കെ എം അക് ബര്‍
ചാവക്കാട്: ലോറി
ബൈക്കിലിടിച്ച് സാരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന സി.പി.എം ബ്രാഞ്ച്
സെക്രട്ടറി മരിച്ചു. മണത്തല വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ഈഴവപുത്ത് ലക്ഷ്മണന്‍
(44) ആണ് മരിച്ചത്.
മറ്റൊരു ബ്രാഞ്ച് സെക്രട്ടറിയായ
പുത്തന്‍കടപ്പുറം നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി ചെങ്കോട്ട നഗര്‍ പുതുവീട്ടില്‍ എം
എ ബഷീറിനൊപ്പം ബൈക്കില്‍ പോകവെ ശനിയാഴ്ച രാവിലെയാണ് എതിരെ വന്ന ലോറിയിടിച്ചത്.
സാരമായി പരിക്കേറ്റ ലക്ഷ്മണന്‍ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ ചികില്‍ സയിലായിരുന്നു.
പരിക്കേറ്റ ബഷീര്‍ എറണാകുളം അമൃത ആശുപത്രിയില്‍ ചികില്‍സയിലാണ്. സംസ്ക്കാരം നാളെ (തിങ്കളാഴ്ച)
ഉച്ചക്ക് 12ന് നഗരസഭ പൊതുശ്മശാനത്തില്. ഭാര്യ: ഗീത. മക്കള്‍: അമജിത്ത്, അഖില്‍ ജിത്ത്,
അഖില.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ