സലാല: സ്വാതന്ത്യ്രസമര സേനാനിയും കമ്യൂണിസ്റ്റ് നേതാവും കേരള നിയമസഭയുടെ ആദ്യ പ്രോട്ടം സ്പീക്കറുമായിരുന്ന റോസമ്മ പുന്നൂസ് (100) നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രാദേശിക സമയം ഇന്നലെ രാവിലെ എട്ടിനായിരുന്നു മരണം.
വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. തോമസ് പുന്നൂസ് (പ്ളാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി, സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി, സലാല), ഡോ. ഗീത (അബുദാബി). മരുമക്കള്‍: ആലീസ്, ജേക്കബ് (എന്‍ജിനീയര്‍, അബുദാബി).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ