സലാല: ചാവക്കാട് അകലാട് സ്വദേശി കരുമത്ത് പറമ്പില്‍ എ.കെ. ഹംസക്കുട്ടി (43) ഹൃദയാഘാതം മൂലം സലാല തുംറൈത്തില്‍ നിര്യാതനായി.
ബേക്കറി ജീവനക്കാരനായ ഇദ്ദേഹം രാവിലെ ജോലിക്ക് പോകാന്‍ എഴുന്നേല്‍ക്കാതിരുന്നതിനാല്‍ സഹപ്രവര്‍ത്തകര്‍ വിളിച്ചപ്പോഴാണ് അവശനിലയില്‍ കാണപ്പെട്ടത്. ഉടന്‍ തുംറൈത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആറ് വര്‍ഷമായി സലാലയിലുള്ള ഹംസക്കുട്ടി രണ്ട് വര്‍ഷമായി തുംറൈത്തിലെ അല്‍ ഖയാം ബേക്കറിയിലാണ് ജോലി ചെയ്യന്നത്. ഹൃദ്രോഗത്തിന് നേരത്തെ നാട്ടില്‍ ചികിത്സ തേടിയിരുന്നു.
റംലയാണ് ഭാര്യ. അഞ്ചും രണ്ടും വയസ്സായ രണ്ട് പെണ്‍കുട്ടികളുണ്ട്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം നാട്ടില്‍ കൊണ്ടുപോകുമെന്ന് ‘ടിസ’ പ്രസിഡന്‍റ് ഷജീര്‍ഖാന്‍ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ