2014, ജനുവരി 9, വ്യാഴാഴ്‌ച

തൃശൂര്‍ പാവറട്ടി സ്വദേശി സലാലയില്‍ മരണപെട്ടു

പാവറട്ടി: മരുതയൂര്‍ കാളാനിയില്‍ താമസിക്കുന്ന പരേതനായ പുഴങ്ങരയില്ലത്ത് അബ്ദു റഹിമാന്‍ മകന്‍ കാദര്‍മോന്‍ (38) ഒമാനിലെ സലാലയില്‍ വെച്ച് ഇന്നലെ നിര്യാതനായി. ഭാര്യയും,മക്കളും ഒത്ത് സലാലയില്‍ കഴിഞ്ഞിരുന്ന കാദര്മോന്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ്‌ കുടുംബത്തെ നാട്ടിലാക്കിയിട്ട് തിരികെ പോയത്.

2014, ജനുവരി 8, ബുധനാഴ്‌ച

മക്കിന്റെപുരക്കല്‍ അബ്ദുള്ള

ചാവക്കാട്: തിരുവത്ര മക്കിന്റെപുരക്കല്‍ അബ്ദുള്ള (55) നിര്യാതനായി. ഭാര്യ : നഫീസ. മക്കള്‍ : മന്‍സൂര്‍ (ഖത്തര്‍), ഫൗസിയ. മരുമകന്‍ : നാസര്‍ (ഷാര്‍ജ). സജീവ മുസ്‌ലിംലീഗ് പ്രവര്‍ത്തകനായിരുന്നു. 

ചാവക്കാട് പാലയൂരിനടുത്ത് വച്ച് ബസ്സിടിച്ച് ബൈക്ക്‌യാത്രക്കാരന്‍ മരിച്ചു

ചാവക്കാട്: പാലയൂരിനടുത്ത് വച്ച് ബസ്സിടിച്ച് ബൈക്ക്‌യാത്രക്കാരന്‍ മരിച്ചു.  കടപ്പുറം ഇരട്ടപ്പുഴ തെക്കടത്ത് ശങ്കരനാരായണന്റെ മകന്‍ രാഹുല്‍ (23) ആണ് മരിച്ചത്.  ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെ പാലയൂരിന് സമീപത്തെ അരിഗോഡൗണിന് സമീപത്ത് വെച്ചായിരുന്നു അപകടം.  പണിസ്ഥലത്തുനിന്നും പണി കഴിഞ്ഞ് ചാവക്കാട്ടേയ്ക്ക് വരുമ്പൊള്‍ മുന്നില്‍പ്പോയിരുന്ന വാഹനത്തെ മറികടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിച്ചാണ് അപകടമുണ്ടായത്. തൃശ്ശൂര്‍ - ചാവക്കാട് റൂട്ടിലോടുന്ന ബസ്സാണ് അപകടത്തി ല്‍പ്പെട്ടത്.

2014, ജനുവരി 6, തിങ്കളാഴ്‌ച

കുന്നംകുളം സ്വദേശി അലൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു

അലൈന്‍: കുന്നംകുളം സ്വദേശി അലൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കുന്നംകുളം വൈലത്തൂര്‍ നുറുക്കില്‍ ചക്കോലയില്‍ സലീം (50) ആണ് മരിച്ചത്. ഭാര്യ: ഫൗസിയ. മക്കള്‍: ലിസ്‌നി, ലിസ്യ 

കുഴിയിലെ വെള്ളത്തില്‍ വീണ് യുവതി മരിച്ചു

പുതുക്കാട്: ആമ്പല്ലൂര്‍ കല്ലൂരില്‍ വീടിനു പിന്നിലെ കളിമണ്ണെടുത്ത കുഴിയിലെ വെള്ളത്തില്‍ വീണ് യുവതി മരിച്ചു. കല്ലൂര്‍ പള്ളത്ത് കള്ളാശേരി വീട്ടില്‍ വെള്ളോന്‍ മകള്‍ വാസന്തി (37) യാണ് മരിച്ചത്. ശിയാഴ്ച്ച രാവിലെ മുതല്‍ വാസന്തിയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്ച്ച പുലര്‍ച്ചെ കുഴിയില്‍ കണ്ടെത്തിയത്. മരിച്ച വാസന്തി അപസ്മാര രോഗിയാണ്. പുതുക്കാട് പോലിസ് മേല്‍ടപടികള്‍ സ്വീകരിച്ചു. 

തോണിക്കടവില്‍ മുഹമ്മദ് കുട്ടി

ചെറുതുരുത്തി: ചെറുതുരുത്തി തോണിക്കടവില്‍ മുഹമ്മദ് കുട്ടി (85) നിര്യാതനായി. ഭാര്യ: ഫാത്തിമകുട്ടി. മക്കള്‍: സലീം, ലത്തീഫ്, റിയാസ്, റംല, സുബൈദ. മരുമക്കള്‍: മുഹമ്മദ് കുട്ടി, അക്ബര്‍, ഹസീന, ജമീല, സുല്‍ഫത്ത്.

കിഴക്കൂട്ട് ഇബ്രാഹിം

അണ്ടത്തോട്: പാലപ്പെട്ടി ബീച്ച് റോഡിലെ മദ്രസക്ക് സമീപം കിഴക്കൂട്ട് പരേതനായ അബ്ദുള്ള മകന്‍ ഇബ്രാഹിം (75) നിര്യാതനായി. ഭാര്യ: ഫാത്തിമ്മ. മക്കള്‍: ഹനീഫ, അബ്ദുള്ള, നസ്റത്ത്, നജ്മത്ത്.

പാലിയത്ത് പറമ്പില്‍ സതീഷ് കുമാര്‍

വടക്കാഞ്ചേരി: പാലിയത്ത് പറമ്പില്‍ പരേതായ ബാലകൃഷ്ണ നായിഡു മകന്‍ സതീഷ് കുമാര്‍ (52) നിര്യാതനായി. അമ്മ: ലീലാവതി.

2014, ജനുവരി 5, ഞായറാഴ്‌ച

കിഴക്കേ പുരക്കല്‍ കാരണവര്‍ ഗോപാലന്‍ ആശാരി

ഗുരുവായൂര്‍: കിഴക്കേ പുരക്കല്‍ കാരണവര്‍ ഗോപാലന്‍ ആശാരി (94) നിര്യാതനായി. മക്കള്‍: ലളിത, പത്മിനി, വനജ, അംബിക, കൃഷ്ണവേണി, വിജയലക്ഷ്മി, പരേതനായ മുരളീധരന്‍. മരുമക്കള്‍: ബാലകൃഷ്ണന്‍, ശ്രീധരന്‍, ജയ, ചന്ദ്രന്‍, ജയന്‍, പരേതരായ മുരളീധരന്‍, മോഹന്‍.

ചേമ്പാല കാര്‍ത്ത്യായനി

പാവറട്ടി: ചേമ്പാല കുട്ടപ്പന്‍ ഭാര്യ കാര്‍ത്ത്യായനി (79) നിര്യാതയായി. മകന്‍: ഹരിദാസ്. മരുമകള്‍: ലീഗ.

കാണടി സന്നിധി വിഷ്ണുമായ കുട്ടിച്ചാത്ത ക്ഷേത്രമഠാധിപതി കാണടി സുധീര്‍ ഗോപാലന്‍

അന്തിക്കാട്: കാണടി സന്നിധി വിഷ്ണുമായ കുട്ടിച്ചാത്ത ക്ഷേത്രമഠാധിപതി കാണടി സുധീര്‍ ഗോപാലന്‍ (50) നിര്യ്യതനായി. ഭാര്യ: അമ്പിളി. മക്കള്‍: അഞ്ജലി, മഹേന്ദ്രന്‍.

വരുമ്പിള്ളിശ്ശേരി ജാനകി

ചാലക്കുടി: മുരിങ്ങൂര്‍ വരുമ്പിള്ളിശ്ശേരി കൃഷ്ണന്‍കുട്ടി ഭാര്യ ജാനകി (80) നിര്യാതയായി. മക്കള്‍: ബാലന്‍, ഭവാനി, ലളിത, ഉഷ, സുധ, സുജാത, കുമാരി. മരുമക്കള്‍: ഗിരിജ, രാജപ്പന്‍, ദാമോദരന്‍, ലക്ഷ്മണന്‍, രവി, സുരേഷ്, ബാലകൃഷ്ണന്‍.

പുതിയവീട്ടില്‍ കൊട്ടിലിങ്ങല്‍ മൊയ്തു

ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് പുതിയവീട്ടില്‍ കൊട്ടിലിങ്ങല്‍ മൊയ്തു (87) നിര്യാതനായി. ഭാര്യ: സുബൈദ. മക്കള്‍: ആഷിഫ് (ലുലു ഹൈപര്‍ മാര്‍കറ്റ് മസ്ക്കറ്റ്), നസീറ, ബഷീറ. മരുമക്കള്‍: അഷറഫ് (മസ്ക്കറ്റ്), ബഷീര്‍ (ദുബൈ), അഫ്റ.

2014, ജനുവരി 1, ബുധനാഴ്‌ച

കണ്ടംമ്പുള്ളി നാരായണി

ചാവക്കാട്: കോഴിക്കളങ്ങര കണ്ടംമ്പുള്ളി പരേതനായ വാസുവിന്റെ ഭാര്യ നാരായണി (85) നിര്യാതയായി. മക്കള്‍: രമേശന്‍, ഹരിദാസന്‍, വിനോദന്‍, പ്രദീപന്‍, വിമല, ശോഭ, ജയശ്രീ. മരുമക്കള്‍: ഹേമ, ബിന്ദു, കവിത, ഗിരിജ, ബാലന്‍, സത്യന്‍, മോഹന്‍.

കുന്നത്ത് കോയമോന്‍

ചാവക്കാട്: എടക്കഴിയൂര്‍ തെക്കേമദ്രസക്ക് പടിഞ്ഞാറ് കുന്നത്ത് കോയമോന്‍ (80) നിര്യാതനായി.  ഭാര്യ: ബീവി. മക്കള്‍: ഹനീഫ, ബുഷറ, ഇല്ല്യാസ്, കബീര്‍, റജുല, ഷിഹാബ്, ഫാത്തിമ, റംല. മരുമക്കള്‍: വാഹിദ, സക്കീ, ഫാത്തിമ, ഷാഹു, ഖാദര്‍.

കടപ്പുറം, ഒരുമയൂര്‍, മണത്തല വില്ലേജുകളില്‍ വില്ലേജ് മാനായിരുന്ന കണ്ണങ്കേരന്‍ കാര്‍ത്തികേയന്‍

ചാവക്കാട്: മണത്തല ബേബിറോഡിനടുത്ത് കണ്ണങ്കേരന്‍ കാര്‍ത്തികേയന്‍ (77) നിര്യാതനായി. കടപ്പുറം, ഒരുമയൂര്‍, മണത്തല വില്ലേജുകളില്‍ വില്ലേജ് മാനായി ജോലി ചെയ്തിരുന്നു. ഭാര്യ: സാവിത്രി. മക്കള്‍: ഹരി (ഖത്തര്‍), ശ്രീകുമാര്‍, ശ്രീജ (മുംബൈ), ശ്രീന, മരുമക്കള്‍: ബിന്ദു, ധന്യ, ദിവാകരന്‍ (മുംബൈ), പ്രദീപ്. 

മേനോത്ത് ഭാസ്ക്കരന്‍

ചാവക്കാട്: മണത്തല പരപ്പില്‍ത്താഴം റോഡില്‍ മേനോത്ത് ഭാസ്ക്കരന്‍ (70) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കള്‍: ഷീജ, ജോഷി, മനോജ്. മരുമക്കള്‍: മോഹന്‍, സുബിത, സുധ.

ഇല്ലത്തകായില്‍ അഷറഫ് ബൈക്കപകടത്തില്‍ മരിച്ചു

ചാവക്കാട്‌: പാലപ്പെട്ടിക്ക് സമീപം അയിരൂരില്‍ വെച്ച്  മദ്രസസാധ്യാപകനായ യുവാവ്‌ ബൈക്കപകടത്തില്‍ മരിച്ചു. അകലാട്‌  ഒറ്റയിനി റൌളതുനബവി മസ്ജിദിനു സമീപം ഇല്ലത്തകായില്‍ ഉമ്മര്‍ മകന്‍ അഷറഫാണ് (21) മരിച്ചത്‌.