2011, ഏപ്രിൽ 30, ശനിയാഴ്‌ച

എ.വി. അബ്ദുല്‍ മജീദ്‌ ഹാജി

പെരുമ്പിലാവ്: അന്‍സാര്‍ ട്രസ്റ്റ്‌ സ്ഥാപകനും വൈസ് ചെയര്‍മാനും മുന്‍പ് ഖത്തറില്‍ ബുസിനെസ്സും ആയിരുന്ന (Swiss Time House) എ.വി. അബ്ദുല്‍ മജീദ്‌ ഹാജി (79) നിര്യാതനായി.

2011, ഏപ്രിൽ 20, ബുധനാഴ്‌ച

മുഹമ്മദുണ്ണി മുസല്യാര്‍


പുന്നയൂര്‍ക്കുളം: നാക്കോല തൂമ്പനാത്ത് പറമ്പില്‍ നമ്പിയത്തേതില്‍ പരേതനായ മൊയ്തീന്റെ മകന്‍ മുഹമ്മദുണ്ണി മുസല്യാര്‍ (48) നിര്യാതനായി.

വലിയകത്ത് പുത്തന്‍പുരയില്‍ മുഹമ്മദുകുട്ടി

ചാവക്കാട്: ഒരുമനയൂര്‍ തൈക്കടവ് വലിയകത്ത് പുത്തന്‍പുരയില്‍ മുഹമ്മദുകുട്ടി (85) നിര്യാതനായി.

ഷമീഷ്


പുന്നയൂര്‍ക്കുളം: വെളിയങ്കോട് കുന്നേത്ത് കുമാരന്റെ മകന്‍ ഷമീഷ് (32) നിര്യാതനായി. മുളമുക്ക് ഗ്രാന്റ് ഫര്‍ണീച്ചര്‍ ഉടമയാണ്. അമ്മ: നാരായണി.


വാര്‍ത്ത അയച്ചുതന്നത്: റാണാ പ്രതാപ്‌

2011, ഏപ്രിൽ 8, വെള്ളിയാഴ്‌ച

ചാവക്കാട് സ്വദേശി ഹൃദയസ്തംഭനം മൂലം സുഡാനില്‍ മരിച്ചു

ചാവക്കാട്: പാവറട്ടി തത്തകുളങ്ങര ക്ഷേത്ര പരിസരത്ത് മുന്‍പ് താമസിച്ചിരുന്നതും, ഇപ്പോള്‍ കടപ്പുറം അഞ്ചങ്ങാടിയില്‍‍ താമസിക്കുന്ന വെന്മേനാട് പരേതനായ പോക്കാക്കില്ലത്ത് സുലൈമാന്റെ മകന്‍ അബ്ദുല്‍ റഹീം (40) നിര്യാതനായി.

2011, ഏപ്രിൽ 3, ഞായറാഴ്‌ച

തൃശൂര്‍ സ്വദേശി ഖത്തറില്‍ മരണപ്പെട്ടു


ദോഹ: തൃശൂര്‍ മാള വലിയപറമ്പ്  സ്വദേശി വി. എ. സലാം (44) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ഖത്തറിലുള്ള ഇദ്ദേഹം പതിനഞ്ച് വര്‍ഷമായി  സിറിയന്‍ എംബസ്സിയിലെ ഡ്രൈവറായിരുന്നു.

2011, ഏപ്രിൽ 1, വെള്ളിയാഴ്‌ച

പണിക്ക വീട്ടില്‍ ഹസ്സന്‍ ഹാജി

 
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മെമ്പര്‍ റംല അശ്രഫിന്റെ ഭര്‍തൃപിതാവും കരുകമാട് ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന പണിക്ക വീട്ടില്‍ ഹസ്സന്‍ ഹാജി (95) നിര്യാതനായി.