2013, ഡിസംബർ 30, തിങ്കളാഴ്‌ച

സിനിമാ നിര്‍മാതാവും അഭിഭാഷകുനുമായ കെ എം എ റഹിം നിര്യാതനായി

കുന്നംകുളം: സിനിമാ നിര്‍മാതാവും പ്രമുഖ അഭിഭാഷകുനുമായ കെ എം എ റഹിം (72) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചിറ്റഞ്ഞൂരിലെ വസതിയില്‍ വെച്ചായിരുന്നു മരണം . പവിത്രന്‍ സംവിധാനം ചെയ്ത ഉച്ച് എന്ന ചിത്രം നിര്‍മിച്ചതും തിരക്കഥ എഴുതിയതും റഹിം ആയിരുന്നു.
തിരൂരില്‍ നിന്നാണ് റഹിം അഭിഭാഷക വൃത്തിക്ക് തുടക്കമിട്ടതെങ്കിലും ഏറെ കാലം കുന്നംകുളംത്ത് സജീവമായിരുന്നു. സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: സക്കീനത്ത്. മക്കള്‍: അഡ്വ. ഹബീബുള്ള, അര്‍ഷാദ് (പി ആന്റ് ബി മെറ്റ്ലൈഫ് ബ്രാഞ്ച് മാനേജര്‍, കുന്നംകുളം), മുഹമ്മദ് റിയാസ് (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍), ഷീബ. മരുമക്കള്‍: ഷഹന, ഷെറിന്‍, ഷിഫ, അക്ബര്‍ (കോഴിക്കോട് പോലിസ് സൂപ്രണ്ട്).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ