2013, മേയ് 25, ശനിയാഴ്‌ച

അബൂദബിയില്‍ വാനിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന സി.പി.ഐ തോവ് മരിച്ചു

ചാവക്കാട്: അബൂദബിയില്‍ വാനിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന സി.പി.ഐ തോവ് മരിച്ചു. തിരുവത്ര വെങ്കളത്ത് വീട്ടില്‍ വി കെ രണദേവാ(47)ണ് മരിച്ചത്. ഇക്കഴിഞ്ഞ ശിയാഴ്ച രാവിലെ ഏഴിനു അബൂദബി പാസ്പോര്‍ട്ട് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാനിടിച്ച് അബൂദബി ഷെയ്ഖ് ഖലീഫ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു.
മൂന്നു മാസം മുന്‍പ് അബൂദബിയിലെത്തിയ രണദേവ് ബനിയാസ് ലൈഫ് കെയര്‍ ആശുപത്രി ഫാര്‍മസിയില്‍ ജോലി ചെയ്തു വരികയായിരുന്നു. എ.ഐ.ടി.യു.സി ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറിയും സി.പി.ഐ ഗുരുവായൂര്‍ മണ്ഡലം കമ്മറ്റി അംഗവുമായിരുന്നു. ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് മുന്‍ ഡയറക്ടര്‍, തിരുവത്ര ഗ്രാമകുളം ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മൃതദേഹം ാട്ടില്‍ കൊണ്ടു വന്ന് സംസ്ക്കരിക്കും. ഭാര്യ: സുഷമ. മക്കള്‍: രുഗ്മ, ദേവനന്ദ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ