2013, മേയ് 1, ബുധനാഴ്‌ച

മീന്‍ പിടിക്കാന്‍ പോയയാള്‍ മരിച്ചനിലയില്‍


പുന്നയൂര്‍ക്കുളം: കുട്ടാടന്‍ പാടത്തോട് ചേര്‍ന്നുള്ള കുളത്തില്‍ മീന്‍ പിടിക്കുന്നത കാണാന്‍ പോയയാള്‍ മരിച്ച നിലയില്‍. പുന്നയൂര്‍ കുഴിങ്ങര വിരിപ്പാക്കത്തറയില്‍ ശശി (50) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കുളത്തിന് സമീപത്ത് നിന്നിരുന്നയാളെ പിന്നീട് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ: ഉഷ. മകന്‍: പ്രണവ്. വടക്കേക്കാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ