2013, നവംബർ 29, വെള്ളിയാഴ്‌ച

ഏഴാം ക്ളാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കുന്നംകുളം: ഏഴാം ക്ളാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പഴനി കാട്ടകാമ്പാല്‍ പണിക്കവീട്ടില്‍ സുനില്‍കുമാറിന്റെ മകന്‍ പ്രണവ് (12) ആണ് മരിച്ചത്.


സ്കൂളില്‍ നിന്ന് വീട്ടിലെത്തിയ പ്രണവിനെ പെട്ടെന്ന് കാണാതായതി തുടര്‍ന്ന് ആറുമണിയോടെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പഴനി ഗവണ്‍മെന്റ് ഹൈസ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിയാണ്. അമ്മ: പ്രീജ. സഹോദരി: ശ്രേയ. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ