തൃപ്രയാര്‍: അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. വലപ്പാട് സ്വദേശി കിഴക്കേപ്പാട്ട് കൃഷ്ണന്‍കുട്ടി (55) യാണ് മരിച്ചത്. ഇന്ന് (വ്യാഴം) രാവിലെ തൃപ്രയാര്‍ ബസ് സ്റ്റാന്റിന്‍ വടക്കുഭാഗത്ത് ദേശീയപാതയിലായിരുന്നു അപകടം. സൈക്കിളില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ
വാടാനപ്പള്ളി ഭാഗത്തു നിന്നു വന്ന ബസിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൃഷ്ണന്‍കുട്ടിയെ നാട്ടുകാര്‍ വലപ്പാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുല്ലശ്ശേരിയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ