ചാവക്കാട്: രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ്
ബൈക്കിലിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. തൃപ്പറ്റ് കാട്ടുകണ്ടത്തില്‍ ഷാജി
(38) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കരുമത്താഴത്ത് പറമ്പില്‍ വിപിന്‍ മേഹന്
പരിക്കേറ്റു.
പുന്നയൂര്‍ക്കുളം വന്നേരിയില്‍ ഇന്ന് (ചൊവ്വാഴ്ച) വൈകീട്ട്
ആറോടെയായിരുന്നു അപകടം. പുന്നയൂര്‍ക്കുളം ശാന്തി ആശുപത്രിയിലേക്ക് രോഗിയുമായി
വരികയായിരുന്ന പെരുമ്പടപ്പ് പുത്തന്‍പള്ളി കെ.വി.എം ആശുപത്രിയിലെ ആംബുലന്‍സ് എതിരെ
വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ തുടര്‍ന്ന് ആംബുലന്‍സ്
ബൈക്കിനുമുകളില്‍ കയറി ശേഷം റോഡരുകിലെ വൈദ്യുതി പോസ്റ്റും ഇടിച്ചു തകര്‍ത്തു. ശബ്ദം
കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ ഇരുവരെയും ആംബുലന്‍സിനടിയില്‍ നിന്നും പുറത്തെടുത്ത്
കുന്നംകുളം റോയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷാജി മരിച്ചു. സംസ്ക്കാരം
ബുധനാഴ്ച നടക്കും. ഭാര്യ: നിഷ. മകന്‍: അഭിമന്യു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ