അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: ആനയുടെ കുത്തേറ്റ് മരിച്ച പാപ്പാന് ഹസീബിന്റെ മൃതദേഹം ഖബറടക്കി. ഇന്ന് (വെള്ളിയാഴ്ച്ച) ഉച്ചതിരിഞ്ഞ് മൂന്നോടെ വന്‍ ജനാവലിയുടെ സനിധ്യത്തില്‍ മണത്തല പള്ളി കബര്‍സ്ഥാനിലായിരുന്നു കബറടക്കം. വ്യാഴാഴ്ച രാവിലെയാണ് കേച്ചേരി പെരുമണല്‍ വെച്ച് മുതുവുട്ടൂര്‍ പുതുവീട്ടില്‍ അഷറഫിന്റെ മകനായ ഹസീബിനെ ആന കുത്തി പരിക്കേല്‍പ്പിച്ചത്. വയറിനു സാരമായി പരിക്കേറ്റ ഹസീബിനെ നാട്ടുകാര്‍ ഉടന്‍ തന്നെ തൃശൂര്‍ അമല ആശുപത്രിയില്‍ എത്തിച്ചിരന്നുവെങ്കിലും രാത്രിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഇന്നാനില്ലാഹി വഇന്നാ ഇലൈഹി റാജിഹൂൻ.........
മറുപടിഇല്ലാതാക്കൂ