കുവൈറ്റ് സിറ്റി: കഴിഞ്ഞ മുപ്പത്തി അഞ്ച് വര്‍ഷമായി
കുവൈറ്റില്‍ ജോലി ചെയ്യുന്ന തൃത്താല സ്വദേശി കൊപ്പത് മുഹമ്മദ് കുട്ടി (കുട്ടിക്ക)
(55) നിര്യാതനായി. ഇന്നലെ രാത്രി കുവൈറ്റ് ഫഹാഹീലിലെ താമസ സ്ഥലത്ത് വെച്ചായിരുന്നു
മരണം.
ദീര്‍ഘകാല ഇസ്ലാഹി പ്രവര്‍ത്തകനായ മുഹമ്മദ് കുട്ടി സുഹുര്തുക്കള്‍ക്കും
ബന്ധുക്കള്‍ക്കും ഏറെ പ്രിയപ്പെട്ട (കുട്ടിക്ക) ആയിരുന്നു. കുവൈറ്റ് കേരള ഇസ്ലാഹി
സെന്റെറിന്റെ ഖൈത്താന്‍ യൂണിറ്റില്‍ ദീര്‍ഘകാലം പ്രസിഡന്റ് ആയി സേവനമനുഷ്ടിച്ച
കുട്ടിക്കയുടെ ആകസ്മിക വേര്‍പാടില്‍ ഇസ്ലാഹി സെന്റര് സെക്രെടരിയെറ്റ് ദുഃഖം
രേഖപ്പെടുത്തുകയും പരേതന്റെ പാരത്രിക മോക്ഷത്തിനും പരേതന്റെ വേര്‍പാടില്‍
പ്രയാസമനുഭവിക്കുന്ന കുടുംബത്തിന്റെ സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും എല്ലാ
സത്യവിശ്വസികലോടും പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഭാര്യ - സഫിയ - അന്‍വര്‍,
രമീസ, ഫായിസ എന്നിവര്‍ മക്കളും കുവൈതിലുള്ള ബഷീര്‍, ഫതിമാക്കുട്ടി, സിദ്ദീഖ്,
ലത്തീഫ്, ശൌകത്തലി, റുഖിയ, ഫൌസ്യ എന്നിവര്‍ സഹോദരങ്ങളാണ്. മൃത ദേഹം നാട്ടിലേക്ക്
കൊണ്ട് പോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സഹോദരന്‍ ബഷീറിനെ (66827927) ബന്ധപ്പെടാവുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ