2014, ജനുവരി 9, വ്യാഴാഴ്‌ച

തൃശൂര്‍ പാവറട്ടി സ്വദേശി സലാലയില്‍ മരണപെട്ടു

പാവറട്ടി: മരുതയൂര്‍ കാളാനിയില്‍ താമസിക്കുന്ന പരേതനായ പുഴങ്ങരയില്ലത്ത് അബ്ദു റഹിമാന്‍ മകന്‍ കാദര്‍മോന്‍ (38) ഒമാനിലെ സലാലയില്‍ വെച്ച് ഇന്നലെ നിര്യാതനായി. ഭാര്യയും,മക്കളും ഒത്ത് സലാലയില്‍ കഴിഞ്ഞിരുന്ന കാദര്മോന്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ്‌ കുടുംബത്തെ നാട്ടിലാക്കിയിട്ട് തിരികെ പോയത്.


കബറടക്കം പാവറട്ടിയിലെ പുതുമനശ്ശേരി ജുമാ അത്ത് പള്ളി ഖബര്‍സ്ഥാനിയില്‍ പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: പരേതയായ അമിന കുട്ടി, ഹൈദ്രോസ് (ദുബായ്), ഏനു (ദുബായ്), ജമീല, സഫിയ, റസിയ എന്നിവര്‍ സഹോദരങ്ങളുമാണ്.



സിദ്ധീഖ് കൈതമുക്ക്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ