2013, ഡിസംബർ 25, ബുധനാഴ്‌ച

റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് റിട്ട. ഡെപ്യൂട്ടി സര്‍വേയര്‍ മരിച്ചു

ഒല്ലൂര്‍: റോഡ് മുറിച്ചു കടക്കുന്നതിനിടെ റിട്ട. ഡെപ്യൂട്ടി സര്‍വേയര്‍ സ്കൂട്ടറിടിച്ച് മരിച്ചു. ഒല്ലൂര്‍ കൊളത്തൂര് വീട്ടില്‍ ശിവരാമന്‍(62) ആണ് മരിച്ചത്. ആയുര്‍വേദ ചികില്‍സക്കായി കോലഴിയിലെ സഹോദരിയുടെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു പരേതന്‍.
തിങ്കളാഴ്ച വൈകീട്ട് ഏഴിന്‌ കോലഴിയില്‍ ഡോക്ടറോടൊപ്പം സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ സ്കൂട്ടര്‍ വന്നിടിക്കുകയായിരുന്നു. ഭാര്യ: ഗീത. മക്കള്‍: ഹരിത, ഹരീഷ്. മരുമകന്‍: വിഷ്ണുദാസ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ