2013 ഡിസംബർ 17, ചൊവ്വാഴ്ച
വാക്കുളത്തില്‍ കുഞ്ഞുമോന്
പുന്നയൂര്‍ക്കുളം: ഉപ്പുങ്ങല്‍ പരേതനായ തെക്കിനിയത്തേല് കുഞ്ഞുമരയ്ക്കാറിന്റെ മകന് വാക്കുളത്തില്‍ കുഞ്ഞുമോന് (68) നിര്യാതനായി. ഭാര്യ ഫാത്തിമ. മക്കള്‍: അബ്ദുള്‍ റസാഖ് (അബുദാബി), റഹീം (സഫ ആല്‍ത്തറ), റൈഹാനത്ത്. മരുമക്കള്‍: അബൂബക്കര്‍ (പെരുമ്പടപ്പ്), സെക്കീന, സെലീന.
പെരുവഴിപുറത്ത് വീട്ടില്‍ അഹമ്മദ് മുസ്ളിയാര്‍
പുന്നയൂര്‍ക്കുളം: ദീര്‍ഘകാലം മന്ദലംകുന്ന് ജുമാമസ്ജീദില്‍ ജീവക്കാരനായി പ്രവര്‍ത്തിച്ചുരുന്ന പെരുവഴിപുറത്ത് വീട്ടില്‍ അഹമ്മദ് മുസ്ളിയാര്‍ (81) നിര്യാതായി. അവിവാഹിതാണ്. സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി, ആലി, സിദിഖ്, കൌജുമ്മ.
തൈപറമ്പില്‍ സനീബ്
വടക്കേക്കാട്: വട്ടംപാടം ദുബായ്പടിയ്ക്കു സമീപം തൈപറമ്പില്‍ കുഞ്ഞുമോന്റെ മകന് സനീബ് (15) നിര്യാതായി. മാതാവ് തെക്കേപാട്ടയില്‍ ഷാനിദ. സഹോദരി: സഹന.
തൃപ്രയാര്‍ സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി
തൃപ്രയാര്‍: കിഴക്കേനട കട്ടലാട്ട് സത്താര്‍ (52) ഷാര്‍ജയില്‍ നിര്യാതനായി. ഭാര്യ: സെബീന. മക്കള്‍: ഷെഫീഖ്, ഷെജാദ്. മരുമകള്‍: നിഷാന.
നെല്ലിക്കല്‍ കൃഷ്ണന്
പാവറട്ടി: വെന്മേനാട് തരംഗിണി റോട് പരിസരത്ത് താമസിക്കുന്ന നെല്ലിക്കല്‍ കൃഷ്ണന്(80) മാസ്റ്റര്‍ നിര്യാതനായി. ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ റിട്ട. പ്രധാന അധ്യാപകനാണ്. സാമൂഹിക കലാ സാംസ്ക്കാരിക വിദ്യാഭ്യാസ രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന മാസ്റ്റര്‍ വെന്മേനാട് കൈരളി വായന ശാലയുടെ മുന്‍ നിര പ്രവര്‍ത്തകനും ആയിരുന്നു. ഭാര്യ : സുകുമാരി. മക്കള്‍ : ജോഷിലാല്‍ (മസ്കറ്റ്), രഞ്ജിത്ത് (ദുബായ്), പരേതനായ ഷാജിലാല്‍. മരുമക്കള്‍ : ജീന, ബീന, ലക്ഷ്മി.
2013 ഡിസംബർ 9, തിങ്കളാഴ്ച
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കുന്നംകുളം: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഒതളൂര്‍ കരിപ്പാലില്‍ കുമാരന്റെ ഭാര്യ ഉഷ (60) യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് അകതിയൂര്‍ കലശമല റോഡില്‍ വെച്ചായിരുന്നു അപകടം. മകനോടൊപ്പം സഞ്ചരിക്കുമ്പോള്‍ അകതിയൂര്‍ കയറ്റത്തെ ഹമ്പില്‍ കയറിയ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡില്‍ തലയടിച്ച് വീണാണ് ഉഷയ്ക്ക് പരിക്കേറ്റത്.
2013 ഡിസംബർ 7, ശനിയാഴ്ച
ചാവക്കാട് സ്വദേശി കരുമത്ത് പറമ്പില്‍ എ.കെ. ഹംസക്കുട്ടി ഹൃദയാഘാതം മൂലം സലാലയില്‍ നിര്യാതനായി
സലാല: ചാവക്കാട് അകലാട് സ്വദേശി കരുമത്ത് പറമ്പില്‍ എ.കെ. ഹംസക്കുട്ടി (43) ഹൃദയാഘാതം മൂലം സലാല തുംറൈത്തില്‍ നിര്യാതനായി.
2013 ഡിസംബർ 5, വ്യാഴാഴ്ച
2013 ഡിസംബർ 2, തിങ്കളാഴ്ച
ചോഴിയാരകത്ത് മുഹമ്മദ്
പുന്നയൂര്‍ക്കുളം: പാലപ്പെട്ടി കടപ്പുറം ജുമാ മസ്ജിദിനു സമീപം ചോഴിയാരകത്ത് മുഹമ്മദ് (71) നിര്യാതായി. ഭാര്യ: ബീവാത്തു. മക്കള്‍: സാജുദീന്‍ (സൌദി), ഫസലുദീന്, സുനിത, ഷഹീദ, സാജിദ, ഷാമില, നസീമ. മരുമകന്: മുജീബ് (ദുബായ്).
പനമുക്ക് വളപ്പില്‍ കുഞ്ഞിരാമന്
പുന്നയൂര്‍ക്കുളം: കാഞ്ഞിരമുക്ക് കടവ് റോഡില്‍ പനമുക്ക് വളപ്പില്‍ കുഞ്ഞിരാമന് (87) നിര്യാതായി. ഭാര്യ: കല്യാണി. മക്കള്‍: ഗോപിനാഥ്, വേണു, രാജന് (മൂന്നുപേരും ചെന്നൈ), വത്സല, കാര്‍ത്യായനി, ജാനകി, ശാരദ, ഊര്‍മിള. മരുമക്കള്‍: വിജയന് (അജ്മാന്), കരുണാകരന് (സൌദി), ജനാര്ദനന് (ബാംഗളൂര്‍), സുകുമാരന്‍ (ബിസിസ്), സുമേഷ് (ദുബായ്), ലക്ഷ്മി, യശോദ, മീനകുമാരി, ഷീജ.
ബൈക്കില്‍ പിക്ക്അപ് വാനിടിച്ച് ബൈക്ക് യാത്രികനായ പോലിസുകാരന് മരിച്ചു
തൃശൂര്‍: ഡ്യൂട്ടികഴിഞ്ഞു വീട്ടിലേക്കു മടങ്ങുംവഴി പിക്ക് അപ് വാന്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രികായിരുന്ന പോലീസുകാരന് മരിച്ചു. പാലക്കാട് പുതുപരിയാരം ഹേമാംബിക നഗര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റിലെ വാല്‍പ്പറമ്പില്‍ ഭാസ്കരന്റെ മകന് സുധീര്‍ (40) ആണ് മരിച്ചത്.
2013 ഡിസംബർ 1, ഞായറാഴ്ച
കളരിക്കാട്ട് ത്യേസ്യാമ്മ
പാലാ: മുത്തോലി കളരിക്കാട്ട് തോമസ് സക്കറിയായുടെ ഭാര്യ ത്യേസ്യാമ്മ (76) നിര്യാതയായി. പരേത അതിരമ്പുഴ ഉപ്പുപുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജോയിസ്, ലൈസമ്മ (യുഎസ്എ), ഓമന, തങ്കച്ചന് (കളരിക്കാട്ട് ഏജന്‍സീസ് ഗോദ്റേജ് ഡീലര്‍, പാലാ), ജെസിമോള്‍ (പബ്ലിഷര്‍, ഫോട്ടോവൈഡ് മാഗസിന്), സാബു (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, അബുദാബി), സിബി (യുഎസ്എ). മരുമക്കള്‍: ജോളി മ്രാലയില്‍, ജോയി ചെമ്പരത്തിക്കല്‍, മാനത്തൂര്‍ (യുഎസ്എ), രാജന് അമ്പാട്ട് (മീനച്ചില്‍), ലൗലി വട്ടഞ്ചിയില് ചക്കാമ്പുഴ, ഏ.പി.ജോയി ആലപ്പാട്ട് (മാനേജിങ് എഡിറ്റര്‍, ഫോട്ടോവൈഡ്), ലിസി കാഞ്ഞിരക്കാട്ട് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, അബുദാബി),ജയമോള്‍ മണലില്‍(യുഎസ്എ).
വാര്‍ത്ത അയചുതന്നത് എബി ജെ. ജോസ്
2013 നവംബർ 30, ശനിയാഴ്ച
2013 നവംബർ 29, വെള്ളിയാഴ്ച
ഏഴാം ക്ളാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കുന്നംകുളം: ഏഴാം ക്ളാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പഴനി കാട്ടകാമ്പാല്‍ പണിക്കവീട്ടില്‍ സുനില്‍കുമാറിന്റെ മകന് പ്രണവ് (12) ആണ് മരിച്ചത്.
2013 മേയ് 30, വ്യാഴാഴ്ച
മാതാവ് മരിച്ച് 11 ാം ദിവസം മകന് മരിച്ചു
ചാവക്കാട്: മാതാവ് മരിച്ച് 11 ാം ദിവസം മകന് മരിച്ചു. കടപ്പുറം അഞ്ചങ്ങാടി ബോംബായ് പള്ളിക്കടുത്ത് പുതുവീട്ടില്‍ അബൂബക്കര്‍ ഹാജിയുടെ മകന് മുഹമ്മദ് ഇസ്മായിലാ (44) ണ് മരിച്ചത്. മാതാവ് ഷരീഫ കഴിഞ്ഞ 17 നാണ് മരിച്ചത്. ഭാര്യ: ഫസീല. മക്കള്‍: മുഹമ്മദ് റമീസ്, റിസ്വാന്, റംസിയ. സഹോദരങ്ങള്‍: ഇസ്ഹാഖ് (ഖത്തര്‍), സൌദത്ത്, റസിയ, റാബിയ.
2013 മേയ് 25, ശനിയാഴ്ച
പി.ഡി.പി ഗുരുവായൂര്‍ നിയോജക മണ്ഡലം മുന്‍ ട്രഷറര്‍ രായംമരക്കാര്‍ പൂക്കില്ലത്ത് വീട്ടില്‍ അഹമദ്
ചാവക്കാട്: പി.ഡി.പി ഗുരുവായൂര്‍ നിയോജക മണ്ഡലം
മുന്‍ ട്രഷറര്‍ അകലാട് ഖാദരിയ്യ പള്ളിക്കടുത്ത് രായംമരക്കാര്‍ പൂക്കില്ലത്ത്
വീട്ടില്‍ അഹമദ് (67) നിര്യാതനായി. ഭാര്യമാര്‍: ഖൌജു, പരേതരായ ഫാത്തിമ, ജമീല. മക്കള്‍:
മുംതാസ്, മുസ്തഫ, ഹസീന, സീനത്ത്, ആരിഫ, റൈഹാന, ഷംന. മരുമക്കള്‍: സറീന, ബഷീര്‍,
മുനീര്‍, ഷാജഹാന്, ആഷിക്ക്, പരേതായ അബൂബക്കര്‍.
അബൂദബിയില്‍ വാനിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന സി.പി.ഐ തോവ് മരിച്ചു
ചാവക്കാട്: അബൂദബിയില്‍ വാനിടിച്ച്
പരിക്കേറ്റ് ചികില്‍സയിലായിരുന്ന സി.പി.ഐ തോവ് മരിച്ചു. തിരുവത്ര വെങ്കളത്ത്
വീട്ടില്‍ വി കെ രണദേവാ(47)ണ് മരിച്ചത്. ഇക്കഴിഞ്ഞ ശിയാഴ്ച രാവിലെ ഏഴിനു അബൂദബി
പാസ്പോര്‍ട്ട് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാനിടിച്ച് അബൂദബി ഷെയ്ഖ് ഖലീഫ
ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു.
2013 മേയ് 18, ശനിയാഴ്ച
2013 മേയ് 17, വെള്ളിയാഴ്ച
കാര്‍ നിര്‍ത്തി റോഡ് മുറിഞ്ഞ് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ കാറിടിച്ച് മരിച്ചു
ചാവക്കാട്: ഒരുമനയൂര്‍ ദേശീയപാത 17 മുത്തമ്മാവില്‍ കാര്‍ നിര്‍ത്തി
റോഡ് മുറിഞ്ഞ് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ കാറിടിച്ച് മരിച്ചു.
ഒരുമനയൂര്‍ മുത്തമ്മാവ് ചെമ്മാപ്പുള്ളി ബാലകൃഷ്ണ (58) നാണ് കാറിടിച്ച് മരിച്ചത്.
ഇന്നലെ രാത്രി (വ്യാഴാഴ്ച്ച ) 7.45 ഓടെ ഒരുമനയൂര്‍ ദേശീയപാത 17 മുത്തമ്മാവ്
സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്ത് കാര്‍ നിര്‍ത്തിയ ശേഷം വീട്ടിലേക്ക് നടന്നു
പോകുമ്പോഴാണ് ചേറ്റുവ ഭാഗത്ത് നിന്നും വന്ന കാറ് ബാലകൃഷ്ണനെ ഇടിച്ച് തെറിപ്പിച്ചത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

















-CHETTUVA-TCR.jpg)
+GVR.jpg)
+punnayurkulam.jpg)

+anthikkad.jpg)
+ANTHIKKAD.jpg)
-CHAVAKKAD-TCR.gif)
-CHAVAKKAD-TCR.gif)
-CHAVAKKAD-TCR.gif)
-CHAVAKKAD-TCR.gif)
-CHAVAKKAD-TCR.gif)
-CHAVAKKAD-.gif)

-CHAVAKKAD-TCR.gif)
-CHAVAKKAD-TCR.gif)



-CHAVAKKAD-TCR.gif)
-CHAVAKKAD-TCR.gif)

