കെ എം അക് ബര്‍
ചാവക്കാട്: രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ബൈക്കിലിടിച്ച് സുഹൃത്തുക്കള്‍ മരിച്ചു. പുന്നയൂര്‍ക്കുളം തൃപ്പറ്റ് കാട്ടുകണ്ടത്തില്‍ ഷാജി (38), കരുമത്താഴത്ത് പറമ്പില്‍ വിപിന്‍ മോഹന്‍ (43) എന്നിവരാണ് മരിച്ചത്.
പുന്നയൂര്‍ക്കുളം വന്നേരിയില്‍ ഇന്നലെ വൈകീട്ട് ആറോടെയായിരുന്നു അപകടം. പുന്നയൂര്‍ക്കുളം ശാന്തി ആശുപത്രിയിലേക്ക് രോഗിയുമായി വരികയായിരുന്ന മലപ്പുറം പെരുമ്പടപ്പ് പുത്തന്‍പള്ളി കെ.വി.എം ആശുപത്രിയിലെ ആംബുലന്‍സ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിനുമുകളില്‍ കയറിയ ശേഷം ആംബുലന്‍സ് റോഡരുകിലെ വൈദ്യുതി പോസ്റ്റും ഇടിച്ചു തകര്‍ത്തു.
ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ ഇരുവരെയും ആംബുലന്‍സിനടിയില്‍ നിന്നും പുറത്തെടുത്ത് കുന്നംകുളം റോയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷാജി മരിച്ചു. തുടര്‍ന്ന് വിപിന്‍ മോഹനെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ വിപിന്‍ മോഹനും മരിച്ചു.
രണ്ടു പേരുടെയും മൃതദേഹങ്ങള്‍ ഇന്ന് സംസ്ക്കരിക്കും. നിഷയാണ് ഷാജിയുടെ ഭാര്യ. മകന്‍: അഭിമന്യു. വിപിന്‍ മോഹന്റെ ഭാര്യ: ഷീല. മക്കള്‍: അപര്‍ണ, വരുണ്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ