2013, ഡിസംബർ 30, തിങ്കളാഴ്‌ച

എം.എല്‍.എ. കെ മുരളീധരന്റെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

കെ എം അക് ബര്‍ 
പുതുക്കാട്: എം.എല്‍.എ. കെ മുരളീധരന്റെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. നന്തിക്കര മരാശ്ശേരി വാസുവിന്റെ മകന്‍ സുന്ദരന്‍(45)ആണ് മരിച്ചത്. ശിയാഴ്ച രാത്രി 9.45ന്‌ ദേശീയപാത നന്തിക്കരയില്‍ വെച്ചായിരുന്നു അപകടം. പരിക്കേറ്റ ഉടനെ എം.എല്‍.എ. തന്നോടൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ കൂട്ടി സുന്ദരനെ മറ്റൊരു വാഹത്തില്‍ കയറ്റി ആശുപത്രിയിലേയ്ക്ക് അയച്ചു.
കൊടകര ശാന്തി ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ ല്‍കിയ ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ ആറുമണിയോടെ മരിക്കുകയായിരുന്നു.  അപകടത്തിനു ശേഷം പുതുക്കാട് പോലീസ് സ്റേഷിലെത്തി കാര്‍ ഹാജരാക്കിയ ശേഷം മറ്റൊരു വാഹത്തില്‍ യാത്ര തുടരുകയായിരുന്നു മുരളീധരന്‍. മാതാവ്: മാധവി. ഭാര്യ :സുനിത. മക്കള്‍: ദേവികൃഷ്ണ,

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ