തൃപ്രയാര്‍: തളിക്കുളം സ്‌നേഹതീരത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. പാലക്കാട് മേപ്പറമ്പ് മിഷന്‍ കോമ്പൗണ്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന മണ്ടോടി ആന്റണി (ബേബി)യുടെ മകന്‍ അജിന്‍ (17) ആണ് മരിച്ചത്. പാലക്കാട് ബി.ഇ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.
വെള്ളിയാഴ്ച രാവിലെ 10നാണ് അപകടം. വിദ്യാര്‍ത്ഥികളായ എട്ടംഗ സംഘമാണ് സ്‌നേഹതീരത്ത് കടലില്‍ കുളിക്കാനിറങ്ങിയത്. അജിന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പെട്ടെന്ന് അടിയൊഴുക്കില്‍പ്പെടുകയായിരുന്നു. മറ്റു രണ്ടുപേരും നീന്തികയറിയെങ്കിലും അജിന് രക്ഷപ്പെടാനായില്ല. കൂട്ടുകാര്‍ കയര്‍ ഇട്ട് നല്‍കിയെങ്കിലും അജിന് പിടിക്കാന്‍ കഴിഞ്ഞില്ല. നാട്ടുകാരുടെയും മീന്‍പിടിത്തതൊഴിലാളികളുടെയും നേതൃത്വത്തില്‍ വലയിട്ടും മറ്റും തിരയുന്നതിനിടയില്‍ കാണാതായതിന്റെ അല്പം വടക്കുമാറി അജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മേലാമുറി കരുണ ആസ്പത്രിയില്‍ ജീവനക്കാരിയാണ് അജിന്റെ അമ്മ. ജ്യേഷ്ഠന്‍ സുബിന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ