2014, ജനുവരി 8, ബുധനാഴ്‌ച

ചാവക്കാട് പാലയൂരിനടുത്ത് വച്ച് ബസ്സിടിച്ച് ബൈക്ക്‌യാത്രക്കാരന്‍ മരിച്ചു

ചാവക്കാട്: പാലയൂരിനടുത്ത് വച്ച് ബസ്സിടിച്ച് ബൈക്ക്‌യാത്രക്കാരന്‍ മരിച്ചു.  കടപ്പുറം ഇരട്ടപ്പുഴ തെക്കടത്ത് ശങ്കരനാരായണന്റെ മകന്‍ രാഹുല്‍ (23) ആണ് മരിച്ചത്.  ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെ പാലയൂരിന് സമീപത്തെ അരിഗോഡൗണിന് സമീപത്ത് വെച്ചായിരുന്നു അപകടം.  പണിസ്ഥലത്തുനിന്നും പണി കഴിഞ്ഞ് ചാവക്കാട്ടേയ്ക്ക് വരുമ്പൊള്‍ മുന്നില്‍പ്പോയിരുന്ന വാഹനത്തെ മറികടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിച്ചാണ് അപകടമുണ്ടായത്. തൃശ്ശൂര്‍ - ചാവക്കാട് റൂട്ടിലോടുന്ന ബസ്സാണ് അപകടത്തി ല്‍പ്പെട്ടത്.


മുതുവട്ടൂരിലെ രാജ ആസ്​പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  മൃതദേഹം ആസ്​പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്തുക്കള്‍ ക്ക് വിസ്സുകൊടുക്കുമ്.മാതാവ്: ഉമ. സഹോദരന്‍ : വിപിന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ