ചാവക്കാട്: ചാവക്കാട് ബസ് സ്റ്റാന്‍ഡിനു മുന്നില്‍ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് വഴിയാത്രികനായ ഗൃഹാഥന്‍ മരിച്ചു. മുല്ലശ്ശേരി എടക്കളത്തൂര്‍ ജോണി(66) ആണ് മരിച്ചത്. ഇന്ന് (വെള്ളിയാഴ്ച്ച) ഉച്ചക്ക് 1.50 നാണ് അപകടം. സ്റ്റാന്‍ഡില്‍ നിന്നു വേഗത്തിലെടുത്ത് എറണാകുളത്തേക്ക് പോവുകയായിരുന്ന കൃഷ്ണ ബസാണ് ജോണിയെ ഇടിച്ചിട്ടത്.
മുതുവട്ടൂര്‍ രാജ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാവക്കാട് താലൂക്ക് സപ്ളൈ ഓഫിസിലേക്ക് പോകാനാണ് ജോണി ചാവക്കാട്ടെത്തിയത്. സ്റ്റാന്‍ഡില്‍ ബസിറങ്ങി നടക്കുന്നതിനിടെയാണ് അപകടം. എസ്ഐ മാരായ എം.കെ.ഷാജി, വി.ഐ.സഗീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. ഡല്‍ഹിയിലെ സെഞ്ച്വറി റയോണ്സ് കമ്പനി മുന്‍ മാജേരായിരുന്നു. ഭാര്യ: പൌളി. മക്കള്‍: ട്രീന, ഗ്ളീന (ഇരുവരും അധ്യാപികമാര്‍). മരുമക്കള്‍: മാത്യൂസ്(ബിസിനസ് തിരുവന്തപുരം), ജോസഫ്(ബിസിനസ് ഫരീദാബാദ്).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ