ചാവക്കാട്:
തൊഴിയൂര്‍ സ്വദേശി
ഷാര്‍ജയില്‍ വാഹനപകടത്തില്‍ മരിച്ചു. തൊഴിയൂര്‍ ദാറുറഹ്മ യത്തീംഖാനക്കടുത്ത്
മാളിയേക്കല്‍ പടി ഒന്നരക്കാട്ടില്‍ ഹൈദര്‍ മകന്‍ ജയ്‌ശര്‍ (29) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് ജയ്‌ശറും
മറ്റു രണ്ടു സുഹ്യത്തുക്കളും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പ്പെട്ടത്. ഇവര്‍
സഞ്ചരിച്ചിരുന്ന കാറിന്റെ പുറകില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
അപകടത്തില്‍
കാറിന്‍റെ പിന്‍സീറ്റില്‍ ഇരുന്നിരുന്ന ജയ്‌സറിനു തലക്ക് ഗുരുന്തരമായി പരിക്കേറ്റു.
മറ്റു രണ്ടു പേരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഷാര്‍ജയിലെ അല്‍ ഖാസ്മി
ആശുപത്രിയില്‍ അതീവ ഗുരുന്തരാവസ്ഥയിലാണ് കഴിഞ്ഞിരുന്ന ജൈശറിന് തലക്ക് ശസ്ത്രക്രിയ
നടത്തിയെങ്കിലും വിജയം കണ്ടില്ല. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഒരു
വര്‍ഷം മുമ്പാണ് വിവാഹിതനായത്. ഭാര്യ: ഫാദിയ. മാതാവ്: ഹാജറ. സഹോദരങ്ങള്‍: ജാസി,
സിനി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ