ദോഹ: തൃശൂര്‍ മാള വലിയപറമ്പ് സ്വദേശി വി. എ. സലാം (44) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ഖത്തറിലുള്ള ഇദ്ദേഹം പതിനഞ്ച് വര്‍ഷമായി സിറിയന്‍ എംബസ്സിയിലെ ഡ്രൈവറായിരുന്നു.
ഭാര്യ വലപ്പാട് സ്വദേശിനി നൂര്‍ജഹാന്‍ , മക്കള്‍ റിസ്‌വിന്‍ (ഏഴ്), സിദ്ര (ഒന്നര). റിസ്‌വിന്‍ എം.എ.എസ്സ് ഇന്ത്യന്‍ സ്ക്കൂളിലെ രണ്ടാം തരം വിദ്യാര്‍ത്ഥിയാണ്. ഇവര്‍ കുടുംബസമേതം ഖത്തറിലായിരുന്നു. ഫ്രണ്ട് ഓഫ് തൃശൂരിന്റെ മെമ്പറായിരുന്ന ഇദ്ദേഹം പൊതു രംഗങ്ങളില്‍ ഏറെ സജീവസാന്നിസദ്ധ്യമായിരുന്നു മൃതദേഹം ഇന്ന് (03-04-2011) രാതിയോടെ സ്വദേശത്തേക്ക് കൊണ്ടുപോകും.
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ