2013, ഡിസംബർ 17, ചൊവ്വാഴ്ച

ചേറ്റുവാ പാലത്തില്‍ നിന്നു പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

ചാവക്കാട്: ചേറ്റുവാ പാലത്തില്‍ നിന്നു പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. ഇരട്ടപ്പുഴ തെരുവത്ത് മാങ്കുട്ടത്തില്‍ ഷരീഫ് - നബീസു ദമ്പതികള്‍ ദത്തെടുത്ത ഷമീന (20)യുടെ മൃതദേഹമാണ് രാവിലെ 10.45ന്‌ മത്സ്യത്തൊഴിലാളികള്‍ പുഴയില്‍ കണ്ട് പോലിസി വിവരം അറിയിച്ചത്.


സി.ഐ. കെ ജി സുരേഷ്, എസ്.ഐ എം കെ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് ബോട്ടിലെത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്. ഞായറാഴ്ച വൈകീട്ട് 4.30 ഓടെയാണ് പുഴയില്‍ യുവതി മുങ്ങി താഴുന്നത് മത്സ്യബന്ധ തൊഴിലാളികള്‍ കണ്ടത്. യുവതിയുടെ ചെരുപ്പ് വഞ്ചിക്കാര്‍ക്ക് ലഭിച്ചിരുന്നു. ചെരുപ്പ് യുവതിയുടേതാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞിരുന്നു. 

ആറു വര്‍ഷം മുന്‍പ് തമിഴ്നാട് സ്വദേശികളുടെ ഒപ്പം കണ്ട പെകുട്ടിയെ അന്ന് പോലിസ് കസ്റ്റഡിയിലെടുത്ത് ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ ഏല്‍പ്പിക്കുകയായിരുന്നു. കുട്ടികളില്ലാതിരുന്ന ഷരീഫ് - നബീസു ദമ്പതികള്‍ ഇവിടെ നിന്നും കുട്ടിയെ ദത്തെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെ ടെലിഫോണ്‍ ബില്ല് കൂടുതലായതിനെ ക്കുറിച്ച് ഷരീഫ് സൂചിപ്പിച്ചിരുന്നുവത്രെ. പെകുട്ടിയെ കഴിഞ്ഞ ദിവസം കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പാവറട്ടി പോലിസില്‍ പരാതി നല്‍കിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ