കെ എം അക് ബര്‍
ചാവക്കാട്: ജ്യേഷ്ഠത്തിയുടെ മൃതദേഹം കണ്ട്
അനുജത്തി കുഴഞ്ഞു വീണു മരിച്ചു. എടക്കഴിയൂര്‍ കാജാ കമ്പനിക്കടുത്ത് മുക്കണ്ട്ത്ത്
ഉസ്മാന്റെ ഭാര്യ സുഹറ(60) യുടെ മൃതദേഹം കാണാനെത്തിയപ്പോഴാണ് കടപ്പുറം വട്ടേകാട്
ആലുംപറമ്പ് റോഡില്‍ കുന്നുമ്മല്‍ അബ്ദുള്‍ ഖാദറിന്റെ ഭാര്യ നബീസു (58) മരിച്ചത്.
രാത്രി 7.30 ഓടെയാണ് സുഹറ മരിച്ചത്.
രാത്രി 9.30 ഓടെ സുഹറയുടെ മൃതദേഹം കാണാനെത്തിയ
നബീസു കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സുഹറയുടെ കബറടക്കം ഇന്ന് (വ്യഴാഴ്ച്ച) രാവിലെ 11ന് എടക്കഴിയൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനിലും
നബീസുവിന്റെ കബറടക്കം ഇന്ന് (വ്യഴാഴ്ച്ച) 12 ന് വട്ടേകാട് ജുമാമസ്ജിദ് കബര്‍സ്ഥാനിലും
നടത്തിം. സുഹറയുടെ മക്കള്‍: നൂര്‍ജഹാന്‍, ഖൈറുന്നീസ, ഷാഹിത, ഷാഹിന. മരുമക്കള്‍:
ജലീല്, കബീര്‍ (ദുബായ്), ലത്തീഫ്, പതേനായ കുഞ്ഞുമോന്‍. നബീസുവിന്റെ മക്കള്‍: അബ്ദുല്‍ (സൌദി),
കബീര്‍, ഉസ്മാന്‍ (സൌദി). മരുമക്കള്‍: നസീമ, ഷാമില, ബുഷറ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ