ചാവക്കാട്: ഒരുമനയൂര്‍ ദേശീയപാത 17 മുത്തമ്മാവില്‍ കാര്‍ നിര്‍ത്തി
റോഡ് മുറിഞ്ഞ് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ കാറിടിച്ച് മരിച്ചു.
ഒരുമനയൂര്‍ മുത്തമ്മാവ് ചെമ്മാപ്പുള്ളി ബാലകൃഷ്ണ (58) നാണ് കാറിടിച്ച് മരിച്ചത്.
ഇന്നലെ രാത്രി (വ്യാഴാഴ്ച്ച ) 7.45 ഓടെ ഒരുമനയൂര്‍ ദേശീയപാത 17 മുത്തമ്മാവ്
സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്ത് കാര്‍ നിര്‍ത്തിയ ശേഷം വീട്ടിലേക്ക് നടന്നു
പോകുമ്പോഴാണ് ചേറ്റുവ ഭാഗത്ത് നിന്നും വന്ന കാറ് ബാലകൃഷ്ണനെ ഇടിച്ച് തെറിപ്പിച്ചത്.
പരിക്കേറ്റ ബാലകൃഷ്ണനെ ഉടന്‍ തന്നെ നാട്ടുകാര്‍ മുതുവട്ടൂരിലും തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാത്രി 9.30 നു മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച്ച സംസ്‌കരിക്കും. ഭാര്യ: ശോഭ. മക്കള്‍ : അനു, അരുണ്‍(ഇരുവരും ഡ്രൈവര്‍മാര്‍), അക്ഷയ. മരുമകന്‍: രഘു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ