പുതുക്കാട്: ആമ്പല്ലൂര്‍ കല്ലൂരില്‍ വീടിനു പിന്നിലെ കളിമണ്ണെടുത്ത കുഴിയിലെ വെള്ളത്തില്‍ വീണ് യുവതി മരിച്ചു. കല്ലൂര്‍ പള്ളത്ത് കള്ളാശേരി വീട്ടില്‍ വെള്ളോന്‍ മകള്‍ വാസന്തി (37) യാണ് മരിച്ചത്. ശിയാഴ്ച്ച രാവിലെ മുതല്‍ വാസന്തിയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്ച്ച പുലര്‍ച്ചെ കുഴിയില്‍ കണ്ടെത്തിയത്. മരിച്ച വാസന്തി അപസ്മാര രോഗിയാണ്. പുതുക്കാട് പോലിസ് മേല്‍ടപടികള്‍ സ്വീകരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ