2016, നവംബർ 3, വ്യാഴാഴ്‌ച

വിദേശ വനിത ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയിൽ


ഗുരുവായൂര്‍: വിദേശ വനിതയെ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ മാണിക്കത്തുപടി ഏറത്ത് ഹരിഹരന്റെ ഭാര്യ റുമാനിയ സ്വദേശി റോബര്‍ട്ടീനയെയാണ് (40) മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഹരിഹരനും റോബര്‍ട്ടീനയും താമസിക്കുന്ന മമ്മിയൂര്‍ ക്ഷേത്രത്തിന് സമീപമുള്ള പ്ലാറ്റിനം പഞ്ചരത്‌നം ഫ്‌ളാറ്റിന് സമീപമായിരുന്നു മൃതദേഹം. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം കണ്ടത്. ഇയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. 

തലച്ചോറടക്കമുള്ള ശരീരഭാഗങ്ങള്‍ ചിതറി തെറിച്ച നിലയിലായിരുന്നു. എട്ട് നിലയുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകള്‍ നിലയില്‍ നിന്നാണ് വീഴ്ചയെന്നാണ് അനുമാനം. ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഫ്‌ളാറ്റില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഹരിഹരന്‍ പൊലീസ് എത്തി വിളിച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് പറയുന്നു. 

അഞ്ച് മാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്. സുഗന്ധദ്രവ്യ കയറ്റുമതി ബിസിനസുകാരനായ ഹരിഹരന്‍ അഞ്ച് വര്‍ഷം മുമ്പ് നേപ്പാളില്‍ വെച്ചാണ് റോബര്‍ട്ടീനയെ പരിചയപ്പെട്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ