ചാവക്കാട്: മാവില്‍ നിന്നും കാല്‍ തെറ്റി വൈദ്യുതി കമ്പിയിലേക്ക് വീണ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. എടക്കഴിയൂര്‍ നാലാംകല്ലു ബീച്ചില്‍ കുത്ത് ഹംസയുടെ മകന്‍ അബൂബക്കര്‍ (അബു-20) ആണ് മരിച്ചത്. എടക്കഴിയൂര്‍ പോസ്റ്റിനടുത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടു പറമ്പിലെ മാങ്ങ പൊട്ടിക്കാന്‍ കയറിയതായിരന്നു അബു. വിവരമറിഞ്ഞ് നാട്ടുകാരും എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകരും പോലിസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി വൈദ്യൂതി ബന്ധം വിഛേദിച്ച ശേഷം മൃതദേഹം കയര്‍ കെട്ടി താഴെയിറക്കി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കബറടക്കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ