പാവറട്ടി: പാവറട്ടി മുന്‍ പഞ്ചായത്ത് പ്രസിടെന്റും,യു ഡി എഫ് മണലൂര്‍ കമ്മറ്റി ചെയര്‍മാനും,കേരള കോണ്ഗ്രസ് കര്‍ഷക വിഭാഗം സംസ്ഥാന സെക്രടരിയും, കേരള കൊണ്ഗ്രെസ് സംസ്ഥാന സെക്രടറിയുമായ എ എല്‍ സെബാസ്ട്യന്‍ മാസ്റര്‍ ഹര്‍ദയാഘാതം മൂലം മരനപെട്ടു. കേരള കൊണ്ഗ്രെസ് മുന്‍ ജില്ലാ പ്രസിഡന്റും പാവറട്ടി സെന്റ് ജോസെഫ്സ് ഹൈസ്കൂള്‍ മുന്‍ പ്രധാന അധ്യാപകനും കേരള ഹവ്സിംഗ് ബോര്‍ഡ് മെമ്പര്‍ ആയും സേവനം അനുഷ്ടിച്ചിട്ടുള്ള മാസ്റ്റര്‍ യു ഡി എഫ് ന്റെ ത്ര്ശൂരിലെ മുന്‍ നിര നേതാവായിരുന്നു.
അള്‍സ് ചിത്ര ശാലയുടെ ഉടമസ്ഥനായ അദ്ദേഹം നല്ല ഒരു ചിത്രകാരന്‍ കൂടിയായിരുന്നു. പാവങ്ങളെ സഹായിക്കാന്‍ അള്‍സ് ചാരിടബ്ല്‍ സൊസൈറ്റിക്കും രൂപം നല്‍കി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം.സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ ത്ര്ശൂരിലെ നിര സാന്നിധ്യമായിരുന്നു സെബാസ്ട്യന്‍ മാസ്റര്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ