2012, ഫെബ്രുവരി 21, ചൊവ്വാഴ്ച

അബൂദബിയില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ചാവക്കാട്: അബൂദബിയില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പുന്നയൂര്‍ക്കുളം എളമ്പനങ്കാട്ടയില്‍ റോഡില്‍ കോളപ്പുള്ളിയില്‍ വീട്ടില്‍ അവുണ്ണിയുടെ മകന്‍ അബ്ദുള്‍ ഗഫൂര്‍ (ബാബു-48) ആണ് മരിച്ചത്. അബൂദാബിയില്‍ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്ന അബ്ദുള്‍ ഗഫൂര്‍ സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് അവധിക്ക് നാട്ടിലെത്തി തിരിച്ചു പോയത്. കബറടക്കം ബുദനാഴ്ച്ച രാവിലെ എട്ടിന് പുന്നയൂര്‍ക്കുളം കോറോത്തയില്‍ പള്ളി കബര്‍സ്ഥാനില്‍. ഭാര്യ: റംല. മക്കള്‍: ഷഹല്‍, ഷാമില്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ