2016, നവംബർ 5, ശനിയാഴ്‌ച

വാഹന അപകടത്തിൽ ചാവക്കാട് എടക്കഴിയൂർ സ്വദേശി മരണപെട്ടു

 
ചാവക്കാട്: എടക്കഴിയൂർ സ്വദേശി വാഹന അപകടത്തിൽ മരണപെട്ടു. എടക്കഴിയൂർ തെക്കേ മദ്രസാക്കടുത്ത് കാര്യാടത്ത് കുഞ്ഞിമുഹമ്മദ് ഹാജി  (71) യാണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ 12 ന് കോഴിക്കോട് നിന്ന് സിമന്റ് ഇറക്കി എറണാംകുളത്തേക്കു പോകുകയായിരുന്ന കണ്ടെയ്നർ ലോറി ചാവക്കാട്  സെന്ററില്‍ വെച്ച് ഇടതുവശത്തുകൂടെ പോയിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ കൊളുത്തി വലിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്നും തെറിച്ചു വീണ അദേഹത്തിന്റെ തലയില്‍ (ഹെല്‍മറ്റില്‍) പുറകിലെ ചക്ക്രം കയറിയിറങ്ങിയതായി ദ്യസാക്ഷികള്‍ പറയുന്നു. ചാവക്കാട് പോലീസും, ടോട്ടല്‍ കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകരും, ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഉടനെ തന്നെ മുതുവട്ടൂർ രാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മ്യതദേഹം ചാവക്കാട് താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ഭാര്യ സഫിയ. മക്കൾ: ഫൈസൽ (അബുദാബി), റാഫി, വഹീദ, ഷീബ. മരുമകൻ: നാസർ ഒരുമനയൂർ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ