ചാവക്കാട്: പാലപ്പെട്ടിക്ക് സമീപം അയിരൂരില്‍ വെച്ച് മദ്രസസാധ്യാപകനായ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. അകലാട് ഒറ്റയിനി റൌളതുനബവി മസ്ജിദിനു സമീപം ഇല്ലത്തകായില്‍ ഉമ്മര്‍ മകന്‍ അഷറഫാണ് (21) മരിച്ചത്.
തിങ്കളാഴ്ച്ച രാത്രി പന്ത്രണ്ടു മണിയോടെ പാലപ്പെട്ടിക്ക് സമീപം അയിരൂരില്‍ വെച്ചാണ് അപകടമുണ്ടായത്. എടക്കഴിയൂരില്‍ നടക്കുന്ന സ്വലാത്ത് വാര്‍ഷികത്തിന്റെ പോസ്റ്റര്‍ പതിക്കാന്‍ സുഹൃത്തുക്കളുമായി ബൈക്കില്‍ പോയതായിരുന്നു അഷറഫ്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കാനയില്‍ ചാടുകയും പിന്നീട് സമീപത്തെ മതിലിലിടിക്കുകയും ചെയ്യുകയായിരുന്നു. അപകടത്തില്‍പെട്ടവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അഷറഫ് മരണപെടുകയായിരുന്നു.
വടക്കേകാട് കല്ലിങ്ങല്‍ മദ്രസ്സയില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്ന അഷറഫ് പെയിന്‍റിംഗ് ജോലികളിലും ഏര്‍പ്പെട്ടിരുന്നു. തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെ ഖബറടക്കി. മാതാവ്: ആമി. സഹോദരന്‍: അലി (മസ്കറ്റ്), സഹോദരി: ജംഷി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ