2011, ജൂൺ 25, ശനിയാഴ്‌ച

ഗുരുവായൂര്‍ പ്രൈവറ്റ് ബസ് സ്റാന്‍ഡിന് സമീപം കുഴഞ്ഞുവീണുമരിച്ചു

ഗുരുവായൂര്‍: പ്രൈവറ്റ് ബസ് സ്റാന്‍ഡിന് സമീപമുള്ള ബാറിന് മുന്നില്‍ മധ്യവയസ്കന്‍ ഇന്നലെ വൈകീട്ട് കുഴഞ്ഞുവീണുമരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കഴുത്തില്‍ വെള്ള മുത്തുമാല ധരിച്ച് 45 വയസ് തോന്നിക്കുന്ന ഇയാള്‍, ചുവപ്പ് നിറത്തില്‍ വരകളോടുകൂടിയ ഷര്‍ട്ടും, വെള്ളമുണ്ടുമാണ് ധരിച്ചിരിക്കുന്നത്. ഗുരുവായൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ