2011, ജൂൺ 24, വെള്ളിയാഴ്‌ച

ചേറ്റുവ അഴിമുഖത്ത്‌ കഴുത്തറുത നിലയില്‍ യുവതിയുടെ മൃതദേഹം

ചാവക്കാട്: കഴുത്തറുത്ത നിലയിലും ഇരുകൈകളും പിന്നിലേക്ക് കെട്ടി നങ്കൂരവുമായി ബന്ധിപ്പിച്ച നിലയിലും യുവതിയുടെ മൃതദേഹം ചേറ്റുവ അഴിമുഖത്തിനു തൊട്ടുള്ള കരിങ്കല്‍ഭിത്തിയില്‍ അടിഞ്ഞ നിലയില്‍ കണ്ടെത്തി.
മുഖം വികൃതമാണ്. കാലിലും മുറിവുണ്ട്. നാവ് പുറത്തേക്ക് തള്ളിയ നിലയിലാണ്. അടിവസ്ത്രം മാത്രമാണ് മൃതദേഹത്തിലുള്ളത്. അരയില്‍ ഏലസ്സ് കെട്ടിയിട്ടുണ്ട്. മുസ്‌ലിംസ്ത്രീകള്‍ ധരിക്കുന്ന തരത്തിലുള്ളതാണ് ഏലസ്സ്. 30-40 വയസ്സ് തോന്നിക്കുന്ന മൃതദേഹത്തില്‍നിന്ന് മുടി പൂര്‍ണമായും നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ