2011 ജൂലൈ 12, ചൊവ്വാഴ്ച
അമ്പലത്ത്‌വീട്ടില്‍ മുഹമ്മദുണ്ണി
പാവറട്ടി: വെന്മേനാട് കവല അമ്പലത്ത്‌വീട്ടില്‍ മുഹമ്മദുണ്ണി (67) നിര്യാതനായി. ഭാര്യ: ഐഷ. മക്കള്‍: റസിയ, റംഷു (ഷാര്‍ജ) റൂബി (ദുബായ്). മരുമക്കള്‍: അബ്ദുള്‍ഗഫൂര്‍, ജംഷിയ, റഹാസ്.
2011 ജൂലൈ 11, തിങ്കളാഴ്‌ച
സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
പുത്തൂര്‍: കരിങ്കല്‍ ക്വാറിയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശി പുളിമൂട്ടില്‍ ജോയിയാണ് മരിച്ചത്. വലക്കാവ് വട്ടപ്പാറ ക്വാറിയില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടയില്‍ കാല്‍തെറ്റി ആഴമുള്ള ഭാഗത്തേക്ക് വീഴുകയായിരുന്നുവെന്ന് കരുതുന്നു.
ആമിനു
ചാവക്കാട്: മണത്തല ബേബിറോഡ് ഫാറൂഖ് പള്ളിക്കടുത്ത് പോക്കാക്കില്ലത്ത് പരീതിന്റെ ഭാര്യ ആമിനു (75) നിര്യാതയായി. മക്കള്‍: റസാഖ്, മുസ്തഫ, കമറു, ബക്കര്‍, അഷറഫ്, ഹാറൂണ്‍, കയ്യുമ്മു, സുഹറ. മരുമക്കള്‍: ഹഫ്സത്ത്, സുഹറ, ജമീല, ഷെമി, ഷെമി, ഷാനിബ, യൂസഫ്, ബക്കര്‍.
യുവാവിനെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്െടത്തി
ഗുരുവായൂര്‍: യുവാവിനെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്െടത്തി. കണ്ണൂര്‍ അഴീക്കോട് സുമ നിവാസില്‍ വെങ്കിട്ടരാമന്റെ മകന്‍ ശ്യാംകുമാറി (30) നെയാണ് ഗുരുവായൂര്‍ തെക്കെ നടയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്െടത്തിയത്.
തൊട്ടിലില്‍ നിന്നു വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒരു വയസ്സുകാരന്‍ മരിച്ചു
ചാവക്കാട്: ഉറങ്ങിക്കിടക്കവെ തൊട്ടിലില്‍ നിന്നു വീണ് സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഒരു വയസ്സുകാരന്‍ മരിച്ചു. ബ്ളാങ്ങാട് വാടക വീട്ടില്‍ താമസിക്കുന്ന കോഴിക്കോട് വടകര അയിരിക്കാട് കുരിയാടി താരേമല്‍ ബാബുവിന്റെ മകന്‍ കുട്ടന്‍ ആണ് മരിച്ചത്. നാലു ദിവസം മുമ്പ് തൊട്ടിലില്‍ നിന്നു വീണു പരിക്കേറ്റ കുട്ടിയെ ചാവക്കാട് താലൂക്ക് ആശുത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. മാതാവ്: ഫാത്തിമ. സഹോദരന്‍: അതുല്‍.
കോള്‍പ്പടവില്‍ വീണ് ചുമട്ടുതൊഴിലാളി മരിച്ചു
പാവറട്ടി: മുല്ലശ്ശേരി മധുക്കര കോള്‍പ്പടവില്‍ വീണ് ചുമട്ടുതൊഴിലാളി മരിച്ചു. മധുക്കര സ്വദേശി ചെമ്മഞ്ചേരി ജയന്‍ (45) ആണ് മരിച്ചത്. കോള്‍പ്പടവിനരികിലെ കലുങ്കിനു മുകളില്‍ കൂട്ടുകാരോടൊത്ത് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അബദ്ധത്തില്‍ കോള്‍പ്പടവിലേക്ക് മറിഞ്ഞുവീഴുകയായിരുന്നുവത്രെ. മുല്ലശ്ശേരി ബ്ലോക്ക് ആസ്പത്രിയിലും പാവറട്ടി സെന്റ് ജോസ് ആസ്പത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സൗമിനി. മക്കള്‍: ദില്‍ജിത്ത്, ഗ്രീഷ്മ
2011 ജൂലൈ 10, ഞായറാഴ്‌ച
കൌസല്യ
ചാവക്കാട്: മണത്തല അയിനിപ്പുള്ളി കുഞ്ഞീരകത്ത് കണ്ടുണ്ണിയുടെ ഭാര്യ കൌസല്യ (60) നിര്യാതയായി. മക്കള്‍: കോമള, രാജന്‍, പ്രവീണ്‍, രേഖ. മരുമക്കള്‍: സുബ്രഹ്മണ്യന്‍, രഞ്ജിത്ത്.
ചാവക്കാട് നഗരസഭാ മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍
ചാവക്കാട്: ചാവക്കാട് നഗരസഭാ മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും മുസ്‌ലിം ലീഗ് നേതാവുമായ മണത്തല കാനമ്പുള്ളി അബ്ദുള്‍ഗഫൂര്‍ (57) നിര്യാതനായി. ആര്‍ബന്‍ ബാങ്ക് മുന്‍ ഡയറക്ടര്‍, ചാവക്കാട് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് മുന്‍ ട്രഷറര്‍, കര്‍ഷകസംഘം മുന്‍ സെക്രട്ടറി, മണത്തല ജുമാമസ്ജിദ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: സുബൈദ (ഗുരുവായൂര്‍, അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍). മക്കള്‍: ഫൈസല്‍, ആമിസ്‌കമാല്‍ (ഇരുവരും ഖത്തര്‍) ഫെമി. മരുമക്കള്‍: റഷീദ് (മസ്‌കറ്റ്), നജീല
2011 ജൂലൈ 9, ശനിയാഴ്‌ച
ചാവക്കാട് എംആര്‍ആര്‍എം ഹൈസ്കൂള്‍ റിട്ട. അധ്യാപിക മേലേപുരയ്ക്കല്‍ സത്യഭാമ
ഗുരുവായൂര്‍: കാവീട് പരേതനായ പാറയില്‍ സുകുമാരന്റെ ഭാര്യ മേലേപുരയ്ക്കല്‍ സത്യഭാമ (79) നിര്യാതയായി. ചാവക്കാട് എംആര്‍ആര്‍എം ഹൈസ്കൂള്‍ റിട്ട. അധ്യാപികയും കാവീട് എഎല്‍പി സ്കൂള്‍ മാനേജരുമാണ്. മക്കള്‍: ഷീല (അധ്യാപിക, എംആര്‍ആര്‍എം ഹൈസ്കൂള്‍, ചാവക്കാട്), മുകുന്ദന്‍ (ബില്‍ഡിങ് ഇന്‍സ്പെക്ടര്‍, കുന്നംകുളം നഗരസഭ), രതി (അധ്യാപിക, എഎന്‍എം യുപി സ്കൂള്‍, മണിത്തറ), സുമ (അധ്യാപിക, ഗവ. യുപിഎസ് വെള്ളാങ്കല്ലൂര്‍). മരുമക്കള്‍: ഉണ്ണി, രേഖ (അധ്യാപിക, ഗവ. ഫിഷറീസ് യുപി സ്കൂള്‍, മന്ദലാംകുന്ന്), ചന്ദ്രന്‍ (അധ്യാപകന്‍, സിഎന്‍എന്‍ ബോയ്സ് ഹൈസ്കൂള്‍, ചേര്‍പ്പ്), സജി (അധ്യാപകന്‍, മഹാഗണപതി എല്‍പി സ്കൂള്‍, മുതലമട).
റിട്ട. ജില്ലാ സെഷന്‍സ് ജഡ്ജി പനന്തറ കൊട്ടേക്കാട്ട് ഗോവിന്ദന്‍
പുന്നയൂര്‍ക്കുളം: റിട്ട. ജില്ലാ സെഷന്‍സ് ജഡ്ജിയും എസ്.എന്‍.ഡി.പി മുന്‍ താലൂക്ക് ഭാരവാഹിയുമായിരുന്ന അണ്ടത്തോട് പനന്തറ കൊട്ടേക്കാട്ട് ഗോവിന്ദന്‍ (87) നിര്യാതനായി. ഭാര്യ: പരേതയായ രമണി. മക്കള്‍: ഗിരീഷ് ബാബു (കൊച്ചി ഇന്‍ഫോ പാര്‍ക്ക് മുന്‍ സിഇഒ), ഗീത. മരുമക്കള്‍: തോമസ് (രാഗമാലിക് ടെകസ്റ്റൈയില്‍സ്, ഗുരുവായൂര്‍), മായ.
ഗള്‍ഫില്‍ ആറു വര്‍ഷം മുമ്പ് പരിക്കേറ്റയാള്‍ മരിച്ചു
ഗുരുവായൂര്‍: ആറു വര്‍ഷം മുമ്പ് ബഹ്റിനില്‍ വെച്ച് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ശരീരം തളര്‍ന്ന് അബോധാവസ്ഥയില്‍ കഴിഞ്ഞു വന്നിരുന്ന ഗൃഹനാഥന്‍ മരിച്ചു. മാഹി സ്വദേശി തയ്യുള്ളതില്‍ സുരേന്ദ്രന്‍ (49) ആണ് മരിച്ചത്. കോട്ടപ്പടി പുലയംപാട്ട് പരേതനായ മാധവന്റെ മകള്‍ ഗിരിജയാണ് ഭാര്യ. മക്കള്‍: ആദര്‍ശ്, അക്ഷയ്.
2011 ജൂലൈ 8, വെള്ളിയാഴ്‌ച
കറുപ്പംവീട്ടില്‍ അബ്ദുല്‍ ഹമീദ്
ചാവക്കാട്: വട്ടേക്കാട് ആലും പറബ് പള്ളിക്കടുത്ത് കറുപ്പംവീട്ടില്‍ അബ്ദുല്‍ ഹമീദ് (64) നിര്യാതനായി. ഭാര്യ: സെഫിയ. മക്കള്‍: അന്‍വര്‍, അന്ഫാക്, അനീഷ. മരുമക്കള്‍: നിശ, അലി (ദുബായ്).
ഫാത്തിമ
പുന്നയൂര്‍: എടക്കര നമസ്കാര പള്ളിക്കടുത്ത് നെരിയമ്മല്‍ കുഞ്ഞുമുഹമ്മദ് ഹാജിയുടെ ഭാര്യ ഫാത്തിമ (52) നിര്യാതയായി. മക്കള്‍: ഫൈസല്‍, നസീര്‍ (ഇരുവരും ദുബായ്), മന്‍സൂര്‍, സുമി. മരുമക്കള്‍: ഷംസി, സഫൂറ.
കുന്നത്തൂര്‍ റേഷന്‍ കടയുടമ പാപ്പാളിയില്‍ മാമത്
പുന്നയൂര്‍ക്കുളം: കുന്നത്തൂര്‍ റേഷന്‍ കടയുടമ വടക്കേ പുന്നയൂര്‍ പാപ്പാളിയില്‍ മാമത് (70) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: റഷീദ്, നസീര്‍, ഷമീര്‍, സാബിറ. മരുമക്കള്‍: ഉമ്മര്‍, ഫര്‍സാന, സുലു, ഷമീറ.
സരോജിനി
ഗുരുവായൂര്‍: നമ്പഴിക്കാട് മുണ്ടോപുറത്ത് അയ്യപ്പക്കുട്ടിയുടെ മകള്‍ സരോജിനി (69) നിര്യാതയായി. സഹോദരന്‍: സുബ്രഹ്മണ്യന്‍.
പരിയാടത്ത് രാമന്‍കുട്ടി മേനോന്‍
ഗുരുവായൂര്‍: താമരയൂര്‍ ലീലാ ഗാര്‍ഡനില്‍ പരിയാടത്ത് രാമന്‍കുട്ടി മേനോന്‍ (82) നിര്യാതനായി. വോള്‍ഗ ഗ്രൂപ്പില്‍ മാനേജരായിരുന്നു. ഭാര്യ: സുമംഗല (റിട്ട. അധ്യാപിക). മകന്‍: രഘു (ഗോകുലം റിസോര്‍ട്ട്‌സ് മാനേജര്‍). മരുമകള്‍: ദീപ (അധ്യാപിക, ശ്രീകൃഷ്ണ സ്‌കൂള്‍, ഗുരുവായൂര്‍)
തട്ടാരത്ത് നരിപ്പോട്ടില്‍ ശിവദാസന്‍ നായര്‍
ഗുരുവായൂര്‍: തട്ടാരത്ത് നരിപ്പോട്ടില്‍ ശിവദാസന്‍ നായര്‍ (72) നിര്യാതനായി. ഭാര്യ: ലക്ഷ്മീദേവി. മകന്‍: ഡോ. വിവേക് (ഗുരുവായൂര്‍).
2011 ജൂലൈ 7, വ്യാഴാഴ്ച
പുതിയവീട്ടില്‍ മത്തിയില്‍ ഹംസ
പാവറട്ടി: തിരുനെല്ലൂര്‍ പുതിയവീട്ടില്‍ മത്തിയില്‍ ഹംസ (72) നിര്യാതനായി. മക്കള്‍: റംലത്ത്, ലൈല, ഷെരീഫ, ഖദീജ. മരുമക്കള്‍: ഹുസൈന്‍, ഫാറൂഖ് (ഖത്തര്‍), ഷാഹുല്‍ഹമീദ് (ഖത്തര്‍), ഇബ്രാഹിം
2011 ജൂലൈ 6, ബുധനാഴ്‌ച
കല്ലുപറമ്പില്‍ അബ്ദുള്‍ ജബാര്‍
ചാവക്കാട്: ഒരുമനയൂര്‍ മൂന്നാംകല്ല് കല്ലുപറമ്പില്‍ അബ്ദുള്‍ ജബാര്‍(68) നിര്യാതനായി. ഭാര്യ: ഹയറുന്നീസ. മക്കള്‍: സെബീന, ഐമീന, ഷെഫിക്, ഷബന, ഷഫന. മരുമക്കള്‍: കബീര്‍, അന്‍വര്‍, ഷെക്കീര്‍, റംല.
2011 ജൂലൈ 5, ചൊവ്വാഴ്ച
ചാവക്കാട് സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
ചാവക്കാട്: അണ്ടത്തോട് കുമാരന്‍പടിയില്‍ പരേതനായ ചുള്ളിയില്‍ മാധവന്റെ മകന്‍ സിജില്‍കുമാര്‍ (30) ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചതായി വിവരം ലഭിച്ചു. ടാങ്കര്‍ ലോറി ഡ്രൈവറായിരുന്ന സിജില്‍ കുമാര്‍ വണ്ടിയില്‍ പോകുന്നതിനിടയില്‍ പൈപ്പ് തകരാറിലായതിനെ തുടര്‍ന്ന് ശരിയാക്കുന്നസമയത്ത് മറ്റൊരു ടാങ്കര്‍ ലോറി വന്ന് ഇടിക്കുകയായിരുന്നു. ഭാര്യ: വിദ്യ. മകന്‍: അമല്‍കൃഷ്ണ.
2011 ജൂലൈ 4, തിങ്കളാഴ്‌ച
ലിറ്റില്‍ ഫ്ലവര്‍ കോളജ് റിട്ട. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ത്രേസ്യാ
ഗുരുവായൂര്‍: ലിറ്റില്‍ ഫ്ലവര്‍ കോളജ് റിട്ട. പ്രിന്‍സിപ്പലും അധ്യാപികയും ഫ്രാന്‍സിസ്കന്‍ ക്ളാരിസ്റ്റ് സന്യാസ സമൂഹത്തിന്റെ തൃശൂര്‍ അസീസി പ്രൊവിന്‍സിലെ മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോണ്‍വന്റ് അംഗവുമായ സിസ്റ്റര്‍ ലിറ്റില്‍ ഫ്ലവര്‍ (ത്രേസ്യാ- 67) നിര്യാതയായി. താമരശേരി കുണ്ടായിത്തോട് സെന്റ് ഫ്രാന്‍സിസ് ഐസിഇഎസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ പദവിയും വഹിച്ചിട്ടുണ്ട്. പാലാ മൂലക്കുളം കുഴിക്കണ്ടത്തില്‍ അഗസ്റ്റിന്റെ മകളാണ്.
2011 ജൂലൈ 3, ഞായറാഴ്‌ച
2011 ജൂലൈ 2, ശനിയാഴ്‌ച
വൃദ്ധ കിണറ്റില്‍വീണ് മരിച്ചു
ഗുരുവായൂര്‍: വൃദ്ധ ആള്‍മറയില്ലാത്ത കിണറ്റില്‍വീണ് മരിച്ചു. മറ്റം കണ്ടിയൂര്‍ കാക്കശ്ശേരി പരേതനായ ഐപ്പുണ്ണിയുടെ ഭാര്യ കൊച്ചുമറിയം (80) ആണ് കാല്‍തെറ്റി കിണറ്റില്‍വീണ് മരിച്ചത്. വീടിനടുത്തുള്ള കിണറ്റില്‍ വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് വീണത്. മക്കള്‍: പരേതയായ റോസിലി, ഗ്രേസി, ലില്ലി, സിസിലി, ഡേവീസ്, ലിസി. മരുമക്കള്‍: ജോസ്, ആന്റണി, ബേബി, ലാസര്‍, സുനിത, ജോണ്‍സണ്‍
അമ്മു
ചാവക്കാട്: ഒറ്റതെങ്ങ് പൊലിയേടത്ത് പരേതനായ കുഞ്ഞടിമുവിന്റെ ഭാര്യ അമ്മു (78) നിര്യാതയായി. മക്കള്‍: കൃഷ്ണന്‍, ബാബു, സുലോചന, രാധ, ശാന്ത, അനിത.
2011 ജൂലൈ 1, വെള്ളിയാഴ്ച
2011 ജൂൺ 30, വ്യാഴാഴ്‌ച
കുമ്പത്ത് വളപ്പില്‍ അബ്ദുറഹിമാന്‍
ചാവക്കാട്: ടൌണിലെ പഴയകാല ചുമട്ടുത്തൊഴിലാളി അമൃത വിദ്യാലയത്തിനടുത്തു താമസിച്ചിരുന്ന ഒരുമനയൂര്‍ കരുവാരക്കുണ്ട് കുമ്പത്ത് വളപ്പില്‍ അബ്ദുറഹിമാന്‍ (കുഞ്ഞിപ്പ-55) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കള്‍: മുഹമ്മദലി, അബു (സൌദി), അബ്ദുല്‍ ഖനി, ആറ്റ (ഒമാന്‍), മുനീര്‍, റഹ്മത്ത്, റംലത്ത്, ജാസ്മിന്‍. മരുമക്കള്‍: സിദ്ദീഖ്, റഫീഖ് (യുഎഇ), ഉമ്മുകുല്‍സു, ഷാഹിന, സുലൈഖ, സീന.
പനയ്ക്കല്‍ കൊച്ചുലാസര്‍
ഗുരുവായൂര്‍: പടിഞ്ഞാറെനട പനയ്ക്കല്‍ കൊച്ചുലാസര്‍ (73) നിര്യാതനായി. ഭാര്യ: കൊച്ചമ്മു. മക്കള്‍: ആനി, ലിസി, തോമസ്. മരുമക്കള്‍: ലോറന്‍സ്, ഷൈനി, പരേതനായ ഡേവീസ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)


































