2013, മാർച്ച് 9, ശനിയാഴ്‌ച

കോലയില്‍ അബൂബക്കര്‍


ദൊഹ: ഖത്തര്‍ കെ.എം.സി.സി ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി കെ. മുഹമ്മതിന്‍റെ പിതാവും മുന്‍പ് ഖത്തര്‍ ഡിഫന്‍സില്‍ ജോലിയിലുണ്ടായിരുന്ന പുന്നയൂര്‍ക്കുളം കോലയില്‍ അബൂബക്കര്‍ (68) നിര്യാതനായി.  ഭാര്യ പാത്തുണ്ണി, മക്കള്‍: മുഹമ്മത്, സമീര്‍, സഫിയ, ബല്‍ക്കീസ്, സാജിത. മരുമക്കള്‍: ഫാരിന, റാഷിദ, ഷംസുദ്ദീന്‍, ജമാല്‍, കമറുദ്ദീന്‍.  

2013, മാർച്ച് 8, വെള്ളിയാഴ്‌ച

ചൊവ്വല്ലൂര്‍ വര്‍ക്കി

ചാവക്കാട്: പാലയൂര്‍ ചൊവ്വല്ലൂര്‍ വര്‍ക്കി (73) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: തങ്കമ്മ. മക്കള്‍: ജെസി, ബീന, ഷാജുമോന്‍, ബാബു, ഷീബ. മരുമക്കള്‍: കുര്യാക്കോസ്, ലോറന്‍സ്, ലൂസി, ഷെÂമി, ജോയ്.

പുതുവീട്ടില്‍ കുഞ്ഞിമോന്‍

ചാവക്കാട്: ബ്ളാങ്ങാട് സിദ്ദീഖ് പള്ളിക്ക് വടക്ക് പുതുവീട്ടില്‍ കുഞ്ഞിമോന്‍ (65) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സുലൈഖ. മക്കള്‍: കാസിം, ഫാത്തിമ, കബീര്‍, മുസ്തഫ, അക്ബര്‍. മരുമക്കള്‍: സുല്ഫത്ത്, ഹംസ, മുംതാസ്. 

പാറാട്ട് വീട്ടില്‍ ആച്ചുമോള്‍

ചാവക്കാട്: കടപ്പുറം മാട്ടുമ്മല്‍ പാറാട്ട് വീട്ടില്‍ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ആച്ചുമോള്‍ (80) നിര്യാതയായി. കബറടക്കം നടത്തി. മക്കള്‍: ജലാലുദ്ദീന്‍, നസീറ. മരുമക്കള്‍: ഫാരിത, നൂറുദ്ദീന്‍. 

അബൂബക്കര്‍


ചാവക്കാട്: മാവില്‍ നിന്നും കാല്‍ തെറ്റി വൈദ്യുതി കമ്പിയിലേക്ക് വീണ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. എടക്കഴിയൂര്‍ നാലാംകല്ലു ബീച്ചില്‍ കുത്ത് ഹംസയുടെ മകന്‍ അബൂബക്കര്‍ (അബു-20) ആണ് മരിച്ചത്. എടക്കഴിയൂര്‍ പോസ്റ്റിനടുത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടു പറമ്പിലെ മാങ്ങ പൊട്ടിക്കാന്‍ കയറിയതായിരന്നു അബു. വിവരമറിഞ്ഞ് നാട്ടുകാരും എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകരും പോലിസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി വൈദ്യൂതി ബന്ധം വിഛേദിച്ച ശേഷം മൃതദേഹം കയര്‍ കെട്ടി താഴെയിറക്കി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കബറടക്കി.

2013, മാർച്ച് 1, വെള്ളിയാഴ്‌ച

പുതുവീട്ടില്‍ സുഹറ

ചാവക്കാട്: ആശുപത്രി റോഡില്‍ പുതുവീട്ടില്‍ ഹൈദറിന്റെ ഭാര്യ സുഹറ (53) നിര്യാതയായി. മക്കള്‍: അബ്ദുള്‍ നാസര്‍ (ദുബായ്), നസീമ, നിഷ. മരുമക്കള്‍: ഷാനിയ, റഫീഖ് (ദുബായ്), നിയാസ്.

തലക്കോട്ടൂര്‍ മേരി

ചാവക്കാട്: പാലയൂര്‍ പള്ളിക്കു സമീപം മുതുവട്ടൂര്‍ റോഡ് തലക്കോട്ടൂര്‍ ജോണിന്റെ ഭാര്യ മേരി (68) നിര്യാതയായി. മക്കള്‍: വിജി (മുംബൈ), സജി (മസ്കറ്റ്), ഷാജി (അബുദാബി), റെജി (ദുബായ്). മരുമക്കള്‍: റെജീന, രമ്യ (എം.കെ.എം.എ.എം.എല്‍.പി സ്കൂള്‍ പിള്ളക്കാട്), സില്‍ജി, വിന്‍സി.

ബുഖാറയില്‍ വളപ്പില്‍ ചെറിയ ബീവി

ചാവക്കാട്: കടപ്പുറം പുതിയങ്ങാടി പരേതനായ ബി കെ സീതി തങ്ങളുടെ ഭാര്യ ബുഖാറയില്‍ വളപ്പില്‍ ചെറിയ ബീവി (80) നിര്യാതയായി. കബറടക്കം ശെനിയാഴ്ച്ച രാവിലെ 10 ന് പുതിയങ്ങാടി ബുഖാറ പള്ളി കബര്‍സ്ഥാനില്‍. മക്കള്‍: ചെറുകുഞ്ഞികോയ തങ്ങള്‍, അബ്ദുള്‍ മത്തീന്‍ തങ്ങള്‍, ഉമ്മുകുല്‍സു ബീവി, മൈമൂന ബീവി, പരേതനായ ഷബീര്‍ തങ്ങള്‍. മരുമക്കള്‍: ഷരീഫാ ബീവി, നസീമ ബീവി, ഫൌസിയ ബീവി, കൊച്ചുകോയ തങ്ങള്‍, ഹുസയ്ന്‍ തങ്ങള്‍.