന്‍ (67) നിര്യാതനായി. ഭാര്യ: സുപ്രഭ, മക്കള്‍: ശബരീഷ്, ഭാവന. മരുമക്കള്‍: നന്ദന, സനല്‍.

കൈക്കുളങ്ങര അമ്മത്

കുന്നംകുളം: കാണിപ്പയ്യൂര്‍ കൈക്കുളങ്ങര അമ്മത് (80) നിര്യാതനായി. മക്കള്‍: അബ്ദു സലാം, കബീര്‍ (ഇരുവരും മസ്ക്കറ്റ്), ബഷീര്‍, സുഹറ, റസിയ. മരുമക്കള്‍: സൈനബ, സുബൈദ, സൌദ (ചൊവ്വന്നൂര്‍ പഞ്ചായത്തംഗം), മുഹമ്മദ്, അസീസ് (സൌദി).

2011 മേയ് 18, ബുധനാഴ്‌ച

നാലകത്ത് പുത്തന്‍പുരയില്‍ കുഞ്ഞിമുഹമ്മദ്

ചാവക്കാട്: ഒരുമനയൂര്‍ തൈക്കടവ് നാലകത്ത് പുത്തന്‍പുരയില്‍ കുഞ്ഞിമുഹമ്മദ് (80) നിര്യാതനായി. ഭാര്യ: നബീസമോള്‍. മക്കള്‍: അഷറഫ്, സുല്‍ഫിക്കര്‍(ഇരുവരും ഖത്തര്‍), അബ്ദുല്‍ ലത്തീഫ്(മുംബൈ), ഷഫീഖ്(ദുബായ്), ഷാനിമോള്‍. മരുമക്കള്‍: ഷമീറ, ഹംസീന, ഫെമീന, നജീബ്.

ജാനു

ചാവക്കാട്: അകലാട് ഒറ്റയിനി പടിഞ്ഞാറ് വട്ടേക്കാട് അടിമയുടെ ഭാര്യ ജാനു (70) നിര്യാതയായി. മക്കള്‍:വിജയന്‍, രവിചന്ദ്രന്‍, ശശിധരന്‍, ലീല. മരുമക്കള്‍: കൃഷ്ണന്‍, ഷീന, രജനി, ശാന്ത.

രായംമരക്കാര്‍ വീട്ടില്‍ കൊട്ടുപറമ്പില്‍ ഇമ്പിച്ചുട്ടി

ചാവക്കാട്: കടപ്പുറം വട്ടേക്കാട് ആലുംപറമ്പ് പള്ളിക്കടുത്ത് രായംമരക്കാര്‍ വീട്ടില്‍ പരേതനായ ഹസന്‍കുട്ടിയുടെ ഭാര്യ രായംമരക്കാര്‍ വീട്ടില്‍ കൊട്ടുപറമ്പില്‍ ഇമ്പിച്ചുട്ടി (90) നിര്യാതയായി. മക്കള്‍: മുഹമ്മദാലി, സുഹറ, പരേതനായ ബാവു. മരുമക്കള്‍: സഫിയ, റംല, അബ്ദുല്ല.

നമ്പിയത്ത് ബാലകൃഷ്ണന്‍

പൂവത്തൂര്‍: നമ്പിയത്ത് ബാലകൃഷ്ണന്‍ (81) നിര്യാതനായി. ഭാര്യ: കൌസല്യ. മക്കള്‍: അരുള്‍, അനുഷ. മരുമകന്‍: രാജന്‍.

ഫാത്തിമ

പുന്നയൂര്‍ക്കുളം: അണ്ടത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനടുത്ത് പരേതനായ വടക്കൂട്ട് മാമതിന്റെ ഭാര്യ ഫാത്തിമ (72) നിര്യാതയായി. മക്കള്‍: ഹനീഫ, ഫാരീസ്, സഫിയ, സുഹറ, റംല, ഹഫ്സ. മരുമക്കള്‍: മുഹമ്മദാലി, യൂസഫ്, ആലി മുഹമ്മദ്, മൊയ്തുണ്ണി, റൈഹാനത്ത്, നൂര്‍ജഹാന്‍.

അരിയല്ലി ബാലന്‍

പുന്നയൂര്‍ക്കുളം: കടിക്കാട് അരിയല്ലി ബാലന്‍ (56) നിര്യാതനായി. ഭാര്യ: സീത. മക്കള്‍: വിനോദ്(ഷാര്‍ജ), സിനി, മിനി, ജിനി. മരുമക്കള്‍: ബാബു, സുരേഷ്, അജയന്‍(ഇരുവരും ഗള്‍ഫ്), മിനി.

നമ്പ്യാത്തേല്‍ അബ്ദുറഹ്മാന്‍

പുന്നയൂര്‍ക്കുളം: പൂഴിക്കളയിലെ മുന്‍ റേഷന്‍ വ്യാപാരി വടക്കേപുന്നയൂര്‍ നമ്പ്യാത്തേല്‍ അബ്ദുറഹ്മാന്‍ (58) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: നൌഷാദ്, നിഷാദ്(ഇരുവരും ദുബായ്), റഷീദ്, നജീബ്, നജ്മ.

2011 മേയ് 17, ചൊവ്വാഴ്ച

കുന്നംകുളം പോളിടെക്നിക് വിദ്യാര്‍ഥി അഫ്സല്‍

പുന്നയൂര്‍ക്കുളം: നോര്‍ത്ത് ചെറായി ചാക്കോലില്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ അഫ്സല്‍ (20) നിര്യാതനായി. കബറടക്കം ഇന്നു 10നു കോറോത്തയില്‍ ജുമാമസ്ജിദില്‍. കുന്നംകുളം പോളിടെക്നിക് വിദ്യാര്‍ഥിയാണ്.

കുഞ്ഞാമിന

ചാവക്കാട്: ഒരുമനയൂര്‍ പാലംകടവ് വലിയകത്ത് വട്ടംചിറ ഹസന്റെ ഭാര്യ കുഞ്ഞാമിന (79) നിര്യാതയായി. മകന്‍: ഹംസകുട്ടി. മരുമകള്‍: റജുല.

വെള്ളറ ചാക്കുണ്ണി

പാവറട്ടി: മരുതയൂര്‍ കവലയില്‍ വ്യാപാരിയായിരുന്ന വെള്ളറ ചാക്കുണ്ണി (69) നിര്യാതനായി. ഭാര്യ: പരേതയായ സാറ. മക്കള്‍: ഡീന, ഷാജു (എംഎഎസ്എംഎച്ച്എസ്എസ്, വെണ്‍മേനാട്), ജോഷി (ഖത്തര്‍), ബിജു (വ്യാപാരി). മരുമക്കള്‍: ജോണ്‍സണ്‍ (ബിസിനസ്), ലിജി, ജിന്‍ഷ, ആല്‍ജി.

മമ്മസ്രായില്ലത്ത് അബ്ദുല്‍ ഖാദര്‍

ചാവക്കാട്: ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുന്ന മമ്മസ്രായില്ലത്ത് അബ്ദുല്‍ ഖാദര്‍ (80) നിര്യാതനായി. ഭാര്യ: കുഞ്ഞിമോള്‍. മക്കള്‍: ബഷീര്‍, കമറു, സഫിയ, ഹാജിറ.

വേലാണ്ടി

ചാവക്കാട്: കടപ്പുറം ആറങ്ങാടി വേലാണ്ടി (70) നിര്യാതനായി. ഭാര്യ: വളളിയമ്മു. മക്കള്‍: രാജു, ബിജു, ജയന്‍, വസുമതി, മല്ലിക. മരുമക്കള്‍: ഷൈജു, കവിത, പ്രവീണ.

തെരുവത്ത് വീട്ടില്‍ ഐസു

ചാവക്കാട്: പുന്ന സഫറി മാമതുവിന്റെ ഭാര്യ തെരുവത്ത് വീട്ടില്‍ ഐസു (95) നിര്യാതയായി. മക്കള്‍: ഹംസ, അബു, അസീസ്, പാത്തുമോള്‍, ജമീലു.

ബാലന്‍ ആശാരി

ചാവക്കാട്: ബ്ലോക്ക് ഒാഫിസിനടുത്തു മണത്തല വീട്ടില്‍ ബാലന്‍ ആശാരി (66) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: പ്രകാശന്‍, പ്രസാദ് (ഇരുവരും ദുബായ്), പ്രിയ. മരുമക്കള്‍: ജയശ്രീ, അനിത, നന്ദകുമാര്‍.

2011 മേയ് 15, ഞായറാഴ്‌ച

റിട്ട. പൊലീസ് കോണ്‍സ്റ്റബിള്‍ അറയ്ക്കല്‍ മാണി

പാവറട്ടി: റിട്ട. പൊലീസ് കോണ്‍സ്റ്റബിള്‍ അറയ്ക്കല്‍ മാണി (80) നിര്യാതനായി. ഭാര്യ: സെലീന. മക്കള്‍: ബേബി, വിന്‍സെന്റ് (സോളാര്‍ ഏജന്‍സീസ്, പെരുവല്ലൂര്‍, പേനകം). മരുമക്കള്‍: ജോസ്, ശാന്ത.

2011 മേയ് 14, ശനിയാഴ്‌ച

രായംമാരക്കാര്‍ വീട്ടില്‍ നാലകത്ത് ആര്‍ എന്‍ മാമു

ചാവക്കാട്: കടപ്പുറം വട്ടേക്കാട് ആശുപത്രിക്ക് കിഴക്കു വശം താമസിക്കുന്ന രായംമാരക്കാര്‍ വീട്ടില്‍ നാലകത്ത് ആര്‍ എന്‍ മാമു നിര്യാതനായി. ഭാര്യ: സൈനബ, മക്കള്‍: ഷൌക്കത്ത്, സാബിറ, ‍യൂസഫ്, ജശീറ, യൂനസ്‌.

2011 ഏപ്രിൽ 30, ശനിയാഴ്‌ച

എ.വി. അബ്ദുല്‍ മജീദ്‌ ഹാജി

പെരുമ്പിലാവ്: അന്‍സാര്‍ ട്രസ്റ്റ്‌ സ്ഥാപകനും വൈസ് ചെയര്‍മാനും മുന്‍പ് ഖത്തറില്‍ ബുസിനെസ്സും ആയിരുന്ന (Swiss Time House) എ.വി. അബ്ദുല്‍ മജീദ്‌ ഹാജി (79) നിര്യാതനായി.

2011 ഏപ്രിൽ 20, ബുധനാഴ്‌ച

മുഹമ്മദുണ്ണി മുസല്യാര്‍


പുന്നയൂര്‍ക്കുളം: നാക്കോല തൂമ്പനാത്ത് പറമ്പില്‍ നമ്പിയത്തേതില്‍ പരേതനായ മൊയ്തീന്റെ മകന്‍ മുഹമ്മദുണ്ണി മുസല്യാര്‍ (48) നിര്യാതനായി.

വലിയകത്ത് പുത്തന്‍പുരയില്‍ മുഹമ്മദുകുട്ടി

ചാവക്കാട്: ഒരുമനയൂര്‍ തൈക്കടവ് വലിയകത്ത് പുത്തന്‍പുരയില്‍ മുഹമ്മദുകുട്ടി (85) നിര്യാതനായി.

ഷമീഷ്


പുന്നയൂര്‍ക്കുളം: വെളിയങ്കോട് കുന്നേത്ത് കുമാരന്റെ മകന്‍ ഷമീഷ് (32) നിര്യാതനായി. മുളമുക്ക് ഗ്രാന്റ് ഫര്‍ണീച്ചര്‍ ഉടമയാണ്. അമ്മ: നാരായണി.


വാര്‍ത്ത അയച്ചുതന്നത്: റാണാ പ്രതാപ്‌

2011 ഏപ്രിൽ 8, വെള്ളിയാഴ്‌ച

ചാവക്കാട് സ്വദേശി ഹൃദയസ്തംഭനം മൂലം സുഡാനില്‍ മരിച്ചു

ചാവക്കാട്: പാവറട്ടി തത്തകുളങ്ങര ക്ഷേത്ര പരിസരത്ത് മുന്‍പ് താമസിച്ചിരുന്നതും, ഇപ്പോള്‍ കടപ്പുറം അഞ്ചങ്ങാടിയില്‍‍ താമസിക്കുന്ന വെന്മേനാട് പരേതനായ പോക്കാക്കില്ലത്ത് സുലൈമാന്റെ മകന്‍ അബ്ദുല്‍ റഹീം (40) നിര്യാതനായി.

2011 ഏപ്രിൽ 3, ഞായറാഴ്‌ച

തൃശൂര്‍ സ്വദേശി ഖത്തറില്‍ മരണപ്പെട്ടു


ദോഹ: തൃശൂര്‍ മാള വലിയപറമ്പ്  സ്വദേശി വി. എ. സലാം (44) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ഖത്തറിലുള്ള ഇദ്ദേഹം പതിനഞ്ച് വര്‍ഷമായി  സിറിയന്‍ എംബസ്സിയിലെ ഡ്രൈവറായിരുന്നു.

2011 ഏപ്രിൽ 1, വെള്ളിയാഴ്‌ച

പണിക്ക വീട്ടില്‍ ഹസ്സന്‍ ഹാജി

 
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മെമ്പര്‍ റംല അശ്രഫിന്റെ ഭര്‍തൃപിതാവും കരുകമാട് ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന പണിക്ക വീട്ടില്‍ ഹസ്സന്‍ ഹാജി (95) നിര്യാതനായി.