2013 ഡിസംബർ 17, ചൊവ്വാഴ്ച

പാമ്പിനത്തേല്‍ ഏനു

പുന്നയൂര്‍ക്കുളം: പെരുമ്പടപ്പ് കോടത്തൂര്‍ പാമ്പിനത്തേല്‍ ഏനു (55) നിര്യാതനായി. ഭാര്യ: കദീജ. മക്കള്‍: സലീം കോടത്തൂര്‍ (ആല്‍ബം ഗായകന്‍), അലി (കുവൈറ്റ്), ഫാസില, ഹസീന. മരുമക്കള്‍: റാഫി (കുവൈറ്റ്), ബാബു, സുമീറ, നജ്മത്ത്.

വാക്കുളത്തില്‍ കുഞ്ഞുമോന്‍

പുന്നയൂര്‍ക്കുളം: ഉപ്പുങ്ങല്‍ പരേതനായ തെക്കിനിയത്തേല്‍ കുഞ്ഞുമരയ്ക്കാറിന്റെ മകന്‍  വാക്കുളത്തില്‍ കുഞ്ഞുമോന്‍ (68) നിര്യാതനായി. ഭാര്യ ഫാത്തിമ. മക്കള്‍: അബ്ദുള്‍ റസാഖ് (അബുദാബി), റഹീം (സഫ ആല്‍ത്തറ), റൈഹാനത്ത്. മരുമക്കള്‍: അബൂബക്കര്‍ (പെരുമ്പടപ്പ്), സെക്കീന, സെലീന. 

പെരുവഴിപുറത്ത് വീട്ടില്‍ അഹമ്മദ് മുസ്ളിയാര്‍

പുന്നയൂര്‍ക്കുളം: ദീര്‍ഘകാലം മന്ദലംകുന്ന് ജുമാമസ്ജീദില്‍ ജീവക്കാരനായി പ്രവര്‍ത്തിച്ചുരുന്ന പെരുവഴിപുറത്ത് വീട്ടില്‍ അഹമ്മദ് മുസ്ളിയാര്‍ (81) നിര്യാതായി. അവിവാഹിതാണ്. സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി, ആലി, സിദിഖ്, കൌജുമ്മ.

തൈപറമ്പില്‍ സനീബ്

വടക്കേക്കാട്: വട്ടംപാടം ദുബായ്പടിയ്ക്കു സമീപം തൈപറമ്പില്‍ കുഞ്ഞുമോന്റെ മകന്‍ സനീബ് (15) നിര്യാതായി. മാതാവ് തെക്കേപാട്ടയില്‍ ഷാനിദ. സഹോദരി: സഹന. 

തൃപ്രയാര്‍ സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി

തൃപ്രയാര്‍: കിഴക്കേനട കട്ടലാട്ട് സത്താര്‍ (52) ഷാര്‍ജയില്‍ നിര്യാതനായി. ഭാര്യ: സെബീന. മക്കള്‍: ഷെഫീഖ്, ഷെജാദ്. മരുമകള്‍: നിഷാന.

ചേറ്റുവാ പാലത്തില്‍ നിന്നു പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

ചാവക്കാട്: ചേറ്റുവാ പാലത്തില്‍ നിന്നു പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. ഇരട്ടപ്പുഴ തെരുവത്ത് മാങ്കുട്ടത്തില്‍ ഷരീഫ് - നബീസു ദമ്പതികള്‍ ദത്തെടുത്ത ഷമീന (20)യുടെ മൃതദേഹമാണ് രാവിലെ 10.45ന്‌ മത്സ്യത്തൊഴിലാളികള്‍ പുഴയില്‍ കണ്ട് പോലിസി വിവരം അറിയിച്ചത്.

നെല്ലിക്കല്‍ കൃഷ്ണന്‍

പാവറട്ടി: വെന്മേനാട് തരംഗിണി റോട് പരിസരത്ത് താമസിക്കുന്ന നെല്ലിക്കല്‍ കൃഷ്ണന്‍(80) മാസ്റ്റര്‍ നിര്യാതനായി. ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ റിട്ട. പ്രധാന അധ്യാപകനാണ്. സാമൂഹിക കലാ സാംസ്ക്കാരിക വിദ്യാഭ്യാസ രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന മാസ്റ്റര്‍ വെന്മേനാട് കൈരളി വായന ശാലയുടെ മുന്‍ നിര പ്രവര്‍ത്തകനും ആയിരുന്നു. ഭാര്യ : സുകുമാരി. മക്കള്‍ : ജോഷിലാല്‍ (മസ്‌കറ്റ്), രഞ്ജിത്ത് (ദുബായ്), പരേതനായ ഷാജിലാല്‍. മരുമക്കള്‍ : ജീന, ബീന, ലക്ഷ്മി. 

അമ്പലത്തുവീട്ടില്‍ ബീരാന്‍കുഞ്ഞ്

ചാവക്കാട്: തിരുവത്ര അത്താണിക്കു സമീപം അമ്പലത്തുവീട്ടില്‍ സെയ്തു മകന്‍ ബീരാന്‍കുഞ്ഞ് (63) നിര്യാതനായി. ഭാര്യ: സൌദ. മക്കള്‍: സബീല്‍ (അബൂദാബി), നാദിയ. മരുമകന്‍: സാദിഖലി.


പാലയ്ക്കല്‍ മഠം സുബ്രഹ്്മണ്യ അയ്യര്‍

വടക്കാഞ്ചേരി: പാലയ്ക്കല്‍ മഠം സുബ്രഹ്്മണ്യ അയ്യര്‍ നിര്യാതനായി . ഭാര്യ: ലക്ഷ്മി അമ്മാള്‍. മക്കള്‍: രങ്കനാഥന്‍, വിശ്വനാഥന്‍, മീനാക്ഷി. മരുമക്കള്‍: സുനിത, സുബ്രഹ്്മണ്യന്‍. 

കുത്തൂര്‍ ഫ്രാന്‍സിസ്

പാവറട്ടി: പൂവ്വത്തൂര്‍ കുത്തൂര്‍ ചാക്കോ മകന്‍ ഫ്രാന്‍സിസ് (58) നിര്യാതനായി. ഭാര്യ: സോഫി. മക്കള്‍: സോണിയ, ചാള്‍സ്. മരുമകന്‍: ബ്രിട്ടോ.

പുതുവീട്ടില്‍ ഹംസ

പാവറട്ടി: ബ്ളാങ്ങാട് പരേതനായ പുതുവീട്ടില്‍ ബാബുട്ടി മകന്‍ കാക്കശ്ശേരിയില്‍ താമസിക്കു ഹംസ (94) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: ജാസ്മി, ജൂലിയ, ഷെലജ. മരുമക്കള്‍: കബീര്‍, അക്ബര്‍.

2013 ഡിസംബർ 9, തിങ്കളാഴ്‌ച

കണ്ണന്ത്ര വീട്ടില്‍ അഭിലാഷ്

ചാവക്കാട്: കടപ്പുറം മുനക്കകടവ് അഴിമുഖം കണ്ണന്ത്ര വീട്ടില്‍ വല്‍സന്റെ മകന്‍ അഭിലാഷ് (34) നിര്യാതനായി.  ഭാര്യ: സ്നേഹ. മക്കള്‍: നന്ദന, നയന. 

ചിറ്റാടെ അശോകന്‍

ഗുരുവായൂര്‍: ഇരിങ്ങപ്പുറം ചിറ്റാടെ അശോകന്‍ (52) നിര്യാതനായി. ഭാര്യ: പരേതയായ മിനി. മകന്‍: അനീഷ്.

ലൈല വാളങ്കാട്ടില്‍

ഗുരുവായൂര്‍: പരേതനായ പ്രഫ. അബ്ദുല്ലയുടെ ഭാര്യ ലൈല വാളങ്കാട്ടില്‍ (71) നിര്യാതയായി. മക്കള്‍: റഷീദ്, ആരിഫ്, റഫീക്ക്, അറഫാത്ത്, പരേതയായ നൂര്‍ജഹാന്‍. മരുമക്കള്‍: ഫസീല, മുംതാസ്, സീമ, ഷംല. 

പെരിങ്ങാട് എടക്കളത്തൂര്‍ ജസീന്ത

പാവറട്ടി: പെരിങ്ങാട് എടക്കളത്തൂര്‍ വിന്‍സെന്റിന്റെ ഭാര്യ ജസീന്ത നിര്യാതയായി. മകന്‍ : ജോസഫ് ജീവന്‍.

പള്ളിപ്പുറം മടവനക്കാട്ട് ലില്ലി

മാള: പള്ളിപ്പുറം മടവനക്കാട്ട് ഫ്രാന്‍സിസിന്റെ ഭാര്യ ലില്ലി (46)  നിര്യാതയായി. മക്കള്‍: ജിസ്സിന്‍, മെല്‍വി. 

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കുന്നംകുളം: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഒതളൂര്‍ കരിപ്പാലില്‍ കുമാരന്റെ ഭാര്യ ഉഷ (60) യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് അകതിയൂര്‍ കലശമല റോഡില്‍ വെച്ചായിരുന്നു അപകടം. മകനോടൊപ്പം സഞ്ചരിക്കുമ്പോള്‍ അകതിയൂര്‍ കയറ്റത്തെ ഹമ്പില്‍ കയറിയ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡില്‍ തലയടിച്ച് വീണാണ് ഉഷയ്ക്ക് പരിക്കേറ്റത്. 

2013 ഡിസംബർ 5, വ്യാഴാഴ്‌ച

വലിയകത്ത് ആലിമുഹമ്മദ് ഹാജി


പാവറട്ടി: വെന്മേനാട് (പോവില്‍ ) വലിയകത്ത് ആലിമുഹമ്മദ് ഹാജി (87) നിര്യാതനായി. ഭാര്യ: ഖദീജമ്മു. മക്കള്‍ : റസാക്, ലത്തീഫ് (ഖത്തര്‍ ) താജുദ്ധീന്‍ , ഹകീം , സുഹറാബി, സോഫിയ. മരുമക്കള്‍ : ഹമീദ്, ബഷീര്‍ , ആരിഫ, സെരീന, നസീബ.







വാര്‍ത്ത അറിയിച്ചത്: അബ്ദുല്‍ നാസര്‍ വി (എന്‍ ടി)

2013 ഡിസംബർ 2, തിങ്കളാഴ്‌ച

ചോഴിയാരകത്ത് മുഹമ്മദ്

പുന്നയൂര്‍ക്കുളം: പാലപ്പെട്ടി കടപ്പുറം ജുമാ മസ്ജിദിനു സമീപം ചോഴിയാരകത്ത് മുഹമ്മദ് (71) നിര്യാതായി. ഭാര്യ: ബീവാത്തു. മക്കള്‍: സാജുദീന്‍ (സൌദി), ഫസലുദീന്‍, സുനിത, ഷഹീദ, സാജിദ, ഷാമില, നസീമ. മരുമകന്‍: മുജീബ് (ദുബായ്).

പനമുക്ക് വളപ്പില്‍ കുഞ്ഞിരാമന്‍

പുന്നയൂര്‍ക്കുളം: കാഞ്ഞിരമുക്ക് കടവ് റോഡില്‍ പനമുക്ക് വളപ്പില്‍ കുഞ്ഞിരാമന്‍ (87) നിര്യാതായി. ഭാര്യ: കല്യാണി. മക്കള്‍: ഗോപിനാഥ്, വേണു, രാജന്‍ (മൂന്നുപേരും ചെന്നൈ), വത്സല, കാര്‍ത്യായനി, ജാനകി, ശാരദ, ഊര്‍മിള. മരുമക്കള്‍: വിജയന്‍ (അജ്മാന്‍), കരുണാകരന്‍ (സൌദി), ജനാര്‍ദനന്‍ (ബാംഗളൂര്‍), സുകുമാരന്‍ (ബിസിസ്), സുമേഷ് (ദുബായ്), ലക്ഷ്മി, യശോദ, മീനകുമാരി, ഷീജ.

വാക്കാട്ടയില്‍ റഹ്മാബി


ഗുരുവായൂര്‍: മാറഞ്ചേരി വാക്കാട്ടയില്‍ മൊയ്തീന്റെ ഭാര്യ റഹ്മാബി (55) നിര്യാതയായി. ഗുരുവായൂര്‍ കാരക്കാട് പരേതനായ ആര്‍.വി അബ്ദുള്ളക്കുട്ടി സാഹിബിന്റെ മകളാണ്. മാതാവ്: ബീവാത്തു. മക്കള്‍: ജിംഷിദ്, റസിത, റസ്ലം. മരുമക്കള്‍: ബിനി, ലത്തീഫ്. 

അറക്കകാട്ടില്‍ മൊയ്തുണ്ണി


പുന്നയൂര്‍ക്കുളം: കോറോത്തയില്‍ പള്ളിക്ക് സമീപം അറക്കകാട്ടില്‍ മൊയ്തുണ്ണി (62) നിര്യാതനായി. ഭാര്യ: ഉമ്മുകുല്‍സു. മക്കള്‍: ഷാജി,ഷംസുദ്ദീന്‍, ഷൌക്കത്ത് (ദുബായ്), സലീന, സൌജത്ത്. മരുമക്കള്‍: അഷ്റഫ് (റാസല്‍ ഖൈമ), മുസ്തഫ. 

ബൈക്കില്‍ പിക്ക്അപ് വാനിടിച്ച് ബൈക്ക് യാത്രികനായ പോലിസുകാരന്‍ മരിച്ചു

തൃശൂര്‍: ഡ്യൂട്ടികഴിഞ്ഞു വീട്ടിലേക്കു മടങ്ങുംവഴി പിക്ക് അപ് വാന്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രികായിരുന്ന പോലീസുകാരന്‍ മരിച്ചു. പാലക്കാട് പുതുപരിയാരം ഹേമാംബിക നഗര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റിലെ വാല്‍പ്പറമ്പില്‍ ഭാസ്കരന്റെ മകന്‍ സുധീര്‍ (40) ആണ് മരിച്ചത്.

2013 ഡിസംബർ 1, ഞായറാഴ്‌ച

കളരിക്കാട്ട്‌ ത്യേസ്യാമ്മ


പാലാ: മുത്തോലി കളരിക്കാട്ട്‌ തോമസ്‌ സക്കറിയായുടെ ഭാര്യ ത്യേസ്യാമ്മ (76) നിര്യാതയായി. പരേത അതിരമ്പുഴ ഉപ്പുപുരയ്‌ക്കല്‍ കുടുംബാംഗമാണ്‌. മക്കള്‍: ജോയിസ്‌, ലൈസമ്മ (യുഎസ്‌എ), ഓമന, തങ്കച്ചന്‍ (കളരിക്കാട്ട്‌ ഏജന്‍സീസ്‌ ഗോദ്‌റേജ്‌ ഡീലര്‍, പാലാ), ജെസിമോള്‍ (പബ്ലിഷര്‍, ഫോട്ടോവൈഡ്‌ മാഗസിന്‍), സാബു (ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌, അബുദാബി), സിബി (യുഎസ്‌എ). മരുമക്കള്‍: ജോളി മ്രാലയില്‍, ജോയി ചെമ്പരത്തിക്കല്‍, മാനത്തൂര്‍ (യുഎസ്‌എ), രാജന്‍ അമ്പാട്ട്‌ (മീനച്ചില്‍), ലൗലി വട്ടഞ്ചിയില്‍ ചക്കാമ്പുഴ, ഏ.പി.ജോയി ആലപ്പാട്ട്‌ (മാനേജിങ്‌ എഡിറ്റര്‍, ഫോട്ടോവൈഡ്‌), ലിസി കാഞ്ഞിരക്കാട്ട്‌ (ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌, അബുദാബി),ജയമോള്‍ മണലില്‍(യുഎസ്‌എ).


വാര്‍ത്ത അയചുതന്നത് എബി ജെ. ജോസ്‌

2013 നവംബർ 30, ശനിയാഴ്‌ച

മാടക്കാവില്‍ അമ്മിണിയമ്മ


ഗുരുവായൂര്‍: കിഴക്കേ നടയില്‍ കരുവാന്‍ഞ്ചേരി പരേതനായ കേശവന്‍ നായരുടെ ഭാര്യ മാടക്കാവില്‍ അമ്മിണിയമ്മ (97) നിര്യാതയായി. മക്കള്‍: പത്മിനിയമ്മ, പരേതനായ ഗോവിന്ദന്‍കുട്ടി, വിജയകുമാര്‍ (ഫെഡറല്‍ ബാങ്ക്).

2013 നവംബർ 29, വെള്ളിയാഴ്‌ച

കെ കെ ഗോപി


ചാവക്കട്: ഒരുമനയൂര്‍ കുണ്ടുകടവിനടുത്ത് പരേതനായ കുണ്ടുവീട്ടില്‍ കണാരന്റെ മകന്‍ കെ.കെ. ഗോപി (ഇലക്ട്രീഷ്യന്‍ - 50) നിര്യാതനായി. മാതാവ്: കാളി. ഭാര്യ: ബിന്ദു. മക്കള്‍: ശ്രുതിലയ, സാഗര്‍ (വിദ്യാര്‍ഥികള്‍). 







വാര്‍ത്ത അയച്ചു തന്നത്: ജോഷി ഫ്രാന്‍സിസ്


ഏഴാം ക്ളാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കുന്നംകുളം: ഏഴാം ക്ളാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പഴനി കാട്ടകാമ്പാല്‍ പണിക്കവീട്ടില്‍ സുനില്‍കുമാറിന്റെ മകന്‍ പ്രണവ് (12) ആണ് മരിച്ചത്.

പുത്തന്‍വീട്ടില്‍ സൈനുദ്ദീന്‍


ചേറ്റുവ: ജുമാഅത്ത് പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന പുത്തന്‍വീട്ടില്‍ മുഹമ്മദ് മുസ്ലിയാര്‍ മകന്‍ സൈനുദ്ദീന്‍ (63) നിര്യാതനായി. മക്കള്‍: ഷറഫുദ്ദീന്‍, ഹസീന. മരുമക്കള്‍: സലിം, ഷെറീന.

ശ്രീദേവി അന്തര്‍ജ്ജനം


ഗുരുവായൂര്‍: പെരിണ്ടിരി ചെന്നാസ് പരേതനായ കുഞ്ഞുകുട്ടന്‍ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തര്‍ജ്ജനം (90) നിര്യാതയായി. മകന്‍: പി സി കൃഷ്ണന്‍ മ്പൂതിരിപ്പാട് (റിട്ട. പ്രഫസര്‍, ശ്രീകൃഷ്ണ കോളേജ് ഗുരുവായൂര്‍). മരുമകള്‍: ഇന്ദിര (റിട്ട. ലക്ചര്‍, ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂര്‍).

അതിയാടത്തയില്‍ ശിവദാസന്‍


പുന്നയൂര്‍ക്കുളം: അയിരൂര്‍ അതിയാടത്തയില്‍ ശിവദാസന്‍ (55) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: മിനി, സുനീഷ്, സിനി. മരുമകന്‍: പ്രശാന്ത്.

എരിഞ്ഞിക്കല്‍ കരീം


പുന്നയൂര്‍ക്കുളം: പെരിയമ്പലം മാനവീയം റോഡ് പരേതനായ എരിഞ്ഞിക്കല്‍ മൊയ്തു മകന്‍ കരീം (52)  നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: മുസ്തഫ, താഹിര്‍, നദീറ, സമീറ. മരുമക്കള്‍: സലിം, നിഷിദ

പുത്തന്‍പീടിക ഗവ. എല്‍.പി സ്കൂളിലെ റിട്ട. അധ്യാപകന്‍ വള്ളൂര്‍ കാരമാക്കല്‍ കെ കെ രാമകൃഷ്ണന്‍


അന്തിക്കാട്: പുത്തന്‍പീടിക ഗവ. എല്‍.പി സ്കൂളിലെ റിട്ട. അധ്യാപകന്‍ വള്ളൂര്‍ കാരമാക്കല്‍ കെ കെ രാമകൃഷ്ണന്‍ (94) നിര്യാതനായി. ഭാര്യ: ശാരദ. മക്കള്‍: ബോസ്, സുപ്രിയ, സുഗുണന്‍, സുniല്‍, പരേതായ സുരേഷ്. മരുമക്കള്‍: ഉഷ, ഗീത, ജയന്‍, ജിഷ, ബിന്ദു.

നെല്ലിപറമ്പില്‍ പുഷ്പാംഗദന്‍


അന്തിക്കാട്: നെല്ലിപറമ്പില്‍ പുഷ്പാംഗദന്‍ (72) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കള്‍: ജയന്‍, ജനീഷ്, ജഗദീഷ്. മരുമക്കള്‍: റിന്‍സി, വിബിന, അക്ഷര.

2013 മേയ് 30, വ്യാഴാഴ്‌ച

മാതാവ് മരിച്ച് 11 ാം ദിവസം മകന്‍ മരിച്ചു

ചാവക്കാട്: മാതാവ് മരിച്ച് 11 ാം ദിവസം മകന്‍ മരിച്ചു. കടപ്പുറം അഞ്ചങ്ങാടി ബോംബായ് പള്ളിക്കടുത്ത് പുതുവീട്ടില്‍ അബൂബക്കര്‍ ഹാജിയുടെ മകന്‍ മുഹമ്മദ് ഇസ്മായിലാ (44) ണ് മരിച്ചത്. മാതാവ് ഷരീഫ കഴിഞ്ഞ 17 നാണ് മരിച്ചത്. ഭാര്യ: ഫസീല. മക്കള്‍: മുഹമ്മദ് റമീസ്, റിസ്വാന്‍, റംസിയ. സഹോദരങ്ങള്‍: ഇസ്ഹാഖ് (ഖത്തര്‍), സൌദത്ത്, റസിയ, റാബിയ.

കഴുത്താക്കല്‍ ഐശു

ചാവക്കാട്: ഒരുമയൂര്‍ കഴുത്താക്കല്‍ പരേതനായ വാപ്പുവിന്റെ മകള്‍ ഐശു (75) നിര്യാതയായി.

ആനാംകടവില്‍ സല്‍മത്ത്

ചാവക്കാട്: കടപ്പുറം നോളീറോഡ് ആനാംകടവില്‍ പരേതായ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ സല്‍മത്ത്  (60) നിര്യാതയായി. മക്കള്‍: ലത്തീഫ്, സലാം, കബീര്‍, താജു, സുഹറ, ഫാത്തിമ. മരുമക്കള്‍: റഹ്മത്ത്, റഹ്മത്ത്, നറസീ, മുഹമ്മദ്, ഹമീദ്.

2013 മേയ് 25, ശനിയാഴ്‌ച

വെട്ടേക്കാട്ട് ശങ്കുരു

ചാവക്കാട്: എടക്കര പന്തറയില്‍ വെട്ടേക്കാട്ട് ശങ്കുരു (75) നിര്യാതനായി. ഭാര്യ: കല്ല്യാണി. മക്കള്‍: ഷണ്‍മുഖന്‍, കുട്ടന്‍, ചന്ദ്രന്‍. മരുമക്കള്‍: രാധ, നിര്‍മ്മല, ലീല.

എടക്കളത്തൂര്‍ മേരി

ചാവക്കാട്: പാലയൂര്‍ എടക്കളത്തൂര്‍ പരേതനായ തോമസിന്റെ ഭാര്യ മേരി (78) നിര്യാതയായി. മക്കള്‍: ജോണി, അല്‍ഫോണ്‍സ, ഫ്രാന്‍സിസ്, ബ്ളെയിസി, ജോസ്, റാഫി, പരേതനായ ബാബു. മരുമക്കള്‍: വിന്‍സി, ബീന, സേവ്യര്‍, ബിന്ദു, സൈമണ്‍, എല്‍സ, സോജി. 

പി.ഡി.പി ഗുരുവായൂര്‍ നിയോജക മണ്ഡലം മുന്‍ ട്രഷറര്‍ രായംമരക്കാര്‍ പൂക്കില്ലത്ത് വീട്ടില്‍ അഹമദ്

ചാവക്കാട്: പി.ഡി.പി ഗുരുവായൂര്‍ നിയോജക മണ്ഡലം മുന്‍ ട്രഷറര്‍ അകലാട് ഖാദരിയ്യ പള്ളിക്കടുത്ത് രായംമരക്കാര്‍ പൂക്കില്ലത്ത് വീട്ടില്‍ അഹമദ് (67) നിര്യാതനായി. ഭാര്യമാര്‍: ഖൌജു, പരേതരായ ഫാത്തിമ, ജമീല. മക്കള്‍: മുംതാസ്, മുസ്തഫ, ഹസീന, സീനത്ത്, ആരിഫ, റൈഹാന, ഷംന. മരുമക്കള്‍: സറീന, ബഷീര്‍, മുനീര്‍, ഷാജഹാന്‍, ആഷിക്ക്, പരേതായ അബൂബക്കര്‍. 

അബൂദബിയില്‍ വാനിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന സി.പി.ഐ തോവ് മരിച്ചു

ചാവക്കാട്: അബൂദബിയില്‍ വാനിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന സി.പി.ഐ തോവ് മരിച്ചു. തിരുവത്ര വെങ്കളത്ത് വീട്ടില്‍ വി കെ രണദേവാ(47)ണ് മരിച്ചത്. ഇക്കഴിഞ്ഞ ശിയാഴ്ച രാവിലെ ഏഴിനു അബൂദബി പാസ്പോര്‍ട്ട് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാനിടിച്ച് അബൂദബി ഷെയ്ഖ് ഖലീഫ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു.

2013 മേയ് 18, ശനിയാഴ്‌ച

കൊല്ലങ്കുഴിയില്‍ അഹമ്മദുണ്ണി

ചാവക്കാട്: മണത്തല പുളിച്ചിറക്കെട്ടിനടുത്ത് കൊല്ലങ്കുഴിയില്‍ അഹമ്മദുണ്ണി (67) നിര്യാതനായി. ഭാര്യമാര്‍: സക്കീ, റുക്കിയ. മക്കള്‍: മുഹമ്മദ് സാലിഹ് (ഖത്തര്‍), റൈഹാത്ത്, ഷറഫുദ്ദീന്‍ (ഖത്തര്‍), താജുദ്ദീന്‍, അസ്മ. മരുമക്കള്‍: ഇബ്രാഹിം (ഖത്തര്‍), അസ്ജ.

ചുങ്കത്ത് വീട്ടില്‍ സാറു

ചാവക്കാട്: മണത്തല പുളിച്ചിറക്കെട്ടിനടുത്ത് ചുങ്കത്ത് വീട്ടില്‍ അഹമ്മദിന്റെ ഭാര്യ സാറു (60) നിര്യാതയായി. മക്കള്‍: സജ, സബീ, സുഹാസ് (ഖത്തര്‍). 

കരിയന്റയില്‍ ഉമ്മര്‍

പാടൂര്‍:കരിയന്റയില്‍ മാമ്മദു മുസ്ലിയാര്‍ മകന്‍ ഉമ്മര്‍ (57) നിര്യാതനായി. ഭാര്യ: നസീമ. മക്കള്‍: ജംഷാദ്, ഹന്ന, ഹുനൈദ. 

പാവുരയില്‍ തേരാടിയില്‍ സൈനബ

വടക്കേക്കാട്: കല്ലൂര്‍ കൊമ്പത്തേല്‍ പടി പള്ളീക്കരയില്‍ പരേതനായ മൊയ്ദുണ്ണിയുടെ ഭാര്യ പാവുരയില്‍ തേരാടിയില്‍ സൈനബ നിര്യാതയായി.മക്കള്‍: ഫാത്തിമ, സഫിയ, സുഹറ, റംല, സുലു. മരുമക്കള്‍: മുഹമ്മദ് കുട്ടി, കുഞുമോന്‍ , നൂറുദ്ദീന്‍, ബക്കര്‍.

റിട്ട. ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ പെരിങ്ങാടന്‍ വേലായുധന്‍

ചാവക്കാട്: കോഴിക്കുളങ്ങര റിട്ട. ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ പെരിങ്ങാടന്‍ വേലായുധന്‍ (65) നിര്യാതനായി. ഭാര്യ: കല്യാണി. മക്കള്‍: ആശ, ഉണ്ണിക്കൃഷ്ണന്‍, സ്മിത. മരുമക്കള്‍: ശിവദാസന്‍, ഉണ്ണിക്കൃഷ്ണന്‍. 

കുമ്പഴിയത്ത് ഗോപാലകൃഷ്ണന്‍

ചാവക്കാട്: ഒരുമനയൂര്‍ മുത്തമ്മാവിനു കിഴക്ക് കുമ്പഴിയത്ത് ഗോവിന്ദന്‍ായരുടെ മകന്‍ ഗോപാലകൃഷ്ണന്‍ (47) നിര്യാതനായി. ഭാര്യ: വിദ്യ. മക്കള്‍: ഗീതു, ഗോകുല്‍ .

2013 മേയ് 17, വെള്ളിയാഴ്‌ച

പുതുവീട്ടില്‍ ഷരീഫ

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി ബോംബായ് പള്ളിക്കടുത്ത് പുതുവീട്ടില്‍ അബൂബക്കര്‍ ഹാജിയുടെ ഭാര്യ ഷരീഫ (70) നിര്യാതയായി. മക്കള്‍: ഇസ്മായില്‍ , ഇസ്ഹാഖ് (ഖത്തര്‍), സൌദത്ത്, റസിയ, റാബിയ. മരുമക്കള്‍: നസീര്‍, ഫാസിഖ, ജാസ്മി, മുഹമ്മദ് (ഖത്തര്‍), ഷാഹു.

കല്ലുവളപ്പില്‍ (മാക്കടയില്‍) സഫിയ ടീച്ചര്‍

ചാവക്കട്: തിരുവത്ര പരേതനായ കല്ലുവളപ്പില്‍ (മാക്കടയില്‍) കുഞ്ഞയമുവിന്റെ മകളും കൈപ്പുറം മുഹമ്മെദ് മാസ്റ്ററുടെ ഭാര്യയുമയ സഫിയ ടീച്ചര്‍ (63) നിര്യാതയായി. മക്കള്‍ : ഷാനവാസ്, റസിയ, ഷൈല. മരുമക്കള്‍ : മരക്കാര്‍ , നാസര്‍, ഷംസി.

കാര്‍ നിര്‍ത്തി റോഡ്‌ മുറിഞ്ഞ് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ കാറിടിച്ച് മരിച്ചു

ചാവക്കാട്: ഒരുമനയൂര്‍ ദേശീയപാത 17 മുത്തമ്മാവില്‍ കാര്‍ നിര്‍ത്തി റോഡ്‌ മുറിഞ്ഞ് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ കാറിടിച്ച് മരിച്ചു. ഒരുമനയൂര്‍ മുത്തമ്മാവ് ചെമ്മാപ്പുള്ളി ബാലകൃഷ്ണ (58) നാണ് കാറിടിച്ച് മരിച്ചത്. ഇന്നലെ രാത്രി (വ്യാഴാഴ്ച്ച ) 7.45 ഓടെ ഒരുമനയൂര്‍ ദേശീയപാത 17 മുത്തമ്മാവ് സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്ത് കാര്‍ നിര്‍ത്തിയ ശേഷം വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് ചേറ്റുവ ഭാഗത്ത്‌ നിന്നും വന്ന കാറ് ബാലകൃഷ്ണനെ ഇടിച്ച് തെറിപ്പിച്ചത്.