2013, ഡിസംബർ 21, ശനിയാഴ്‌ച

കുന്ദംകുളം ചിറ്റഞ്ഞൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

കുന്ദംകുളം: ചിറ്റഞ്ഞൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ചൂണ്ടല്‍ തായങ്കാവ് ഒലക്കേങ്കില്‍ ആന്റണിയുടെ മകന്‍ ഡൈസനാ(19)ണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ ചിറ്റഞ്ഞൂര്‍ സരിഗ സെന്ററിലായിരുന്നു അപകടം.


കുന്ദംകുളത്ത് നിന്ന് അഞ്ഞൂരിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു ഡൈസന്‍ . ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ് ഡൈസന്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ മറികടന്നതോടെ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. ഓടികൂടിയ നാട്ടുകാര്‍ കുന്ദംകുളം റോയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫാഷന്‍ ഡിസൈനിങ്ങ് വിദ്യാര്‍ഥിയായിരുന്നു. കുന്ദംകുളം എസ്.ഐ കെ മാധവന്‍കുട്ടിയുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി. റോയല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്ച്ച രാവിലെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടം നടത്തും. മാതാവ്: ഓമന. സഹോദരന്‍: ഡാനിയേല്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ