2011, ഏപ്രിൽ 8, വെള്ളിയാഴ്‌ച

ചാവക്കാട് സ്വദേശി ഹൃദയസ്തംഭനം മൂലം സുഡാനില്‍ മരിച്ചു

ചാവക്കാട്: പാവറട്ടി തത്തകുളങ്ങര ക്ഷേത്ര പരിസരത്ത് മുന്‍പ് താമസിച്ചിരുന്നതും, ഇപ്പോള്‍ കടപ്പുറം അഞ്ചങ്ങാടിയില്‍‍ താമസിക്കുന്ന വെന്മേനാട് പരേതനായ പോക്കാക്കില്ലത്ത് സുലൈമാന്റെ മകന്‍ അബ്ദുല്‍ റഹീം (40) നിര്യാതനായി.

 ഹൃദയസ്തംഭനം മൂലം ഇന്ന് (വെള്ളിയാഴ്ച) രാവിലെ സുഡാനില്‍ വെച്ചായിരുന്നു മരണം. നേരത്തെ യു എ ഇ ചിക്കിങ്ങില്‍ ജോലി നോക്കിയിരുന്ന റഹീം കഴിഞ്ഞ മൂന്നു വര്‍ഷമായി സുഡാനില്‍ ചിക്കിങ്ങില്‍ തന്നെയാണ് ജോലി ചെയ്തു വരുന്നത്. ആര്‍ കെ സുഹറ മാതാവും, ലത്തീഫ്, പരേതനായ മനാഫ്, ഷംസു, ആബിദ, റംലത്ത്, അമീരത്, നസ്രിയ, നാദിര, ആരിഫ എന്നിവര്‍ സഹോദരങ്ങളുമാണ്. ഖബറടക്കം പിന്നീട്.
വാര്‍ത്ത അയച്ചുതന്നത് സിദ്ധീഖ് കൈതമുക്ക്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ