2014, ജനുവരി 9, വ്യാഴാഴ്‌ച

തൃശൂര്‍ പാവറട്ടി സ്വദേശി സലാലയില്‍ മരണപെട്ടു

പാവറട്ടി: മരുതയൂര്‍ കാളാനിയില്‍ താമസിക്കുന്ന പരേതനായ പുഴങ്ങരയില്ലത്ത് അബ്ദു റഹിമാന്‍ മകന്‍ കാദര്‍മോന്‍ (38) ഒമാനിലെ സലാലയില്‍ വെച്ച് ഇന്നലെ നിര്യാതനായി. ഭാര്യയും,മക്കളും ഒത്ത് സലാലയില്‍ കഴിഞ്ഞിരുന്ന കാദര്മോന്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ്‌ കുടുംബത്തെ നാട്ടിലാക്കിയിട്ട് തിരികെ പോയത്.

2014, ജനുവരി 8, ബുധനാഴ്‌ച

മക്കിന്റെപുരക്കല്‍ അബ്ദുള്ള

ചാവക്കാട്: തിരുവത്ര മക്കിന്റെപുരക്കല്‍ അബ്ദുള്ള (55) നിര്യാതനായി. ഭാര്യ : നഫീസ. മക്കള്‍ : മന്‍സൂര്‍ (ഖത്തര്‍), ഫൗസിയ. മരുമകന്‍ : നാസര്‍ (ഷാര്‍ജ). സജീവ മുസ്‌ലിംലീഗ് പ്രവര്‍ത്തകനായിരുന്നു. 

ചാവക്കാട് പാലയൂരിനടുത്ത് വച്ച് ബസ്സിടിച്ച് ബൈക്ക്‌യാത്രക്കാരന്‍ മരിച്ചു

ചാവക്കാട്: പാലയൂരിനടുത്ത് വച്ച് ബസ്സിടിച്ച് ബൈക്ക്‌യാത്രക്കാരന്‍ മരിച്ചു.  കടപ്പുറം ഇരട്ടപ്പുഴ തെക്കടത്ത് ശങ്കരനാരായണന്റെ മകന്‍ രാഹുല്‍ (23) ആണ് മരിച്ചത്.  ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെ പാലയൂരിന് സമീപത്തെ അരിഗോഡൗണിന് സമീപത്ത് വെച്ചായിരുന്നു അപകടം.  പണിസ്ഥലത്തുനിന്നും പണി കഴിഞ്ഞ് ചാവക്കാട്ടേയ്ക്ക് വരുമ്പൊള്‍ മുന്നില്‍പ്പോയിരുന്ന വാഹനത്തെ മറികടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിച്ചാണ് അപകടമുണ്ടായത്. തൃശ്ശൂര്‍ - ചാവക്കാട് റൂട്ടിലോടുന്ന ബസ്സാണ് അപകടത്തി ല്‍പ്പെട്ടത്.

2014, ജനുവരി 6, തിങ്കളാഴ്‌ച

കുന്നംകുളം സ്വദേശി അലൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു

അലൈന്‍: കുന്നംകുളം സ്വദേശി അലൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കുന്നംകുളം വൈലത്തൂര്‍ നുറുക്കില്‍ ചക്കോലയില്‍ സലീം (50) ആണ് മരിച്ചത്. ഭാര്യ: ഫൗസിയ. മക്കള്‍: ലിസ്‌നി, ലിസ്യ 

കുഴിയിലെ വെള്ളത്തില്‍ വീണ് യുവതി മരിച്ചു

പുതുക്കാട്: ആമ്പല്ലൂര്‍ കല്ലൂരില്‍ വീടിനു പിന്നിലെ കളിമണ്ണെടുത്ത കുഴിയിലെ വെള്ളത്തില്‍ വീണ് യുവതി മരിച്ചു. കല്ലൂര്‍ പള്ളത്ത് കള്ളാശേരി വീട്ടില്‍ വെള്ളോന്‍ മകള്‍ വാസന്തി (37) യാണ് മരിച്ചത്. ശിയാഴ്ച്ച രാവിലെ മുതല്‍ വാസന്തിയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്ച്ച പുലര്‍ച്ചെ കുഴിയില്‍ കണ്ടെത്തിയത്. മരിച്ച വാസന്തി അപസ്മാര രോഗിയാണ്. പുതുക്കാട് പോലിസ് മേല്‍ടപടികള്‍ സ്വീകരിച്ചു. 

തോണിക്കടവില്‍ മുഹമ്മദ് കുട്ടി

ചെറുതുരുത്തി: ചെറുതുരുത്തി തോണിക്കടവില്‍ മുഹമ്മദ് കുട്ടി (85) നിര്യാതനായി. ഭാര്യ: ഫാത്തിമകുട്ടി. മക്കള്‍: സലീം, ലത്തീഫ്, റിയാസ്, റംല, സുബൈദ. മരുമക്കള്‍: മുഹമ്മദ് കുട്ടി, അക്ബര്‍, ഹസീന, ജമീല, സുല്‍ഫത്ത്.

കിഴക്കൂട്ട് ഇബ്രാഹിം

അണ്ടത്തോട്: പാലപ്പെട്ടി ബീച്ച് റോഡിലെ മദ്രസക്ക് സമീപം കിഴക്കൂട്ട് പരേതനായ അബ്ദുള്ള മകന്‍ ഇബ്രാഹിം (75) നിര്യാതനായി. ഭാര്യ: ഫാത്തിമ്മ. മക്കള്‍: ഹനീഫ, അബ്ദുള്ള, നസ്റത്ത്, നജ്മത്ത്.

പാലിയത്ത് പറമ്പില്‍ സതീഷ് കുമാര്‍

വടക്കാഞ്ചേരി: പാലിയത്ത് പറമ്പില്‍ പരേതായ ബാലകൃഷ്ണ നായിഡു മകന്‍ സതീഷ് കുമാര്‍ (52) നിര്യാതനായി. അമ്മ: ലീലാവതി.

2014, ജനുവരി 5, ഞായറാഴ്‌ച

കിഴക്കേ പുരക്കല്‍ കാരണവര്‍ ഗോപാലന്‍ ആശാരി

ഗുരുവായൂര്‍: കിഴക്കേ പുരക്കല്‍ കാരണവര്‍ ഗോപാലന്‍ ആശാരി (94) നിര്യാതനായി. മക്കള്‍: ലളിത, പത്മിനി, വനജ, അംബിക, കൃഷ്ണവേണി, വിജയലക്ഷ്മി, പരേതനായ മുരളീധരന്‍. മരുമക്കള്‍: ബാലകൃഷ്ണന്‍, ശ്രീധരന്‍, ജയ, ചന്ദ്രന്‍, ജയന്‍, പരേതരായ മുരളീധരന്‍, മോഹന്‍.

ചേമ്പാല കാര്‍ത്ത്യായനി

പാവറട്ടി: ചേമ്പാല കുട്ടപ്പന്‍ ഭാര്യ കാര്‍ത്ത്യായനി (79) നിര്യാതയായി. മകന്‍: ഹരിദാസ്. മരുമകള്‍: ലീഗ.

കാണടി സന്നിധി വിഷ്ണുമായ കുട്ടിച്ചാത്ത ക്ഷേത്രമഠാധിപതി കാണടി സുധീര്‍ ഗോപാലന്‍

അന്തിക്കാട്: കാണടി സന്നിധി വിഷ്ണുമായ കുട്ടിച്ചാത്ത ക്ഷേത്രമഠാധിപതി കാണടി സുധീര്‍ ഗോപാലന്‍ (50) നിര്യ്യതനായി. ഭാര്യ: അമ്പിളി. മക്കള്‍: അഞ്ജലി, മഹേന്ദ്രന്‍.

വരുമ്പിള്ളിശ്ശേരി ജാനകി

ചാലക്കുടി: മുരിങ്ങൂര്‍ വരുമ്പിള്ളിശ്ശേരി കൃഷ്ണന്‍കുട്ടി ഭാര്യ ജാനകി (80) നിര്യാതയായി. മക്കള്‍: ബാലന്‍, ഭവാനി, ലളിത, ഉഷ, സുധ, സുജാത, കുമാരി. മരുമക്കള്‍: ഗിരിജ, രാജപ്പന്‍, ദാമോദരന്‍, ലക്ഷ്മണന്‍, രവി, സുരേഷ്, ബാലകൃഷ്ണന്‍.

പുതിയവീട്ടില്‍ കൊട്ടിലിങ്ങല്‍ മൊയ്തു

ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് പുതിയവീട്ടില്‍ കൊട്ടിലിങ്ങല്‍ മൊയ്തു (87) നിര്യാതനായി. ഭാര്യ: സുബൈദ. മക്കള്‍: ആഷിഫ് (ലുലു ഹൈപര്‍ മാര്‍കറ്റ് മസ്ക്കറ്റ്), നസീറ, ബഷീറ. മരുമക്കള്‍: അഷറഫ് (മസ്ക്കറ്റ്), ബഷീര്‍ (ദുബൈ), അഫ്റ.

2014, ജനുവരി 1, ബുധനാഴ്‌ച

കണ്ടംമ്പുള്ളി നാരായണി

ചാവക്കാട്: കോഴിക്കളങ്ങര കണ്ടംമ്പുള്ളി പരേതനായ വാസുവിന്റെ ഭാര്യ നാരായണി (85) നിര്യാതയായി. മക്കള്‍: രമേശന്‍, ഹരിദാസന്‍, വിനോദന്‍, പ്രദീപന്‍, വിമല, ശോഭ, ജയശ്രീ. മരുമക്കള്‍: ഹേമ, ബിന്ദു, കവിത, ഗിരിജ, ബാലന്‍, സത്യന്‍, മോഹന്‍.

കുന്നത്ത് കോയമോന്‍

ചാവക്കാട്: എടക്കഴിയൂര്‍ തെക്കേമദ്രസക്ക് പടിഞ്ഞാറ് കുന്നത്ത് കോയമോന്‍ (80) നിര്യാതനായി.  ഭാര്യ: ബീവി. മക്കള്‍: ഹനീഫ, ബുഷറ, ഇല്ല്യാസ്, കബീര്‍, റജുല, ഷിഹാബ്, ഫാത്തിമ, റംല. മരുമക്കള്‍: വാഹിദ, സക്കീ, ഫാത്തിമ, ഷാഹു, ഖാദര്‍.

കടപ്പുറം, ഒരുമയൂര്‍, മണത്തല വില്ലേജുകളില്‍ വില്ലേജ് മാനായിരുന്ന കണ്ണങ്കേരന്‍ കാര്‍ത്തികേയന്‍

ചാവക്കാട്: മണത്തല ബേബിറോഡിനടുത്ത് കണ്ണങ്കേരന്‍ കാര്‍ത്തികേയന്‍ (77) നിര്യാതനായി. കടപ്പുറം, ഒരുമയൂര്‍, മണത്തല വില്ലേജുകളില്‍ വില്ലേജ് മാനായി ജോലി ചെയ്തിരുന്നു. ഭാര്യ: സാവിത്രി. മക്കള്‍: ഹരി (ഖത്തര്‍), ശ്രീകുമാര്‍, ശ്രീജ (മുംബൈ), ശ്രീന, മരുമക്കള്‍: ബിന്ദു, ധന്യ, ദിവാകരന്‍ (മുംബൈ), പ്രദീപ്. 

മേനോത്ത് ഭാസ്ക്കരന്‍

ചാവക്കാട്: മണത്തല പരപ്പില്‍ത്താഴം റോഡില്‍ മേനോത്ത് ഭാസ്ക്കരന്‍ (70) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കള്‍: ഷീജ, ജോഷി, മനോജ്. മരുമക്കള്‍: മോഹന്‍, സുബിത, സുധ.

ഇല്ലത്തകായില്‍ അഷറഫ് ബൈക്കപകടത്തില്‍ മരിച്ചു

ചാവക്കാട്‌: പാലപ്പെട്ടിക്ക് സമീപം അയിരൂരില്‍ വെച്ച്  മദ്രസസാധ്യാപകനായ യുവാവ്‌ ബൈക്കപകടത്തില്‍ മരിച്ചു. അകലാട്‌  ഒറ്റയിനി റൌളതുനബവി മസ്ജിദിനു സമീപം ഇല്ലത്തകായില്‍ ഉമ്മര്‍ മകന്‍ അഷറഫാണ് (21) മരിച്ചത്‌.

2013, ഡിസംബർ 31, ചൊവ്വാഴ്ച

റിട്ട. സബ് രജിസ്ട്രാര്‍ കണ്ണമാട്ടില്‍ ഉണ്ണികൃഷ്ണന്‍ നായര്‍

ചാവക്കാട്: ഒരുമനയൂര്‍ കുണ്ടുകടവ് റോഡില്‍ റിട്ട. സബ് രജിസ്ട്രാര്‍ കണ്ണമാട്ടില്‍ ഉണ്ണികൃഷ്ണന്‍ നായര്‍ (80) നിര്യാതനായി.

നടുവില്‍പ്പാട്ട് മുരളി

ഗുരുവായൂര്‍: ആനക്കോട്ടയ്ക്ക് പടിഞ്ഞാറുവശം സൌപര്‍ണികയില്‍ പരേതനായ മാധവന്‍ നായരുടെ മകന്‍ നടുവില്‍പ്പാട്ട് മുരളി (47) നിര്യാതനായി. ഭാര്യ : രേഖ മേനോന്‍ (കെഎസ്ആര്‍ടിസി, ഗുരുവായൂര്‍). മകന്‍ :ജയകൃഷ്ണന്‍.

പുളിച്ചാറംവീട്ടില്‍ സാറു

ചാവക്കാട്:ഒരുമനയൂര്‍ അമൃത സ്കൂളിനു സമീപം പുളിച്ചാറംവീട്ടില്‍ ഉബൈദിന്റെ ഭാര്യ സാറു (63) നിര്യാതയായി. മക്കള്‍: ഇമാമുദ്ദീന്‍, ഇസ്മയില്‍, ബഷീര്‍, ജമീല, താഹിറ, ഷൈല

മുല്ലശേരി ബ്ലോക്ക് പഞ്ചായത്തംഗം വേലായുധന്റെ മാതാവ് ഓത്തുള്ളി അയ്യ

വെങ്കിടങ്ങ്: ഓത്തുള്ളി പരേതനായ രാമന്റെ ഭാര്യ അയ്യ (95)നിര്യാതയായി. മക്കള്‍: വേലായുധന്‍ (മുല്ലശേരി ബ്ലോക്ക് പഞ്ചായത്തംഗം), അയ്യപ്പന്‍കുട്ടി, പ്രശാന്ത് (കുവൈത്ത്), രാധ, ലീല, വിലാസിനി. മരുമക്കള്‍: സുബ്രഹ്മണ്യന്‍, കൃഷ്ണന്‍കുട്ടി, അമ്മു, പാര്‍വതി, രജിത, പരേതനായ ശങ്കരന്‍കുട്ടി.

2013, ഡിസംബർ 30, തിങ്കളാഴ്‌ച

കണക്കശേരി പ്രേമന്‍

ഗുരുവായൂര്‍: തൊഴിയൂര്‍ കണക്കശേരി പ്രേമന്‍ (50) നിര്യാതനായി. ഭാര്യ: ജയന്തി. മക്കള്‍: പ്രജീഷ് (അബുദാബി), പ്രസീത. മരുമകന്‍: പ്രജീഷ് (അബുദാബി).

മന്നിയത്ത് മൊയ്തുണ്ണി

ചാവക്കാട്: എടക്കഴിയൂര്‍ വളയം തോട് മന്നിയത്ത് മൊയ്തുണ്ണി (67) നിര്യാതനായി. ഭാര്യ : ഫാത്തിമ്മ. മക്കള്‍ : ഷംസു, നാസര്‍, സെയ്ഫു, ഫരിത. മരുമകള്‍ : സലീം, താഹിര്‍, ബുഷ്‌റ, സബ്‌ന.

സിനിമാ നിര്‍മാതാവും അഭിഭാഷകുനുമായ കെ എം എ റഹിം നിര്യാതനായി

കുന്നംകുളം: സിനിമാ നിര്‍മാതാവും പ്രമുഖ അഭിഭാഷകുനുമായ കെ എം എ റഹിം (72) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചിറ്റഞ്ഞൂരിലെ വസതിയില്‍ വെച്ചായിരുന്നു മരണം . പവിത്രന്‍ സംവിധാനം ചെയ്ത ഉച്ച് എന്ന ചിത്രം നിര്‍മിച്ചതും തിരക്കഥ എഴുതിയതും റഹിം ആയിരുന്നു.

എം.എല്‍.എ. കെ മുരളീധരന്റെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

കെ എം അക് ബര്‍ 
പുതുക്കാട്: എം.എല്‍.എ. കെ മുരളീധരന്റെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. നന്തിക്കര മരാശ്ശേരി വാസുവിന്റെ മകന്‍ സുന്ദരന്‍(45)ആണ് മരിച്ചത്. ശിയാഴ്ച രാത്രി 9.45ന്‌ ദേശീയപാത നന്തിക്കരയില്‍ വെച്ചായിരുന്നു അപകടം. പരിക്കേറ്റ ഉടനെ എം.എല്‍.എ. തന്നോടൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ കൂട്ടി സുന്ദരനെ മറ്റൊരു വാഹത്തില്‍ കയറ്റി ആശുപത്രിയിലേയ്ക്ക് അയച്ചു.

കാര്യാട്ട് കെ.എം.സുഹറാബി

പാടൂര്‍: പരേതനായ കോണ്‍ഗ്രസ് നേതാവ് കാര്യാട്ട് എം കെ മുഹമ്മദുണ്ണി സാഹിബിന്റെ ഭാര്യ കെ.എം.സുഹറാബി (74) നിര്യാതയായി. മക്കള്‍: എം കെ മുഹമ്മദ് നജീബ്(വനംവകുപ്പ്), ഫാത്തിമ ബീ, നൌഷാദ്, നിഷാദ് (ഇരുവരും മസ്ക്കറ്റ്). മരുമക്കള്‍:  പി എം ഗഫൂര്‍ ഹാജി (സൌദി അറേബ്യ), ആരിഫ (അധ്യാപിക), നദീറ, ബ്രീസ

2013, ഡിസംബർ 29, ഞായറാഴ്‌ച

കേരള നിയമസഭയുടെ ആദ്യ പ്രോട്ടം സ്പീക്കറായിരുന്ന റോസമ്മ പുന്നൂസ്

സലാല: സ്വാതന്ത്യ്രസമര സേനാനിയും കമ്യൂണിസ്റ്റ് നേതാവും കേരള നിയമസഭയുടെ ആദ്യ പ്രോട്ടം സ്പീക്കറുമായിരുന്ന റോസമ്മ പുന്നൂസ് (100) നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രാദേശിക സമയം ഇന്നലെ രാവിലെ എട്ടിനായിരുന്നു മരണം.

2013, ഡിസംബർ 28, ശനിയാഴ്‌ച

തളിക്കുളം സ്‌നേഹതീരത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

തൃപ്രയാര്‍: തളിക്കുളം സ്‌നേഹതീരത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. പാലക്കാട് മേപ്പറമ്പ് മിഷന്‍ കോമ്പൗണ്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന മണ്ടോടി ആന്റണി (ബേബി)യുടെ മകന്‍ അജിന്‍ (17) ആണ് മരിച്ചത്. പാലക്കാട് ബി.ഇ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.

അഅഡ്വ. ആന്‍ഡ്രൂസ് മാത്യു

പാവറട്ടി: വെന്മേനാട് ഒലക്കേങ്കില്‍ ആന്‍ഡ്രൂസ് മാത്യു (74) നിര്യാതനായി. ചാവക്കാട് കോടതിയില്‍ അഭിഭാഷകനാണ്. ഭാര്യ: ഗ്രേസ്. മക്കള്‍: ജോസ്, മാത്യു (ഡോക്ടര്‍, കാസര്‍കോട്).നോട്ടറി പബ്ലിക് വക്കീലായിരുന്ന പരേതന്‍ പാവറട്ടി സര്‍വീസ് സഹകരണ ബാങ്ക് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ ലീഗല്‍ അഡ്വൈസര്‍ ആയിരുന്നു.

ചിന്നക്കല്‍ ഐഷ ഗഫൂര്‍

ചാവക്കാട്: കടപ്പുറം ആശുപത്രിയുടെ തെക്ക് ചിന്നക്കല്‍ ഗഫൂര്‍ (വാച്ച) മകള്‍ ഐഷ (4) നിര്യാതയായി.

കീക്കോട്ട് സയ്യിദ്‌ മൊഹ്‌യുദ്‌ധീന്‍ ആറ്റകോയ തങ്ങള്‍

ചാവക്കാട്: ഒരുമനയൂര്‍ തങ്ങള്‍ പടിയില്‍ കീക്കോട്ട് ബന്‍ഗ്ളാവിലെ ഹബീം കോയ തങ്ങളുടെ മകന്‍ തങ്ങള്‍ പടിയില്‍ കീക്കോട്ട്‌ സയ്യിദ്‌ മൊഹ്‌യുദ്‌ധീന്‍ ആറ്റകോയ തങ്ങള്‍ (59) നിര്യാതനായി. ഭാര്യ: താഹിറ ബീവി. മകള്‍: ഫാത്തിമ്മ മാഗിറബീവി. മരുമകന്‍ : നൌഫല്‍ തങ്ങള്‍ .

പെരുമ്പിലാവില്‍ സരസ്വതിയമ്മ

ഗുരുവായൂര്‍: പരേതനായ ഉള്ളാട്ടില്‍ ഉണ്ണിക്കൃഷ്ണമേനോന്റെ ഭാര്യ പെരുമ്പിലാവില്‍ സരസ്വതിയമ്മ (89) നിര്യാതയായി. മക്കള്‍: തുളസി, രമണി (മുന്‍ ഉദ്യോഗസ്ഥ, ഇന്ത്യന്‍ കോഫി ബോര്‍ഡ്), നന്ദകുമാര്‍ (ബേബി), പരേതനായ പെരുമ്പിലാവില്‍ ഗോപാലകൃഷ്ണന്‍ (ഗുരുവായൂര്‍ നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍). മരുമകന്‍: പത്മനാഭന്‍ (മുന്‍ ഉദ്യോഗസ്ഥന്‍, ഇന്ത്യന്‍ കോഫി ബോര്‍ഡ്).

കല്ലിപറമ്പില്‍ ബാലകൃഷ്ണന്‍ നായര്‍

വെങ്കിടങ്ങ്: കല്ലിപറമ്പില്‍ ബാലകൃഷ്ണന്‍ നായര്‍(80) നിര്യാതനായി. ഭാര്യ: വരിക്കശേരി കല്യാണിക്കുട്ടിഅമ്മ. മക്കള്‍: രമാദേവി, രതീദേവി, രാജീവ് നാരായണന്‍, രാജേഷ് മാധവന്‍. മരുമക്കള്‍: ഉണ്ണിക്കൃഷ്ണന്‍, ശൈലജ.

വൈലപ്പുള്ളി രാജന്‍

തൃപ്രയാര്‍: വലപ്പാട് വൈലപ്പുള്ളി രാജന്‍ (71) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കള്‍: രഞ്ജിത്ത്, രാജേഷ്, രതീഷ്. മരുമക്കള്‍: റിമ, ശബ്ന, ദീപ്തി.

കരീപ്പാടത്ത് ചന്ദ്രിക

വാടാനപ്പള്ളി: ആശാന്‍ റോഡ് കരീപ്പാടത്ത് ജയസേനന്റെഭാര്യ ചന്ദ്രിക(64) നിര്യാതയായി. മക്കള്‍: ജിംസി, സിമ്മി. മരുമക്കള്‍: സിനി, ശൃംഗന്‍.

കുരുതുകുളങ്ങര അന്തോണി

പറപ്പൂര്‍: കുരുതുകുളങ്ങര അന്തോണി (61) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: ഷൈനി, ഷൈജി, ഷാബു, സെബി, സിജോ, ഷിജി. മരുമക്കള്‍: ജോയ്, ലിജു, ലിന്‍സി, ഡേവീസ്.

പനക്കല്‍ കുര്യന്‍

ബ്രഹ്മകുളം: പനക്കല്‍ കുര്യന്‍(63) നിര്യാതനായി. ഭാര്യ: ആനി. മക്കള്‍: റോജ, റെജി. മരുമക്കള്‍: ജോയ്, ബെന്നി.

ചീരമ്പന്‍ പൊറിഞ്ചു ഡേവിസ്

ഏനാമാക്കല്‍: ചീരമ്പന്‍ പൊറിഞ്ചു ഡേവിസ് (62) നിര്യാതനായി.  ഭാര്യ: പുഷ്പം. മക്കള്‍: പ്രിന്‍സ്, ചാള്‍സ്.

2013, ഡിസംബർ 27, വെള്ളിയാഴ്‌ച

പീച്ചിലി വീട്ടില്‍ സുബ്രഹ്മണ്യന്‍

ഗുരുവായൂര്‍: ഇരിങ്ങപ്രം ചൊവ്വല്ലൂര്‍പടി ഷാര്‍ജ റോഡില്‍ പീച്ചിലി വീട്ടില്‍ പരേതനായ കുട്ടാപ്പു മകന്‍ സുബ്രഹ്മണ്യന്‍ നിര്യാതനായി. സിപിഐ ഇരിങ്ങപ്രം ബ്രാഞ്ച് കമ്മറ്റി അംഗവും ഗുരുവായൂര്‍ ദേവസ്വം താല്ക്കാലിക ജീവനക്കാരനുമായിരുന്നു. ഭാര്യ: ബിന്ദു സുബ്രഹ്മണ്യന്‍ ( ഡയറക്ടര്‍, കോട്ടപ്പടി സര്‍വ്വീസ് സഹകരണ ബാങ്ക്). മക്കള്‍: സുജിത്ത്, ശര്‍മിള. മരുമകന്‍: രാജേഷ്.

കണ്ടരാശേരി ഷൈലജ

ചാവക്കാട് : തിരുവത്ര പുത്തന്‍കടപുറം കണ്ടരാശേരി ശ്രീധരന്റെ ഭാര്യ ഷൈലജ (56) നിര്യാതയായി. മക്കള്‍: സെനില്‍, ഷനോജ്, ഷെനീസ്, ശ്രീജേഷ്. മരുമക്കള്‍: ബോബി, നിര്‍മല, ജിഷ.

കരുമത്തില്‍ ലീല

ചാവക്കാട്: നോര്‍ത്ത് ഒരുമനയൂരില്‍ പരേതനായ കരുമത്തില്‍ കുമാരന്റെ ഭാര്യ ലീല (73) നിര്യാതയായി. മക്കള്‍: വിശ്വംഭരന്‍, സുരേഷ്, തിലകന്‍, പുഷ്പ. മരുമക്കള്‍: ശകുന്തള, രമ, ഷീന, ചന്ദ്രന്‍.

2013, ഡിസംബർ 25, ബുധനാഴ്‌ച

ദുബൈ കെ എം സി സി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്റെ മകന്‍ കടലില്‍ മുങ്ങി മരിച്ചു

ദുബൈ: യു എ ഇ കെ എം സി സി യുടെ അധ്യക്ഷന്‍ ഡോ:പുത്തൂര്‍ റഹ്മാന്റെ മകന്‍ അമീന്‍ അബ്ദുറഹ്മാന്‍ (22) ഫുജൈറ കടലില്‍ മുങ്ങിമരിച്ചു. ദുബൈ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി എം ബി എ വിദ്യാര്‍ഥിയാണ്. ബുധനാഴ്ച്ച രാവിലെ ഫുജേറ കടലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പെട്ടത്.

ആച്ചിവീട്ടില്‍ വേലായി

ചാവക്കാട്‌: ഇരട്ടപ്പുഴ ആച്ചിവീട്ടില്‍ വേലായി (85) നിര്യാതനായി. മക്കള്‍: രാജന്‍, ഹരിദാസ്‌, മണികണ്ഠന്‍, ലക്ഷ്മി , സതി, ഷീജ, ഷീബ, ഷീല. മരുമക്കള്‍: മോഹനന്‍, ഗോപി, സത്യന്‍, ബാലകൃഷ്ണന്‍, ഷാജി, താര, രാജി, സുദ.

ലോറി സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു

കൊടകര: സ്കൂട്ടറിന്‌ പിറകെ കണ്ടയ്ര്നര്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. ഒപ്പം യാത്രചെയ്തിരുന്ന ബന്ധുവ്ന്‌ ഗുരുതരപരിക്കേറ്റു. പുത്തന്‍ചിറ കണ്ണമ്പുഴ അരിക്കാടന്‍ വീട്ടില്‍ മാത്യു മകന്‍ മെല്‍വിന്‍ (24) ആണ് മരിച്ചത്.

പെരിഞ്ചേരി ജോര്‍ജ്ജ്

ചിയ്യാരം: പെരിഞ്ചേരി അന്തോണി മകന്‍ ജോര്‍ജ്ജ് (80) നിര്യാതനായി.  ഡോളി, ബീന, ടെസ്സി, ബാബു. മരുമക്കള്‍: സ്റ്റീഫന്‍, ആന്റണി, നിമ്മി, പരേതായ ജോസ് മണി.

പ്രാണിയാട് വാത്തിയേടത്ത് അബ്ദുല്‍ കരീം

പുന്നക്കബസാര്‍: മതിലകം കുളിമുട്ടം പ്രാണിയാട് വാത്തിയേടത്ത് പരേതനായ മുഹമ്മദ് മകന്‍ അബ്ദുല്‍ കരീം (53) നിര്യാതനായി. ഭാര്യ: നസീം. സഹോദരങ്ങള്‍: അബ്ദുല്‍ റബിമാന്‍കുട്ടി, ഐശു, കുഞ്ഞിബീവാത്തു, റുഖിയ, പരേതനായ മാമദു.

മൂളംപറമ്പില്‍ ലൈല

കൊടുങ്ങല്ലൂര്‍: പുതിയകാവ് മൂളംപറമ്പില്‍ അബ്ദുല്ലകുട്ടിയുടെ ഭാര്യ ലൈല (58) നിര്യാതയായി. മക്കള്‍: ഫിറോസ്(ദുബൈ), ഫൈസല്‍(വയാട്), ഷിഹാബുദ്ദീന്‍(ദുബൈ), സോഫിയ. മരുമക്കള്‍: നാസര്‍, ഫെമിന, തസ്നി, ഹുസ്ന. 

റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് റിട്ട. ഡെപ്യൂട്ടി സര്‍വേയര്‍ മരിച്ചു

ഒല്ലൂര്‍: റോഡ് മുറിച്ചു കടക്കുന്നതിനിടെ റിട്ട. ഡെപ്യൂട്ടി സര്‍വേയര്‍ സ്കൂട്ടറിടിച്ച് മരിച്ചു. ഒല്ലൂര്‍ കൊളത്തൂര് വീട്ടില്‍ ശിവരാമന്‍(62) ആണ് മരിച്ചത്. ആയുര്‍വേദ ചികില്‍സക്കായി കോലഴിയിലെ സഹോദരിയുടെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു പരേതന്‍.

2013, ഡിസംബർ 24, ചൊവ്വാഴ്ച

നാട്ടിക മഹല്ല് പ്രസിഡന്റ് ബീച്ച് കളത്തിപ്പറമ്പില്‍ കെ.എ. കുഞ്ഞുമുഹമ്മദ് ഹാജി

തൃപ്രയാര്‍: നാട്ടിക മഹല്ല് പ്രസിഡന്റ് ബീച്ച് കളത്തിപ്പറമ്പില്‍ കെ.എ. കുഞ്ഞുമുഹമ്മദ് ഹാജി (84) നിര്യാതനായി. നാട്ടിക ശൌക്കത്തുല്‍ ഇസ്ലാം സഭയിലെ അംഗമാണ്. ഭാര്യ: ആമിനബീവി ഹജ്ജുമ്മ. മക്കള്‍: ഷംസുദ്ദീന്‍(അല്‍ഐന്‍), ഷൌക്കത്തലി(ദുബായ്), കമറുദ്ദീന്‍(മസ്കറ്റ്), ഡോ. നസീര്‍(ദുബായ്), ഷാജിത, ഫൌസിയ. മരുമക്കള്‍: നാദിറ, ഷെമി, സെമീറ, സനൂജ, ജലാല്‍, അബ്ദുറഹിം.