2016, നവംബർ 25, വെള്ളിയാഴ്‌ച

തമിഴ്‌നാട് നാഗൂർ സ്വദേശി ഉംറ കഴിഞ്ഞു മടങ്ങവേ വിമാനത്തിൽ വെച്ച് മരണപെട്ടു

മസ്കറ്റ്: തമിഴ്‌നാട് നാഗൂർ സ്വദേശി ഉംറ കഴിഞ്ഞു മടങ്ങവേ വിമാനത്തിൽ വെച്ച് മരണപെട്ടു. തമിഴ്‌നാട് നാഗൂറിൽ താമസിക്കുന്ന രാമനാട് സ്വദേശി മുഹമ്മദ് അബ്ദുൽ മുത്തലിബ് (63) ആണ് ഉംറ കഴിഞ്ഞു മടങ്ങവെ വിമാനത്തിൽ വെച്ച് മരണപെട്ടത്. 

ചെന്നയിൽ നിന്നും ജിദ്ദ വഴി സൗദി എയർലൈൻസിൽ ഉംറ നിർവഹിച്ച് തിരികെ മടങ്ങുന്പോൾ ഒമാൻ ബോർഡറിൽ വെച്ച് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം മാസ്കറ്റ് എയർപോർട്ടിൽ ഇറക്കി റോയൽ ഒമാൻ ആശുപത്രിയി (ഖുറം) ലേക്ക് മാറ്റുകയും ചെയ്തു. 

എന്നാൽ വിമാനത്തിൽ വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു എന്ന് സഹായത്രീകനായ മഖ്‌സൂദ് പറഞ്ഞു. മഖ്‌സൂദ് മരണപ്പെട്ട മുഹമ്മദ് അബ്ദുൽ മുത്തലിബിന്റെ മൃതശരീരത്തോടൊപ്പം മസ്കറ്റിൽ ഇറങ്ങിയിട്ടുണ്ട്. 00968-93931586 എന്ന നമ്പറിൽ അദ്ദേഹവുമായി ബെന്ധപെടാവുന്നതാണ്.

കൂടെ ഉണ്ടായിരുന്ന മരണപ്പെട്ട മുഹമ്മദ് അബ്ദുൽ മുത്തലിബിന്റെ ഭാര്യ അതേ വിമാനത്തിൽ തന്നെ നാട്ടിലേക്കു തിരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ