2012, ഡിസംബർ 1, ശനിയാഴ്‌ച

പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥി മരിച്ചു


ചാവക്കാട്: പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥി മരിച്ചു. മാമബസാര്‍ പല്ലവി റോഡില്‍ താമരത്ത്കടയില്‍ വീട്ടില്‍ മന്‍സൂറിന്റെ മകന്‍ മുര്‍ഷിദ് (എട്ട്) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളില്‍ വരുമ്പോഴാണ് കടിയേറ്റത്. പാമ്പിന്റെ മേല്‍ സൈക്കിള്‍ കയറിയപ്പോള്‍ പാമ്പ് സൈക്കിളില്‍ ചുറ്റി കുട്ടിയെ കടിക്കുകയായിരുന്നു.

ഉടനെ കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ മരിച്ചു. കബറടക്കം നടത്തി. പാലുവായ് സെന്റ് ആന്റണീസ് കോണ്‍വന്റ് യുപി സ്കൂളിലെ മൂന്നാം ക്ളാസ് വിദ്യാര്‍ഥിയാണ്. സ്കൂളിന് ഇന്നലെ അവധി നല്കി. മാതാവ്: റഷീദ. സഹോദരന്‍: മില്‍ഹാജ്. കുവൈറ്റിലുള്ള പിതാവ് നാലു ദിവസം മുമ്പാണ് നാട്ടില്‍വന്നു തിരിച്ചുപോയത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ