കുന്നംകുളം: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഒതളൂര്‍ കരിപ്പാലില്‍ കുമാരന്റെ ഭാര്യ ഉഷ (60) യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് അകതിയൂര്‍ കലശമല റോഡില്‍ വെച്ചായിരുന്നു അപകടം. മകനോടൊപ്പം സഞ്ചരിക്കുമ്പോള്‍ അകതിയൂര്‍ കയറ്റത്തെ ഹമ്പില്‍ കയറിയ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡില്‍ തലയടിച്ച് വീണാണ് ഉഷയ്ക്ക് പരിക്കേറ്റത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ