2012, ഡിസംബർ 9, ഞായറാഴ്‌ച

മുക്രിയകത്ത് ആമിനുമ്മ


ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി സെന്ററിന് തെക്ക് മുക്രിയകത്ത് മൊയ്തുട്ടിയുടെ ഭാര്യ ആമിനുമ്മ (78) നിര്യാതയായി.മക്കള്‍: അഷറഫലി, റംല, ഹഫ്സത്ത്, നഫീസത്ത് (ഷാര്‍ജ). മരുമക്കള്‍: സൌദ, മജീദ്, നാസര്‍ (രണ്ടുപേരും ഖത്തര്‍), അബ്ദുള്‍ റസാക്ക് (അജ്മാന്‍). 

എളയപറമ്പില്‍ ബീവു


ചാവക്കാട്: എടക്കഴിയൂര്‍ തെക്കേ മദ്രസക്ക് പടിഞ്ഞാറ് ബദരിയ്യ പള്ളിക്കടുത്ത് എളയപറമ്പില്‍ പരേതനായ മൊയ്തുണ്ണിയുടെ ഭാര്യ ബീവു (75) നിര്യാതയായി.  മക്കള്‍: കദീജ, മൊയ്തുട്ടി, സുലൈമാന്‍ (ദുബായ്), ഫാത്തിമ, സഫിയ, ഹനീഫ. മരുമക്കള്‍: അബ്ദുള്‍ ഖാദര്‍, ഫാത്തിമ, ബീവാത്തുമോള്‍, ജീലാനി, താഹിറ. 

2012, ഡിസംബർ 5, ബുധനാഴ്‌ച

തൃത്താല സ്വദേശി കുവൈറ്റില്‍ നിര്യാതനായി

കുവൈറ്റ്‌ സിറ്റി: കഴിഞ്ഞ മുപ്പത്തി അഞ്ച് വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്യുന്ന തൃത്താല സ്വദേശി കൊപ്പത് മുഹമ്മദ്‌ കുട്ടി (കുട്ടിക്ക) (55) നിര്യാതനായി. ഇന്നലെ രാത്രി കുവൈറ്റ്‌ ഫഹാഹീലിലെ താമസ സ്ഥലത്ത് വെച്ചായിരുന്നു മരണം.

2012, ഡിസംബർ 4, ചൊവ്വാഴ്ച

രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ബൈക്കിലിടിച്ച് സുഹൃത്തുക്കള്‍ മരിച്ചു


കെ എം അക് ബര്‍
ചാവക്കാട്: രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ബൈക്കിലിടിച്ച് സുഹൃത്തുക്കള്‍ മരിച്ചു. പുന്നയൂര്‍ക്കുളം തൃപ്പറ്റ് കാട്ടുകണ്ടത്തില്‍ ഷാജി (38), കരുമത്താഴത്ത് പറമ്പില്‍ വിപിന്‍ മോഹന്‍ (43) എന്നിവരാണ് മരിച്ചത്.

കുന്നത്തുള്ളി സഹദേവന്‍


പാവറട്ടി: എളവള്ളീ പറക്കാട് കുന്നത്തുള്ളി കുട്ടപ്പന്‍ മകന്‍ സഹദേവന്‍ (78) നിര്യാതനായി. ഭാര്യമാര്‍: ഭവാനി, തങ്ക. മക്കള്: പ്രസന്നന്‍, രാജീവ്, പ്രദീപ്, സതി, പ്രമീള, വാസന്തി, പത്മജ, പങ്കജ, രതി. മരുമക്കള്‍: പുഷ്കരന്‍, ദിനേഷന്‍, ഭരതന്‍, മോഹനന്‍, ഉണ്ണിക്രിഷ്ണന്‍, മുരളി, നളിനി, ബീന, സുഗത.

രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു

കെ എം അക് ബര്‍
ചാവക്കാട്: രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. തൃപ്പറ്റ് കാട്ടുകണ്ടത്തില്‍ ഷാജി (38) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കരുമത്താഴത്ത് പറമ്പില്‍ വിപിന്‍ മേഹന് പരിക്കേറ്റു.

2012, ഡിസംബർ 2, ഞായറാഴ്‌ച

ആല്യാമദിന്റകത്ത് ബദറുദ്ദീന്‍


ചാവക്കാട്: തിരുവത്ര മുട്ടില്‍ ആല്യാമദിന്റകത്ത് പരേതനായ ഹുസൈന്‍ ഹാജിയുടെ മകന്‍ ബദറുദ്ദീന്‍ (42) നിര്യാതനായി. കബറടക്കം നാളെ (തിങ്കളാഴ്ച) രാവിലെ 10ന് പുതിയറ പള്ളി കബര്‍സ്ഥാനില്. ഭാര്യ: സുമയ്യ. മക്കള്‍: ബിന്‍ഷിത, സുബിന്‍ഷ, സുല്‍ത്താന.

ലോറി ബൈക്കിലിടിച്ച് പരിക്കേറ്റ സി.പി.എം ബ്രാഞ്ച് സെക്രട്ടറി മരിച്ചു

കെ എം അക് ബര്‍

ചാവക്കാട്: ലോറി ബൈക്കിലിടിച്ച് സാരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന സി.പി.എം ബ്രാഞ്ച് സെക്രട്ടറി മരിച്ചു. മണത്തല വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ഈഴവപുത്ത് ലക്ഷ്മണന്‍ (44) ആണ് മരിച്ചത്.

പുളിക്കല്‍ കുഞ്ഞാമിന


ചാവക്കാട്: എടക്കഴിയൂര്‍ ബീച്ച് പുളിക്കല്‍ കുഞ്ഞിമോന്റെ ഭാര്യ കുഞ്ഞാമിന (80) നിര്യാതയായി. മക്കള്‍: ഷംസു, അസൂറ. മരുമക്കള്‍: ഐഷാബി, ഹസൈനാര്‍.

കൊളപ്പറമ്പില്‍ ഹംസു


ചാവക്കാട്: എടക്കഴിയൂര്‍ ബീച്ച് കൊളപ്പറമ്പില്‍ ഹംസു (58) നിര്യാതനായി. ഭാര്യ: ദൈന. മക്കള്‍: കബീര്‍, മുനീര്‍, മന്‍സൂര്‍.

2012, ഡിസംബർ 1, ശനിയാഴ്‌ച

പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥി മരിച്ചു


ചാവക്കാട്: പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥി മരിച്ചു. മാമബസാര്‍ പല്ലവി റോഡില്‍ താമരത്ത്കടയില്‍ വീട്ടില്‍ മന്‍സൂറിന്റെ മകന്‍ മുര്‍ഷിദ് (എട്ട്) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളില്‍ വരുമ്പോഴാണ് കടിയേറ്റത്. പാമ്പിന്റെ മേല്‍ സൈക്കിള്‍ കയറിയപ്പോള്‍ പാമ്പ് സൈക്കിളില്‍ ചുറ്റി കുട്ടിയെ കടിക്കുകയായിരുന്നു.