2011, ജൂൺ 30, വ്യാഴാഴ്‌ച

കുമ്പത്ത് വളപ്പില്‍ അബ്ദുറഹിമാന്‍

ചാവക്കാട്: ടൌണിലെ പഴയകാല ചുമട്ടുത്തൊഴിലാളി അമൃത വിദ്യാലയത്തിനടുത്തു താമസിച്ചിരുന്ന ഒരുമനയൂര്‍ കരുവാരക്കുണ്ട് കുമ്പത്ത് വളപ്പില്‍ അബ്ദുറഹിമാന്‍ (കുഞ്ഞിപ്പ-55) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കള്‍: മുഹമ്മദലി, അബു (സൌദി), അബ്ദുല്‍ ഖനി, ആറ്റ (ഒമാന്‍), മുനീര്‍, റഹ്മത്ത്, റംലത്ത്, ജാസ്മിന്‍. മരുമക്കള്‍: സിദ്ദീഖ്, റഫീഖ് (യുഎഇ), ഉമ്മുകുല്‍സു, ഷാഹിന, സുലൈഖ, സീന.

പനയ്ക്കല്‍ കൊച്ചുലാസര്‍

ഗുരുവായൂര്‍: പടിഞ്ഞാറെനട പനയ്ക്കല്‍ കൊച്ചുലാസര്‍ (73) നിര്യാതനായി. ഭാര്യ: കൊച്ചമ്മു. മക്കള്‍: ആനി, ലിസി, തോമസ്. മരുമക്കള്‍: ലോറന്‍സ്, ഷൈനി, പരേതനായ ഡേവീസ്.

പുലിക്കോട്ടില്‍ ജോസഫ്

പാവറട്ടി: പുലിക്കോട്ടില്‍ ജവാന്‍ ജോസഫ് (84) നിര്യാതനായി. ഭാര്യ: റോസി. മക്കള്‍: നെല്‍സണ്‍, വില്‍സണ്‍, ഷെര്‍ളി, ജോളി, ഗേളി. മരുമക്കള്‍: സീനി, ഗ്ലാഡി, സണ്ണി, ജയിംസ്, സൈമണ്‍.

ആമിനു

ചാവക്കാട്: കടപ്പുറം വട്ടേക്കാട് ജുമാഅത്ത് പള്ളിക്ക് തെക്ക് വശം ചോലകുണ്ടില്‍ മമ്മുവിന്റെ ഭാര്യ ആമിനു (62) നിര്യാതയായി. പിതാവ്: പണിക്കവീട്ടില്‍ കുറുപ്പത്ത് ബാവു,  മക്കള്‍: കബീര്‍, അബ്ദുല്‍സലാം, താഹിറ, ഷമീന, റംല. മരുമക്കള്‍: യൂസഫ്, ഹംസ, നൌഷാദ്, നദീറ, റമീന.




2011, ജൂൺ 29, ബുധനാഴ്‌ച

കുഞ്ഞയിസു

ചാവക്കാട്: പാലുവായ് കറുപ്പം വീട്ടില്‍ ഏനുമോന്റെ ഭാര്യ കുഞ്ഞയിസു (70) നിര്യാതയായി. മക്കള്‍: മജീദ്, ലൈല, അഷറഫ് (ഖത്തര്‍), സക്കീന, റംല, നജീബ്. മരുമക്കള്‍: ഷക്കീല, ഹംസ, സൌജ, ഫസലു, റഷീദ് (ബിസിനസ്), സുഹറാബി.

2011, ജൂൺ 28, ചൊവ്വാഴ്ച

വാടകവീട്ടില്‍ 55 കാരി മരണപ്പെട്ട നിലയില്‍


ചാവക്കാട്: ഇരട്ടപ്പുഴ കോളനിപ്പടിക്ക് സമീപമുള്ള വാടകവീട്ടിലാണ് ഒരുമനയൂര്‍ സ്കൂളിനു സമീപമുള്ള സരോജിനിയെ മരിച്ച നിലയില്‍ ആയല്‍വീട്ടുകാര്‍ കണ്ടത്. ചിറ്റാട്ടുകര വാലപ്പറമ്പില്‍ കുമാരന്‍ കഴിഞ്ഞ രണ്ടുമാസമായി ഈ വാടകവീട്ടിലാണ് താമസിച്ചുവരുന്നത്. 

ചക്കരകത്ത് മുഹമ്മദ്

ചാവക്കാട്: എടക്കഴിയൂര്‍ കാജാകമ്പനിക്ക് പടിഞ്ഞാറ് ചക്കരകത്ത് മുഹമ്മദ് (53) നിര്യാതനായി. ഭാര്യ: റാല. മകന്‍: ഇസ്മായില്‍.

ഫാ. അല്‍ഫോന്‍സ് പുലിക്കോട്ടില്‍

ചിറ്റാട്ടുകര: ഫാ. അല്‍ഫോന്‍സ് പുലിക്കോട്ടില്‍ (55) നിര്യാതനായി. ചിറ്റാട്ടുകര പുലിക്കോട്ടില്‍ കാക്രാട്ട് പരേതരായ കൊച്ചുവാറുവിന്റെയും മറിയത്തിന്റെയും മകനാണ്. ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.

2011, ജൂൺ 27, തിങ്കളാഴ്‌ച

ഉമ്മു

ചാവക്കാട്: പുന്ന കോഴിത്തറ പുത്തന്‍വീട്ടില്‍ പരതേനായ അബ്ദുവിന്റെ ഭാര്യ ഉമ്മു (80) നിര്യാതയായി. മക്കള്‍: അഷറഫ്, റസാക്ക് (ഇരുവരും അജ്മാന്‍), സലാം (ചെന്നൈ). മരുമക്കള്‍: സെഫിയ, റാബിയ, ഹയറുന്നീസ.

ആയിസു

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി പുതുവീട്ടില്‍ യൂസഫ്കുട്ടിയുടെ ഭാര്യ ആയിസു (70) നിര്യാതയായി. മകള്‍: ബീവാത്തു.

2011, ജൂൺ 26, ഞായറാഴ്‌ച

കുവൈറ്റില്‍ നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥനായ ജി. ശ്രീജിത്ത് നിര്യാതനായി

ഗുരുവായൂര്‍: തമ്പുരാന്‍പടി ഐശ്വര്യനഗറില്‍ സരോവത്തില്‍ ജി. ശ്രീജിത്ത് (36) നിര്യാതനായി.  ആന്ധ്ര ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ എന്‍. ഗോപാലകൃഷ്ണന്‍ നായരുടെ മകനാണ്. ഭാര്യ: ധന്യ. മകന്‍: ഗോകുല്‍. കുവൈറ്റില്‍ നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥനായ ഇദ്ദേഹം കഴിഞ്ഞ 14 നാണ് നാട്ടിലെത്തിയത്. 

പാത്തുണ്ണി

ചാവക്കാട്: ഒരുമനയൂര്‍ പി.സി.റോഡ് അമ്പലത്ത് വീട്ടില്‍ പരേതനായ ഇബ്രാഹിം കോയയുടെ ഭാര്യ പാത്തുണ്ണി (86) നിര്യാതയായി. മക്കള്‍: കോയ, ബഷീര്‍, ആമീന, ഐഷ, കദീജ, സുഹറ. മരുമക്കള്‍: ഉമ്മര്‍, കുഞ്ഞിമുഹമ്മദ്, മുഹമ്മദ്, അബ്ദു.

നഫീസ

ചാവക്കാട്: ഒരുമനയൂര്‍ ഇല്ലത്ത് പള്ളിക്ക് സമീപം രായംമരക്കാര്‍ വീട്ടില്‍ കണ്ണന്‍ഞാട്ടില്‍ മൊയ്നുദീന്റെ ഭാര്യ നഫീസ (46) നിര്യാതയായി. മക്കള്‍: ആസിഫ്, മുസ്തഫ, ഇസ്മായില്‍.

ചക്കുംകേരന്‍ കൃഷ്ണന്‍

വാടാനപ്പള്ളി: ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് സ്കൂളിനു കിഴക്ക് ചക്കുംകേരന്‍ കൃഷ്ണന്‍ (74) നിര്യാതനായി. മക്കള്‍: സുദര്‍ശനന്‍ (സെക്യൂരിറ്റി ഹുണ്ടായ് കമ്പനി), പ്രതാപന്‍ (ഡ്രൈവര്‍). മരുമക്കള്‍: പ്രേമ, ഇന്ദിര.

2011, ജൂൺ 25, ശനിയാഴ്‌ച

പ്രമുഖ ഇസ്്ലാമിക പണ്ഡിതന്‍ ഷറഫുദീന്‍ മുസല്യാര്‍ നിര്യാതനായി


കേച്ചേരി: പ്രമുഖ ഇസ്്ലാമിക പണ്ഡിതനും വാഗ്മിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസിഡന്റുമായ കേച്ചേരി കിഴക്കുംമുറി നാലകത്ത് വീട്ടില്‍ ഷറഫുദീന്‍ മുസല്യാര്‍ (70) നിര്യാതനായി.

ഗുരുവായൂര്‍ പ്രൈവറ്റ് ബസ് സ്റാന്‍ഡിന് സമീപം കുഴഞ്ഞുവീണുമരിച്ചു

ഗുരുവായൂര്‍: പ്രൈവറ്റ് ബസ് സ്റാന്‍ഡിന് സമീപമുള്ള ബാറിന് മുന്നില്‍ മധ്യവയസ്കന്‍ ഇന്നലെ വൈകീട്ട് കുഴഞ്ഞുവീണുമരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കഴുത്തില്‍ വെള്ള മുത്തുമാല ധരിച്ച് 45 വയസ് തോന്നിക്കുന്ന ഇയാള്‍, ചുവപ്പ് നിറത്തില്‍ വരകളോടുകൂടിയ ഷര്‍ട്ടും, വെള്ളമുണ്ടുമാണ് ധരിച്ചിരിക്കുന്നത്. ഗുരുവായൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിട്ടുണ്ട്.

ട്രാന്‍സ്ഫോര്‍മറില്‍ ഫീസുകള്‍ കെട്ടുന്നതിനിടയില്‍ ഷോക്കേറ്റ് ഇലക്ട്രീഷന്‍ മരിച്ചു


പുന്നയൂര്‍ക്കുളം: വൈലത്തൂര്‍ അണ്ടിക്കോട്ടില്‍ ട്രാന്‍സ്ഫോര്‍മറില്‍ ഫീസുകള്‍ കെട്ടുന്നതിനിടയില്‍ ഷോക്കേറ്റ് ഇലക്ട്രീഷന്‍ മരിച്ചു. നായരങ്ങാടി അണ്ടിക്കോട്ടിലുള്ള ട്രാന്‍സ്ഫോര്‍മറില്‍നിന്നാണ് ഷോക്കേറ്റത്. വൈലത്തൂര്‍ റിട്ട. പോസ്റ്റ്മാസ്റ്റര്‍ പരേതനായ വീട്ടിക്കഴി ചള്ളയില്‍ ശ്രീധരന്‍ നായരുടെ മകന്‍ ശശി (42) ആണ് മരിച്ചത്.

എടക്കര സ്വദേശി ദുബായില്‍ മരിച്ചു

പുന്നയൂര്‍ക്കുളം: എടക്കര കരിപ്പോട്ടില്‍ ഇബ്രാഹിമിന്റെ മകനും ദുബായില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറുമായ കെ. നൌഷാദ് (35) ദുബായില്‍ നിര്യാതനായി. മൃതദേഹം നാട്ടില്‍ കൊണ്ടുവന്ന് കബറടക്കും. ഭാര്യ: അജുമ. മക്കള്‍: യാഷി, ഹൃതിക്ക്.

2011, ജൂൺ 24, വെള്ളിയാഴ്‌ച

ആലുങ്ങല്‍ ഹംസ

പുന്നയൂര്‍ക്കുളം: പാലപ്പെട്ടി ഗവ. ആശുപത്രിക്കു സമീപം ആലുങ്ങല്‍ ഹംസ (73) നിര്യാതനായി. ഭാര്യ: ഐഷാബി. മക്കള്‍: കുഞ്ഞുമോന്‍, ഷെമീര്‍(ഇരുവരും സൌദി അറേബ്യ), ഖദീജ, റുഖിയ, റംല, റസിയ. മരുമക്കള്‍: സെയ്തലവി(ബഹറിന്‍), കാസിം(ഷാര്‍ജ), അബ്ദു റഹിമാന്‍, നൂറുദീന്‍, നസീമ. 

ചേറ്റുവ അഴിമുഖത്ത്‌ കഴുത്തറുത നിലയില്‍ യുവതിയുടെ മൃതദേഹം

ചാവക്കാട്: കഴുത്തറുത്ത നിലയിലും ഇരുകൈകളും പിന്നിലേക്ക് കെട്ടി നങ്കൂരവുമായി ബന്ധിപ്പിച്ച നിലയിലും യുവതിയുടെ മൃതദേഹം ചേറ്റുവ അഴിമുഖത്തിനു തൊട്ടുള്ള കരിങ്കല്‍ഭിത്തിയില്‍ അടിഞ്ഞ നിലയില്‍ കണ്ടെത്തി.

കെ.വി. ഷാഹുല്‍ഹമീദ്

ചാവക്കാട്: ഒരുമനയൂര്‍ ആശാന്‍കടവ് റോഡിനു സമീപം പാലയ്ക്കല്‍ മൂസ്സക്കുട്ടിയുടെ മകന്‍ കെ.വി. ഷാഹുല്‍ഹമീദ് (52) അന്തരിച്ചു. ഭാര്യ: സൈന. മക്കള്‍: സബീന, ഷംന, സജന, സഫന. മരുമക്കള്‍: ഷംസുദ്ദീന്‍, ഹത്തീഖ്, നൗഷാദ്, ഹൈദര്‍ (ഖത്തര്‍).

ചാവക്കാട് എം.ആര്‍.ആര്‍.എം. ഹൈസ്‌കൂളിലെ മുന്‍ജീവനക്കാരി മാളു

ചാവക്കാട്: മടേക്കടവ് ആരിവീട്ടില്‍ അയ്യപ്പന്റെ ഭാര്യ മാളു (71) നിര്യാതയായി. ചാവക്കാട് എം.ആര്‍.ആര്‍.എം. ഹൈസ്‌കൂളിലെ മുന്‍ജീവനക്കാരിയാണ്. മക്കള്‍: ഗോപി, ഹരിദാസ് (ഇരുവരും എം.ആര്‍.ആര്‍.എം. ഹൈസ്‌കൂളിലെ ജീവനക്കാര്‍), രാജന്‍. മരുമക്കള്‍: സുരജ, സജിനി, ലളിത.

2011, ജൂൺ 23, വ്യാഴാഴ്‌ച

ചമ്മനിയില്‍ മുഹമ്മദാലി

പുന്നയൂര്‍ക്കുളം: മലേഷ്യയില്‍ മുന്‍ ബിസിനസുകാരനായിരുന്ന ചമ്മന്നൂര്‍ ചമ്മനിയില്‍ മുഹമ്മദാലി (77) നിര്യാതനായി. ഭാര്യ: ഉമ്മു, മക്കള്‍: മുഹമ്മദ്, ഫുജീറ, റഷീദ് (ദുബായ്), നൌഷാദ്, സുലൈഖ, സഹീറ, സൈബുന്നീസ. മരുമക്കള്‍: അയൂബ് (ബിസിനസ്, ചങ്ങരംകുളം), കമറുദീന്‍(കോയമ്പത്തൂര്‍), നൂഖുദീന്‍ ദുബായ്, സുള്‍ഫത്ത്, സജീന. 

പറങ്ങന്‍കായില്‍ ബീവാത്തുമ്മ

പുന്നയൂര്‍ക്കുളം: ചമ്മണ്ണൂര്‍ കടിക്കാട്ടേല്‍ മൂസയുടെ ഭാര്യ പറങ്ങന്‍കായില്‍ ബീവാത്തുമ്മ(75) നിര്യാതയായി. മക്കള്‍: ഹനീഫ്, ജലീല്‍ (ഖത്തര്‍), മരുമക്കള്‍: സുലൈഖ, റംല.

പുന്നയൂര്‍വീട്ടില്‍ ദാമോദരന്‍

ചാവക്കാട്: അലുംപടി പുന്നയൂര്‍വീട്ടില്‍ ദാമോദരന്‍ (85) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കള്‍: പ്രേമ, ജയശീലന്‍, സൂര്യന്‍, പ്രകാശന്‍, സുമിത്രി, മനോജ്. മരുമക്കള്‍: പരമേശ്വരന്‍, സൗമിനി, രമണി, സോമന്‍, വിജയലക്ഷ്മി, അനില.

വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു

ഗുരുവായൂര്‍: കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍പോയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു. പേരകം പുന്നവീട്ടില്‍ അയ്യപ്പന്റെ മകള്‍ തങ്കമണി (50) യാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 4.30 ഓടെ പേരകം ചീരന്‍കോളനി സെന്ററിലുള്ള കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോഴായിരുന്നു അപകടം. മുതുവട്ടൂരിലെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകന്‍: രാഹുല്‍. 

2011, ജൂൺ 22, ബുധനാഴ്‌ച

കുന്നത്തുള്ളി ഭാര്‍ഗവി

പാവറട്ടി: എളവളളി പറക്കാട്ട് കുന്നത്തുള്ളി ഭാര്‍ഗവി (92) നിര്യാതയായി. സഹോദരങ്ങള്‍: സഹദേവന്‍, രുഗ്മണി, പരേതരായ രവ്ീന്ദ്രന്‍, സുബ്രഹ്മണ്യന്‍, ദേവകി, സരസ്വതി, സൌദാമിനി.

കടപ്പുറം ഗവ. എല്‍പി സ്കൂള്‍ റിട്ട. പ്രധാനാധ്യാപിക സൌമിനി

വാടാനപ്പള്ളി: കടപ്പുറം ഗവ. എല്‍പി സ്കൂള്‍ റിട്ട. പ്രധാനാധ്യാപികയും തൃത്തല്ലൂര്‍ ഏഴാംകല്ലിനു പടിഞ്ഞാറു വശം തേറമ്പത്ത് ധര്‍മനാഥന്റെ ഭാര്യയുമായ സൌമിനി (68) നിര്യാതയായി. മക്കള്‍: ശുഭദ(അധ്യാപിക, നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഏങ്ങണ്ടിയൂര്‍), സീന, ശ്രീദ, സൌമ്യ (പ്രോജക്ട് മാനേജര്‍, സോഫ്റ്റ്വെയര്‍ ഇന്‍ഡസ്ട്രി, ബാംഗ്ലൂര്‍). മരുമക്കള്‍: സവ്യ സാചി (ഡയറക്ടര്‍, എംഎസ്എംഇ, തൃശൂര്‍), രഘുനന്ദനന്‍ (മസ്കറ്റ്), സുരേന്ദ്രന്‍ (സൌദി), രാജേഷ് (ഡപ്യുട്ടി മാനേജര്‍, വെങ്കി ഗ്രൂപ്പ്, ബാംഗ്ലൂര്‍).

മനോമണി

ഏങ്ങണ്ടിയൂര്‍: അഞ്ചാംകല്ല് പടിഞ്ഞാറ് നേതാജി നഗറില്‍ കാക്കനാട്ട് പരേതനായ പ്രഭാകരന്റെ ഭാര്യ മനോമണി (67) നിര്യാതയായി. മക്കള്‍: ബീന, സന്തോഷ്(ദുബായ്), പരേതനായ കിഷോര്‍. മരുമക്കള്‍: അശോകന്‍, സന്ധ്യ (അധ്യാപിക). 

തെക്കേപാട്ടയില്‍ അബൂബക്കര്‍

പുന്നയൂര്‍ക്കുളം: ചമ്മന്നൂര്‍ റേഷന്‍കട റോഡില്‍ തെക്കേപാട്ടയില്‍ അബൂബക്കര്‍ (65) നിര്യാതനായി.  ഭാര്യ: പരേതയായ സഫിയ. മക്കള്‍: സുല്‍ഫിക്കര്‍(ദുബായ്), ഷിംന. മരുമക്കള്‍: അഷ്റഫ്(ഖത്തര്‍), സജിത.

2011, ജൂൺ 21, ചൊവ്വാഴ്ച

പാലപ്പെട്ടി മീനാക്ഷിയമ്മ

പാവറട്ടി: ചുക്കുബസാര്‍ ചക്കനാത്ത് പണംകെട്ടി പാലപ്പെട്ടി രാമുണ്ണിയുടെ ഭാര്യ മീനാക്ഷിയമ്മ (79) നിര്യാതയായി. മക്കള്‍: രാമചന്ദ്രന്‍ (ഫുഡ് ഇന്‍സ്പെക്ടര്‍, ആലത്തൂര്‍), മായ, പ്രശാന്ത്(ബിസിനസ്). മരുമക്കള്‍: പ്രേമലത, കുട്ടന്‍ (റാസല്‍ഖൈമ), സ്മിത.

2011, ജൂൺ 20, തിങ്കളാഴ്‌ച

കുണ്ടുവീട്ടില്‍ കുഞ്ഞയ്യപ്പന്‍

പാവറട്ടി: മരുതയൂര്‍ കുണ്ടുവീട്ടില്‍ കുഞ്ഞയ്യപ്പന്‍ (70) നിര്യാതനായി. ഭാര്യ: അമ്മു. മക്കള്‍: ബിജു, പരേതനായ ബൈജു. മരുമകള്‍: പ്രിയ.

2011, ജൂൺ 19, ഞായറാഴ്‌ച

രാമി വീട്ടില്‍ ആര്‍.സി. കോയ

ചാവക്കാട്: തിരുവത്ര പുതിയറ രാമി വീട്ടില്‍ ആര്‍.സി. കോയ (50) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: ഫത്താഹ്, മുനീര്‍.

ഓട്ടോറിക്ഷയ്ക്ക് പിറകില്‍ ലോറിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു

വാടാനപ്പള്ളി: ഏങ്ങണ്ടിയൂര്‍ എലൈറ്റ്പടിയില്‍ ഓട്ടോറിക്ഷയ്ക്ക് പിറകില്‍ ലോറിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു. പാലാഴി പുള്ളിയില്‍ മോഹനന്റെ മകന്‍ ശോഭനനാണ് (കണ്ണന്‍-26) മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരന്‍ എലൈറ്റ്പടി പടിഞ്ഞാറ് ചെമ്പന്‍വീട്ടില്‍ കുമാരന് (62) പരിക്കേറ്റു.

രാധാകൃഷ്ണന്‍നായര്‍

ഗുരുവായൂര്‍: പടിഞ്ഞാറെനടയിലെ പഴയകാല വ്യാപാരിയായിരുന്ന, കൃഷേ്ണന്ദുവിലെ കണ്ണത്ത് രാധാകൃഷ്ണന്‍നായര്‍ (അണ്ടത്തോട് രാധാകൃഷ്ണന്‍ നായര്‍-74) നിര്യാതനായി.
ഭാര്യ: സരള (ഗുരുവായൂര്‍ നഗരസഭ മുന്‍ കൗണ്‍സിലര്‍). മക്കള്‍: ലത (അധ്യാപിക, എ.യു.പി. സ്‌കൂള്‍, ഒരുമനയൂര്‍), ബാബു അണ്ടത്തോട് (ബിസിനസ്, ഗുരുവായൂര്‍), രഘു അണ്ടത്തോട് (ബിസിനസ്-ഗുരുവായൂര്‍), പരേതനായ കൃഷ്ണകുമാര്‍. മരുമക്കള്‍: ബാലകൃഷ്ണന്‍ (കനറാ ബാങ്ക്, പെരുമ്പിലാവ്), സ്മിത (യു.എ.ഇ. എക്‌സ്‌ചേഞ്ച്, ഗുരുവായൂര്‍), അജിത (പ്രാഥമികാരോഗ്യകേന്ദ്രം, അണ്ടത്തോട്)

അറയ്ക്കല്‍ ത്രേസ്യ

പാവറട്ടി: അറയ്ക്കല്‍ ജോസഫിന്റെ ഭാര്യ ത്രേസ്യ (77) നിര്യാതയായി. മക്കള്‍ : മേരി, സലോമി, സീലിയ, ഹാപ്പി, അല്‍ഫോണ്‍സ, ടോമി. മരുമക്കള്‍ : ആന്‍ഡ്രൂസ്, പോള്‍, ജോസഫ്, സൈമണ്‍, റീമ.

2011, ജൂൺ 18, ശനിയാഴ്‌ച

പാവറട്ടി സ്വദേശി ഖത്തറില്‍ മരണപെട്ടു

പാവറട്ടി: പാവറട്ടി സ്വദേശി ഖത്തറില്‍ മരണപെട്ടു. മരുതയൂര്‍ ചേന്നാട്ട് പള്ളിക്ക് സമീപം താമസിക്കുന്ന പുതുമനശ്ശേരി മുസ്‌ലിംവീട്ടില്‍ ചന്ദനപ്പറമ്പില്‍ മുഹമ്മദാലിയുടെ മകന്‍ ഫൈസലാണ് (30) ഖത്തറില്‍ വെച്ചു ഹൃദയാഘാതംമൂലം മരണപെട്ടത്. ഉമ്മ: ജമീല. ഭാര്യ: ഹസ്‌ന. മകന്‍: ഫലഖ്.
വാര്‍ത്ത‍ അറിയിച്ചത്‌  ഷാനു വി കെ / ഷഹീര്‍ കെ എ

തെരുവത്ത് ബഷീര്‍


ചാവക്കാട്: തിരുവത്ര പുതിയറ തെരുവത്ത് ഹസന്റെ മകന്‍ ബഷീര്‍ (47) നിര്യാതനായി. കബറടക്കം ഇന്ന് എട്ടിന് പുതിയറ പള്ളി കബര്‍സ്ഥാനില്‍. ഭാര്യ: ഷാരിബ. മക്കള്‍: ഷെഫി, അല്‍-അമീന്‍, സെയ്ഫ്, ഹാഷിഫ്, ദര്‍വേശ്.

2011, ജൂൺ 17, വെള്ളിയാഴ്‌ച

അമ്പലത്തു വീട്ടില്‍ ഹംസ

പാവറട്ടി: പാവറട്ടി പാലുവായ്(ഒരുമനയൂര്‍ സ്വദേശി) അമ്പലത്തു വീട്ടില്‍ ഹംസ (62) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍ : ഫൈസല്‍ (അബുദാബി), നൌഫല്‍ (ദുബായ്), ഫെമി (പാടൂര്‍ ഹൈസ്കൂള്‍ അധ്യാപിക). മരുമക്കള്‍ : ഹിലാല്‍ പോവില്‍ , ഷഹീന, നജിഷ.