2012, ഫെബ്രുവരി 28, ചൊവ്വാഴ്ച
എ എല്‍ സെബാസ്ട്യന്‍ മാസ്റര്‍
പാവറട്ടി: പാവറട്ടി മുന്‍ പഞ്ചായത്ത് പ്രസിടെന്റും,യു ഡി എഫ് മണലൂര്‍ കമ്മറ്റി ചെയര്‍മാനും,കേരള കോണ്ഗ്രസ് കര്‍ഷക വിഭാഗം സംസ്ഥാന സെക്രടരിയും, കേരള കൊണ്ഗ്രെസ് സംസ്ഥാന സെക്രടറിയുമായ എ എല്‍ സെബാസ്ട്യന്‍ മാസ്റര്‍ ഹര്‍ദയാഘാതം മൂലം മരനപെട്ടു. കേരള കൊണ്ഗ്രെസ് മുന്‍ ജില്ലാ പ്രസിഡന്റും പാവറട്ടി സെന്റ് ജോസെഫ്സ് ഹൈസ്കൂള്‍ മുന്‍ പ്രധാന അധ്യാപകനും കേരള ഹവ്സിംഗ് ബോര്‍ഡ് മെമ്പര്‍ ആയും സേവനം അനുഷ്ടിച്ചിട്ടുള്ള മാസ്റ്റര്‍ യു ഡി എഫ് ന്റെ ത്ര്ശൂരിലെ മുന്‍ നിര നേതാവായിരുന്നു.
2012, ഫെബ്രുവരി 27, തിങ്കളാഴ്‌ച
ചാവക്കാട് കടലില്‍ തിരമാലയില്‍പ്പെട്ട് വഞ്ചി മറിഞ്ഞ് തൊഴിലാളി മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്
അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: ബ്ളാങ്ങാട് കടലില്‍ തിരമാലയില്‍പ്പെട്ട് വഞ്ചി മറിഞ്ഞ് തൊഴിലാളി മരിച്ചു. മൂന്നു പേര്‍ക്ക് പരിക്ക്. കടപ്പുറം ഇരട്ടപ്പുഴ കോളനിപ്പടി പറയച്ചന്‍ വീട്ടില്‍ കൃഷ്ണന്‍ (58) ആണ് മരിച്ചത്. ഉച്ചക്ക് 2.35ഓടെയാണ് സംഭവം. പരിക്കേറ്റ മണത്തല നാഗയക്ഷി ക്ഷേത്രത്തിനടുത്ത് പറയച്ചന്‍ വീട്ടില്‍ സാമി (58), മടേകടവില്‍ താമിക്കുന്ന ഇരട്ടപ്പുഴ ബ്ളാങ്ങാട് വീട്ടില്‍ വേണുഗോപാലന്‍ (59), മണത്തല സിദ്ദീഖ് പള്ളിക്കടുത്ത് പാലക്കല്‍ വീട്ടില്‍ ഹനീഫ (57) എന്നിവരെ മുതുവുട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടലില്‍ നങ്കൂരമിട്ട ഫൈബര്‍ വള്ളത്തിലേക്ക് ഇന്ധനവും മറ്റു സാമഗ്രികളും എത്തിച്ച് തിരിച്ചു കരയിലേക്കു വരുന്നതിനിടെ വഞ്ചി കരവലിവ് തിരമാലയില്‍ പെടുകയായിരുന്നു.
വലിയകത്ത് കണ്ണങ്കില്ലത്ത് വീട്ടില്‍ ഹവ്വ
ചാവക്കാട്: പഴയ പാലത്തിന് പടിഞ്ഞാറ് കാര്യാട്ട് പരേതനായ മുഹമ്മുവിന്റെ ഭാര്യ വലിയകത്ത് കണ്ണങ്കില്ലത്ത് വീട്ടില്‍ ഹവ്വ (94) നിര്യാതയായി. മക്കള്‍: അസീസ്, സുഹറ, കയ്യൂം, ബീവാത്തു, നദീറ, റസിയ, ആമിനകുഞ്ഞി, താഹിറ, സുബൈദ. മരുമക്കള്‍: ഹാജറ, ഖാലിദ്, ഷംസു, ആലി, ഉസ്മാന്‍, മരക്കാര്‍കുട്ടി, ഉസ്മാന്‍, മുഹമ്മദ്കുട്ടി, അയമത്കുട്ടി.
2012, ഫെബ്രുവരി 25, ശനിയാഴ്‌ച
പ്ളാവ് മുറിക്കുന്നതിനിടെ തലകറങ്ങിവീണ് തൊഴിലാളി മരിച്ചു
ചാവക്കാട്: ചെമ്മന്നൂരില്‍ പ്ളാവ് മുറിക്കുന്നതിനിടെ തലകറങ്ങിവീണ് തൊഴിലാളി മരിച്ചു. ചമ്മന്നൂര്‍ തുണ്ടത്തയില്‍ വീട്ടില്‍ രാജു (50)വാണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്നോടെ ചമ്മന്നൂരില്‍ വീട്ടില്‍ മരം മുറിക്കുന്നതിനിടെയാണ് അപകടം. ഭാര്യ: സുലോചന. മക്കള്‍: മിഥില, അഖില. മരുമകന്‍: നന്ദന്‍.
2012, ഫെബ്രുവരി 23, വ്യാഴാഴ്ച
പൊന്നരാശേരി പുരുഷോത്തമന്‍
ചാവക്കാട്: മണത്തല പൊന്നരാശേരി പുരുഷോത്തമന്‍(65) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കള്‍: ഷൈന്‍(എല്‍ഐസി, ചാവക്കാട്), നിഷ. മരുമക്കള്‍: ശ്രീജിത, ജിജിത്ത്.
2012, ഫെബ്രുവരി 21, ചൊവ്വാഴ്ച
അബൂദബിയില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ചാവക്കാട്: അബൂദബിയില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പുന്നയൂര്‍ക്കുളം എളമ്പനങ്കാട്ടയില്‍ റോഡില്‍ കോളപ്പുള്ളിയില്‍ വീട്ടില്‍ അവുണ്ണിയുടെ മകന്‍ അബ്ദുള്‍ ഗഫൂര്‍ (ബാബു-48) ആണ് മരിച്ചത്. അബൂദാബിയില്‍ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്ന അബ്ദുള്‍ ഗഫൂര്‍ സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് അവധിക്ക് നാട്ടിലെത്തി തിരിച്ചു പോയത്. കബറടക്കം ബുദനാഴ്ച്ച രാവിലെ എട്ടിന് പുന്നയൂര്‍ക്കുളം കോറോത്തയില്‍ പള്ളി കബര്‍സ്ഥാനില്‍. ഭാര്യ: റംല. മക്കള്‍: ഷഹല്‍, ഷാമില്‍.
2012, ഫെബ്രുവരി 18, ശനിയാഴ്‌ച
റിട്ട. അധ്യാപകന്‍ വൈലത്തൂര്‍ ചെറുവത്തൂര്‍ അന്തോണി
വടക്കേകാട്: റിട്ട. അധ്യാപകന്‍ വൈലത്തൂര്‍ ചെറുവത്തൂര്‍ അന്തോണി (78) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: സിറിയക് (സ്റ്റൈല്‍ സ്റ്റുഡിയോ, നായരങ്ങാടി), ജോസ് (ഡ്രാഫ്റ്റ്സ്മാന്‍, ജല അതോറിറ്റി, കുന്നംകുളം), സെബി (അധ്യാപകന്‍, വിവി യുപി സ്കൂള്‍, ചേന്ദര, മലപ്പുറം), എല്‍സി, മേഴ്സി (അധ്യാപിക, സിഎംഎം യുപി സ്കൂള്‍, എരമംഗലം). മരുമക്കള്‍: തോമസ് (ആകാശവാണി, തൃശൂര്‍), ജോസഫ് (ബിസിനസ്), ആലീസ് (അധ്യാപിക, സിഎംഎംയുപി സ്കൂള്‍, പെരുമ്പടപ്പ്), ഓമന (അധ്യാപിക, എഎംഎം യുപി സ്കൂള്‍, പെരുമ്പടപ്പ്), ഷീജ (അധ്യാപിക, ജിഎല്‍പി സ്കൂള്‍ തിരുത്തി, മലപ്പുറം).
2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച
ഹസീബിന്റെ മൃതദേഹം ഖബറടക്കി
അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: ആനയുടെ കുത്തേറ്റ് മരിച്ച പാപ്പാന്‍ ഹസീബിന്റെ മൃതദേഹം ഖബറടക്കി. ഇന്ന് (വെള്ളിയാഴ്ച്ച) ഉച്ചതിരിഞ്ഞ് മൂന്നോടെ വന്‍ ജനാവലിയുടെ സനിധ്യത്തില്‍ മണത്തല പള്ളി കബര്‍സ്ഥാനിലായിരുന്നു കബറടക്കം. വ്യാഴാഴ്ച രാവിലെയാണ് കേച്ചേരി പെരുമണല്‍ വെച്ച് മുതുവുട്ടൂര്‍ പുതുവീട്ടില്‍ അഷറഫിന്റെ മകനായ ഹസീബിനെ ആന കുത്തി പരിക്കേല്‍പ്പിച്ചത്. വയറിനു സാരമായി പരിക്കേറ്റ ഹസീബിനെ നാട്ടുകാര്‍ ഉടന്‍ തന്നെ തൃശൂര്‍ അമല ആശുപത്രിയില്‍ എത്തിച്ചിരന്നുവെങ്കിലും രാത്രിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)